Recruitment of Nurses to Saudi Arabia
കേരള സർക്കാർ സ്ഥാപനം വഴി സൗദി അറേബ്യയിലേക്ക് നഴ്സ് റിക്രൂട്ട്മെൻറ്.
ODEPC Recruitment 2023 of Nurses to Saudi Arabia
കേരള സർക്കാരിൻറെ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഓടെപെക് അഥവാ ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് എന്ന സർക്കാർ പൊതുമേഖല സ്ഥാപനം വഴി ബിഎസ്സി നേഴ്സിങ് കഴിഞ്ഞ നഴ്സുമാരെയാണ് സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
Check This: ODEPC ന്റെ എല്ലാ പുതിയ വിദേശ ഒഴിവുകളും അറിയാൻ ഈ പേജ് സന്ദർശിക്കുക
About ODEPC Nurse Recruitment 2023
സൗദി അറേബ്യയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് ആണ് ബിഎസ്സി നേഴ്സിങ് കഴിഞ്ഞ സ്ത്രീ ഉദ്യോഗാർത്ഥികളെ പുതിയതായി റിക്രൂട്ട്മെൻറ് ചെയ്യുന്നത്.
ചുരുങ്ങിയത് ഒരു വർഷമെങ്കിലും പ്രവർത്തി പരിചയം ഉള്ള ബിഎസ്സി നേഴ്സിങ് പി ബി ബി എസ് സി നേഴ്സിങ് എം എസ് സി നേഴ്സിങ് എന്നിവ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുക.
പെൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 4050 സൗദി അറേബ്യൻ റിയാലാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ഏകദേശം 89,000 രൂപയോളം ആണ് ഇന്ത്യൻ രൂപയിൽ പ്രതിമാസം ശമ്പളമായി ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് താമസസൗകര്യവും പോയി വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് മെഡിക്കൽ ഇൻഷുറൻസും നിയമിക്കുന്ന ആശുപത്രി തന്നെ നൽകുന്നതാണ്.
Process of Selection
Selection Process for Nurse Recruitment of ODEPC 2023
ഇൻറർവ്യൂ വഴിയാണ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നത്. ഒരു വർഷം പ്രവർത്തിപരിചയം ഉണ്ടായിരിക്കണം എന്ന് മാത്രമല്ല നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളായിരിക്കണം. ഒരു വർഷം ജോലി ചെയ്തതിനുശേഷം പിന്നീട് ജോലി ചെയ്യാതിരിക്കുകയോ മറ്റേതെങ്കിലും പ്രൊഫഷനിലേക്ക് പോയ ആളുകളെയോ സ്വീകരിക്കുന്നതല്ല. ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് പരമാവധി 40 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളതുള്ളൂ.
Application Process
How to Apply for Nurse Recruitment through ODEPC 2023 to Saudi Arabia
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി സ്ഥാപനത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ ഉലാസത്തിലേക്ക് മെയ് 31നു മുൻപായി അപേക്ഷ ഓൺലൈൻ ആയി അയക്കേണ്ടതാണ്.
Last Date: 31 May 2023
അടിസ്ഥാന യോഗ്യതയായ നഴ്സിംഗ് ബിരുദം തെളിയിക്കുന്ന രേഖയുടെ പകർപ്പ് പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പും പാസ്പോർട്ടിന്റെ പ്രധാന പേജുകളുടെ പകർപ്പും ബയോഡേറ്റയുടെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പും ചേർത്തുവച്ചാണ് ഇമെയിൽ അപേക്ഷ അയക്കേണ്ടത്.
അയക്കുന്ന ഇമെയിലിന്റെ സബ്ജക്ട് കോളത്തിൽ FEMALE BSC NURSES TO SAUDI ARABIA - YOUR NAME രൂപത്തിൽ ആയിരിക്കണം സബ്ജറ്റ് ആയി വെക്കേണ്ടത്.
ഇമെയിൽ വിലാസം: recruit@odepc.in