Recruitment to UAE by GOK through ODEPC
വിവിധ മേഖലകളിലെ ടെക്നീഷ്യൻസിന് കേരള സർക്കാരിൻറെ ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് എന്ന ഒഡേപെക് വഴി നേരിട്ട് ഇൻറർവ്യൂ ലൂടെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ആളുകളെ യുഎഇയിലേക്ക് ആയിരിക്കും പ്ലേസ്മെന്റ് ചെയ്യുക.
Latest ODEPC Vacancies to UAE
കേരള സർക്കാരിൻറെ പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിൽ നോർക്ക റൂട്ട്സ് സമാന്തരമായി പ്രവർത്തിക്കുന്ന വിദേശ ഏജൻസിയാണ് ഒഡെപെക് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് എന്ന പൊതുമേഖല കേരള സർക്കാർ സ്ഥാപനം.
List of Latest Job Vacancies in UAE
വിവിധ മേഖലകളിലേക്കുള്ള ടെക്നീഷ്യൻസിനെയാണ് നിലവിൽ യുഎഇയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഏതൊക്കെ മേഖലകളിലുള്ള ജോബ് പൊസിഷൻസ് ആണ് നിലവിൽ വന്നിരിക്കുന്നത് എന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.
1. Structural Steel Estimation & Design Engineer
സ്ട്രക്ച്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ ആൻഡ് ഡിസൈൻ എൻജിനീയർ
സ്റ്റീൽ ഉൽപ്പന്നങ്ങളും ക്ലാഡിങ് മെറ്റീരിയലുകളും എക്സ്ട്രാക്ട് ചെയ്യുന്നതും സ്റ്റീൽ സ്ട്രക്ച്ചറുകൾ ഡിസൈൻ ചെയ്യുകയും ചെയ്യലുമാണ് പ്രധാന കർത്തവ്യം.
ഇതിനായി ഈ മേഖലയിൽ ഉപയോഗിക്കുന്ന സ്റ്റാഫ് പ്രോ, മൈക്രോസോഫ്റ്റ് ഓഫീസ് ഓട്ടോ കാഡ്, ടെക്ല എന്ന സോഫ്റ്റ്‌വെയറുകളിൽ അഭിരുചിയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
യുഎഇയിൽ മുൻപ് ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധമായും ഉണ്ടായിരിക്കണം.
ബാച്ചിലേഴ്സ് എൻജിനീയറിങ് ബിരുദം സിവിൽ എഞ്ചിനീയറിംഗ് സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിലോ നേടിയ ആൾ ആയിരിക്കണം ഉദ്യോഗാർത്ഥി. ഇതുകൂടാതെ 6 മുതൽ 12 വർഷം വരെ സ്റ്റീൽ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച അനുഭവ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ഏകദേശം ഒന്നേമുക്കാൽ ലക്ഷം മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക.
2. Structural Steel Tekla Detailer
സ്ട്രക്ച്ചറൽ സ്റ്റീൽ ടെക്ല ഡീറ്റെയിലർ
Tekla ത്രീഡി മോഡലിംഗ് ഡ്രാഫ്റ്റിംഗ് എഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാണ് ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആളിന് ലഭിക്കുക. ഓട്ടോക്കാരും ടെക്ലയും നന്നായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഗൾഫിൽ മുമ്പ് ജോലിചെയ്ത് പരിചയമുള്ളവർ ആയിരിക്കണം എന്നതുകൂടാതെ സ്ട്രക്ച്ചറൽ സ്റ്റീൽ ഇൻഡസ്ട്രിയിൽ ആറ് മുതൽ 12 വർഷം വരെ എങ്കിലും പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം ഒരു ലക്ഷം മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ ആയിരിക്കും ശമ്പളമായി ലഭിക്കുക.
3. Sales Manager / Engineer
സെയിൽസ് മാനേജർ സെയിൽസ് എൻജിനീയർ
ചുരുങ്ങിയത് 5 മുതൽ 10 വർഷം വരെ യുഎഇയിൽ ജോലിചെയ്ത് പ്രവർത്തിപരിജ്യമുള്ള ആളുകൾക്കാണ് ഈ അവസരം. സ്ട്രക്ച്ചറൽ ഡിസൈൻ സ്റ്റീൽ ഫേബ്രിക്കേഷൻ ഇറക്ഷൻ പ്രാക്ടീസുകൾ തുടങ്ങിയവയിൽ അറിവുള്ളവർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ. പ്രതിമാസം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെയാണ് ശമ്പളമായി ലഭിക്കുക.
4. Electro Mechanic / Technician
ഇലക്ട്രോ മെക്കാനിക് ഇലക്ട്രോ ടെക്നീഷ്യൻ
ഈ ജോലിക്കും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 5 മുതൽ 10 വർഷം വരെ യുഎഇയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം എന്നത് മാത്രമല്ല മെഷീനുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും പ്രവർത്തനം നന്നായി അറിയുകയും അവ ഉപയോഗിച്ചും പ്രവർത്തിച്ചും പ്രവർത്തിപരിചയം ഉണ്ടായിരിക്കുകയും വേണം. ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 75000 രൂപ മുതൽ 1 1/4 ലക്ഷം വരെയാണ് ഈ ജോലിക്ക് ലഭിക്കുന്ന ശമ്പളം.
5. Airless Painter
എയർലെസ് പെയിന്റർ
ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുരുങ്ങിയത് മൂന്നു മുതൽ അഞ്ചു വർഷം വരെയെങ്കിലും പ്രവർത്തി പരിചയം ഉള്ളവർ ആയിരിക്കണം. ഗൾഫിൽ പോലുള്ള അനുഭവ പരിജ്ഞാനം നിർബന്ധമായും ഉണ്ടായിരിക്കണം. എണ്ണപ്പാടങ്ങളിൽ ജോലി ചെയ്തുള്ള പ്രവർത്തിപരിചയവും ആവശ്യമാണ്. എസ്എസ്എൽസി അല്ലെങ്കിൽ ഐടിസി വിദ്യാഭ്യാസ യോഗ്യതയാണ് ഈ ജോലിക്ക് അനിവാര്യമായി ഉള്ളത്.
ഏകദേശം ഒന്നരലക്ഷം മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളമായി ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ലഭിക്കുക.
Also Check: യുഎഇയിൽ ഐടിഐ കഴിഞ്ഞ ആളുകൾക്ക് നിരവധി ടെക്നിക്കൽ ജോലികൾ
6. Air Spray Painter
എയർ സ്പ്രേ പെയിന്റർ
ചുരുങ്ങിയത് മൂന്ന് മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ള ഗൾഫ് അനുഭവ പരിജ്ഞാനം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ ഐടിസി വിദ്യാഭ്യാസ യോഗ്യതയാണ് ഈ ജോലിക്ക് അപേക്ഷിക്കുന്ന ആൾക്ക് വേണ്ട അനിവാര്യമായ യോഗ്യത. ഫിനിഷിംഗ് പെയിന്റിംഗ് അപ്ലിക്കേഷൻ അതുകൂടാതെ പുട്ടി വർക്കുകൾ എന്നിവയിൽ അനുഭവപരിജ്ഞാനം ഉണ്ടായിരിക്കണം. ഏകദേശം മുപ്പതിനായിരം രൂപയോളം ആണ് ഈ ജോലിക്ക് ലഭിക്കുന്ന ശമ്പളം.
Recruitment Details for ODEPC UAE Recruitment
മുകളിൽ നൽകിയിട്ടുള്ള എല്ലാ ജോലികളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും യുഎഇയിലേക്ക് ജോലിക്ക് തിരഞ്ഞെടുക്കുക. ജോലിയുടെ ആവശ്യകതയും കമ്പനിയുടെ അസ്സെൻറിനും അടിസ്ഥാനത്തിൽ ജോലിയുടെ കാലാവധി നീട്ടിക്കിട്ടിയേക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യത്തെ ആറുമാസം പ്രബേഷൻ പീരിയഡ് ആയിരിക്കും.
Related Recruitment Details for UAE Recruitment of Technicians
താമസസൗകര്യം തിരഞ്ഞെടുക്കപ്പെടുന്ന ജോലിയുടെ ലെവൽ അനുസരിച്ച് ആയിരിക്കും ലഭിക്കുക. ചുരുങ്ങിയത് ഒരു ദിവസം ഒൻപതു മണിക്കൂറെങ്കിലും ജോലി ഉണ്ടായിരിക്കുന്നതാണ്. ജോലി വിഭാഗത്തിന് അനുസരിച്ച് ഓവർടൈം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടായേക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ തിരഞ്ഞെടുക്കപ്പെടുന്ന ജോലിക്ക് അനുസരിച്ചാണ് വിമാന ടിക്കറ്റ് എടുക്കുന്നതിന്റെ ഉത്തരവാദിത്വം കൃത്യമായി മനസ്സിലാക്കാൻ കഴിയുക. യുഎഇ തൊഴിൽ നിയമം അനുസരിച്ച് ആയിരിക്കും നിയമനവും തുടർന്നുള്ള എല്ലാ കാര്യങ്ങളും. എല്ലാ ജോലികളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും കരാർ ഒപ്പിടുന്ന കമ്പനിയുടെ പക്കൽ നിന്നും മെഡിക്കൽ ഇൻഷുറൻസ് ലഭിക്കുന്നതാണ്.
How to Apply for ODEPC Technician Recruitment
മേൽപ്പറഞ്ഞ ജോലികൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് വാക്കിൻ ഇൻറർവ്യൂവിൽ പങ്കെടുക്കുകയാണ് വേണ്ടത്. ജൂൺ മൂന്നാം തീയതിയാണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ശേഷം ജൂൺ നാലാം തീയതി തിരുവനന്തപുരത്തെ വഴുതക്കാട് ഉള്ള ഒടെപേക് ഓഫീസിൽ വച്ച് രാവിലെ മുതൽ ഇൻറർവ്യൂ നടക്കും.
അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു ജോലിക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.