2020 വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് ജൂൺ 15നാണ് വന്നതെങ്കിൽ 2023 വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് ഒരു മാസത്തോളം നേരത്തെയാണ് വരുന്നത്. (Check SSLC 2023 Results online)
മെയ് 20നാണ് കേരള സർക്കാർ ഔദ്യോഗികമായി റിസൾട്ട് പ്രഖ്യാപിക്കുന്ന തീയതിയായി പറഞ്ഞിരുന്നു എങ്കിലും ഒരു ദിവസം നേരത്തെ 19 വൈകുന്നേരത്ത് തന്നെ റിസൾട്ട് പ്രസിദ്ധീകരിക്കും എന്നാണ് പുതിയ അറിയിപ്പ് വന്നിട്ടുള്ളത്.
ഇതിൻറെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കും വിദേശത്തുള്ള മറ്റ് കുടുംബാംഗങ്ങൾക്ക് എല്ലാം റിസൾട്ട് ഓൺലൈൻ ആയി തൽസമയം നോക്കാനുള്ള വഴികളെ പറ്റിയാണ് ഇവിടെ വിശദീകരിക്കുന്നത്.
കഴിഞ്ഞവർഷം മൂന്ന് പ്രധാന പോർട്ടലുകൾ വഴിയാണ് റിസൾട്ട് പ്രസിദ്ധീകരിച്ചതെങ്കിൽ ഇത്തവണ നാല് വഴികളിലൂടെ റിസൾട്ട് വിദ്യാർത്ഥികൾക്കും വീട്ടുകാർക്കും നോക്കാവുന്നതാണ്.
റിസൾട്ട് വരുന്ന നിമിഷം വാട്ട്സ്ആപ്പിൽ അറിയാം, ഉടൻ ചേരുക : join here
നാഷണൽ ഇൻഫോമാറ്റിക്സ് കീഴിലുള്ള റിസൾട്ട് വെബ്സൈറ്റിലും കേരള ഇൻഫ്രക് ടെക്നോളജിയുടെ വെബ്സൈറ്റിലും അതുപോലെതന്നെ ഇന്റഗ്രേറ്റഡ് എക്സാമിനേഷൻ മാനേജ്മെൻറ് സിസ്റ്റത്തിന് വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സ് ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പിലും ആണ് ഇത്തവണ റിസൾട്ട് പ്രസിദ്ധീകരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ താഴെ.
പത്താം ക്ലാസ് റിസൾട്ട് എവിടെ എങ്ങനെ നോക്കാം എന്നാണ് ചുവടെ വിശദീകരിക്കുന്നത്
ശ്രദ്ധിക്കുക: കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾ എഴുതുന്ന പരീക്ഷയായതിനാൽ റിസൾട്ട് വരുന്ന സമയത്ത് അത്രയും അധികം പേർ നോക്കുന്നതിനാൽ വെബ്സൈറ്റുകൾ താൽക്കാലികമായി നിശ്ചലമായേക്കാം. റിസൾട്ട് നോക്കുന്നതും പങ്കുവയ്ക്കുന്നതും തടസ്സപ്പെടാതിരിക്കാൻ താഴെക്കൊടുത്തിരിക്കുന്ന വ്യത്യസ്തമായ നാലു വഴികളിലൂടെയും മാറിമാറി റിസൾട്ട് പരിശോധിക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാർഗം.
1. നാഷണൽ ഇൻഫർമാറ്റിക്സ് വെബ്സൈറ്റ്
ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും പ്രാദേശിക ദേശീയ സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മറ്റും ഡാറ്റയും വെബ്സൈറ്റുകളും മാനേജ് ചെയ്യുന്ന നാഷണൽ ഇൻഫർമാറ്റിക്സ് കേരള സർക്കാരിന് വേണ്ടി നിർമ്മിച്ചിട്ടുള്ള റിസൾട്ട് പേജിലാണ് ഔദ്യോഗിക പത്താം ക്ലാസ് റിസൾട്ട് ആദ്യമായി വരുന്നത്.
അതിന്റെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് തൊട്ടു ചുവടെ നൽകുന്നുണ്ട് 2023 മേയ് 19ന് വൈകിട്ട് 3:00 മണി മുതൽ റിസൾട്ട് നോക്കി തുടങ്ങാവുന്നതാണ്.
2. കൈറ്റ് വിക്റ്റേഴ്സ്
കേരള ഇൻഫ്രക്ടർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ അഥവാ കൈ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന കേരള സർക്കാരിൻറെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ സ്ഥാപനത്തിൻറെ വെബ്സൈറ്റിലും പത്താം ക്ലാസിന്റെ റിസൾട്ട് ലഭ്യമാണ്.
മെയ് 19 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് ഇതിലും റിസൾട്ട് ലൈവ് ആയിരിക്കുക. അതിലേക്കുള്ള നേരിട്ടുള്ള ലിങ്ക് തൊട്ടു ചുവടെ നൽകുന്നുണ്ട്.
3. ഐ എക്സാം സ്പോർട്ടൽ
കേരളത്തിൻറെ ഇൻറഗ്രേറ്റഡ് എക്സാമിനേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിനും പത്താം ക്ലാസ് റിസൾട്ട് ലഭ്യമാണ്.
സ്കൂളുകളുടെ മൊത്തം റിസൾട്ട് മറ്റു റീജണുകൾ തിരിച്ചുള്ള റിസൾട്ട് എല്ലാം നോക്കാൻ ഈ വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ റിസൾട്ട് നോക്കാൻ ഏറ്റവും സഹായകരമാകുന്ന വെബ്സൈറ്റ് ഇതായിരിക്കും.
ഇതിലും റിസൾട്ടുകൾ മെയ് 19 ഉച്ചതിരിഞ്ഞ് മൂന്നുമണി മുതലായിരിക്കും ലഭ്യമായി തുടങ്ങുക. നേരിട്ടുള്ള ലിങ്ക് തൊട്ടു ചുവടെ നൽകുന്നു.
4. സഫലം ആപ്പ്
കൈറ്റ് വിക്റ്റേഴ്സിന്റെ ഔദ്യോഗിക ആൻഡ്രോയിഡ് ആപ്പായ സഫലം ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴിയും വിദ്യാർത്ഥികൾക്ക് റിസർട്ടുകളും നോക്കാവുന്നതാണ്.
ഈ സർക്കാർ സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.