ODEPC Recruitment of Nurses to UK 2023
കേരള സർക്കാർ സ്ഥാപനം വഴി യുകെയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെൻറ്.
Community Health Nurse Recruitment to UK NHS
കേരള സർക്കാരിൻറെ വിദേശ റിക്രൂട്ടിംഗ് നടത്തുന്ന പൊതുമേഖല സ്ഥാപനമായ ഒടെപെക് വഴിയാണ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്.
Details of ODEPC CH Nurse Recruitment 2023
നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിന്റെ ഭാഗമായി ലീഡ്സ് കമ്മ്യൂണിറ്റി ഹെൽത്ത് കേരളയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഡിസ്ട്രിക്ട് നഴ്സിംഗ് സൈബർ ഹോട്ട് ടീമുകൾ എന്നീ നേഴ്സിങ് കമ്മിറ്റി ടീമുകളുമായി ലീഡ്സിലോ അല്ലെങ്കിൽ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കെയർ റിഹാബിലിറ്റേഷൻ മേഖലകളിലോ ആയിരിക്കും നിയമനം ലഭിക്കുക.
Also Check: ODEPC വഴി വിളിച്ചിട്ടുള്ള എല്ലാ പുതിയ വിദേശ റിക്രൂട്മെന്റുകളും അറിയാൻ ഈ പേജ് സന്ദർശിക്കുക
Duties of Community Health Nurses in UK
ആശുപത്രികളിലേക്കുള്ള അത്യാഹിത അഡ്മിഷനുകളുടെ എണ്ണം കുറയ്ക്കുക, ആശുപത്രികളിലെ അഡ്മിഷൻ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുക, റസിഡൻഷ്യൽ കെയർ ഹോമുകളിലേക്കുള്ള അഡ്മിഷൻ, ടെർമിനൽ രോഗങ്ങളും മരണമടത്ത് നിൽക്കുന്ന വയോധികരായ ആളുകൾക്ക് സപ്പോർട്ടിംഗ് കേറുകൾ നൽകുക തുടങ്ങിയവ ആയിരിക്കും കമ്മ്യൂണിറ്റി ഹെൽത്ത് കെയർ നേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ പ്രധാന കർത്തവങ്ങളിൽ ചിലത്.
Eligibility Criteria
Eligibility of the candidates to apply for ODEPC CH Nursing Recruitment 2023
നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ കഴിഞ്ഞിട്ടുള്ള സ്റ്റാഫ് നേഴ്സുമാർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധമായും ഇവർക്ക് ഉണ്ടായിരിക്കേണ്ടതാണ്.
IELTS/OET Requirement for Nurse Recruitment
തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ഐഎൽടിഎസ് പരീക്ഷ എഴുതാത്തവരോ കുറഞ്ഞ സ്കോറോ ഉള്ളവർക്ക് സൗജന്യമായി ODEPC ട്രെയിനിങ് നൽകുകയും ചെയ്യുന്നതാണ്.
റീഡിങ് സ്പീക്കിംഗ് ലിസണിങ് എന്നിവയിൽ ലെവൽ സെവനും റൈറ്റിംഗിൽ 6.5 ചുരുങ്ങിയത് ഉണ്ടായിരിക്കേണ്ടതാണ്. പരീക്ഷയെഴുതി വരാണെങ്കിൽ റീഡിങ് സ്പീക്കിംഗ് ലിസണിങ് എന്നിവയിൽ ഗ്രേഡ് ബിയും റൈറ്റിംഗിൽ സി പ്ലസ് ചുരുങ്ങിയത് ഉണ്ടായിരിക്കേണ്ടതാണ്. ഇൻറർവ്യൂ തീയതിക്ക് മുൻപുള്ള രണ്ട് വർഷത്തിനുള്ളിൽ എഴുതിയ പരീക്ഷകളായിരിക്കണം ഇവയെല്ലാം.
Salary Scale of ODEPC Nursing Recruitment 2023
തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ബാൻഡ് ഫൈവ് സാലറി ആയിരിക്കും ചുരുങ്ങിയത് ലഭിക്കുക. ഇത് പ്രതിവർഷം 27055 യൂറോ ആയിരിക്കും. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 24 ലക്ഷം രൂപയെങ്കിലും വരും, അതായത് പ്രതിമാസം 2 ലക്ഷം രൂപയോളം ആയിരിക്കും ശമ്പളം.
ഇതുകൂടാതെ ഓരോ വർഷവും ശമ്പളം കൂടുകയും അതുകൂടാതെ സൗജന്യ വിസയും സൗജന്യ വിമാന ടിക്കറ്റ് ലഭിക്കും. രണ്ടുമൂന്നു മാസത്തോളം ട്രെയിനിങ് സമയങ്ങളിൽ താമസം സൗജന്യമായിരിക്കും. തുടക്കത്തിൽ അടയ്ക്കേണ്ട എൻ എം സി ഫീസ് സിബിടി പരീക്ഷ ഓഫീസ് ഐ എൽ ടി എസ് ഫീസ് എന്നിവ തിരിച്ചു ലഭിക്കുന്നതാണ്. 27 പെയ്ഡ് വാർഷിക ലിവുകൾ ഉൾപ്പെടെ മൊത്തം 35 ഒഴിവുകളാണ് ഒരു വർഷം ലഭിക്കുക. 37.5 മണിക്കൂറുകളാണ് ഒരാഴ്ചയിൽ ജോലി ചെയ്യേണ്ടത് എന്നത് കൂടാതെ ഓവർടൈം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും.
How to Apply
Application Process for the ODEPC CH Nursing Recruitment to UK
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ COMMUNITY STAFF NURSE - UK എന്ന ഇമെയിൽ സബ്ജക്ട് ഓടുകൂടി അപേക്ഷ അയക്കേണ്ടതാണ്. 2023 ജൂൺ 30 എന്ന തീയതിക്കുള്ളിൽ അപേക്ഷകൾ അയച്ചിരിക്കേണ്ടതാണ്.
അപേക്ഷകൾ അയക്കുന്ന സമയത്ത്, ബയോഡേറ്റയും അടിസ്ഥാന ബിരുദ യോഗ്യത തെളിയിക്കുന്ന കോഴ്സ് പാസായതിന്റെ സർട്ടിഫിക്കറ്റ് കോപ്പിയും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയും പരീക്ഷയുടെ സ്കോർ ഷീറ്റും ഇമെയിലിലേക്ക് അയക്കേണ്ടതാണ്.
ശ്രദ്ധിക്കുക ഇതിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്കും സ്ത്രീ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഇമെയിൽ വിലാസം: uk@odepc.in