SC Promoter Job Vacancy, Malappuram Kerala
പട്ടികജാതി വികസന വകുപ്പിന് കീഴിലാണ് പട്ടികജാതി പ്രമോട്ടർ എന്ന പോസ്റ്റിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്ക് മുനിസിപ്പാലിറ്റികളിൽ നിരവധി പ്രമോട്ടർമാരെയാണ് നിയമിക്കുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക്, അവർ അർഹിക്കുന്ന തരത്തിലുള്ള നിയമപരമായ ആനുകൂല്യങ്ങളും മറ്റ് പ്രൊവിഷനുകളും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും അവരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുകയാണ് പട്ടികജാതി പ്രമോട്ടറുടെ പ്രധാന ജോലി കർത്തവ്യം.
Eligibility for SC Promoter Vacancy Malappuram
ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് പ്ലസ് ടു എങ്കിലും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ഉണ്ടായിരിക്കേണ്ടതാണ്. ഇതുകൂടാതെ 18 വയസ്സിന് 30 വയസ്സിനും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് മാത്രമേ അപേക്ഷിക്കാനും കഴിയുകയുള്ളൂ.
Salary for SC Promoter
തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളമായി പതിനായിരം രൂപയാണ് ലഭിക്കുക.
How to Apply for SC Promoter Job
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി നിങ്ങളുടെ തൊട്ടടുത്തുള്ള ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ഈ പോസ്റ്റിലേക്കുള്ള അപേക്ഷാഫോം നേരിട്ട് പോയി കരസ്ഥമാക്കേണ്ടതാണ്.
ലഭിച്ച അപേക്ഷ ഫോം മുഴുവനായും പൂരിപ്പിച്ച ശേഷം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന പ്ലസ് ടു സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന കോപ്പിയും ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും മറ്റ് പ്രവർത്തിപരിചയം ഉള്ളവർക്ക് അതിൻറെ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ചേർത്തുവച്ച് 2023 ജൂൺ അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ മലപ്പുറം ജില്ല പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ തന്നെ അന്വേഷിക്കേണ്ടതാണ്.