കോഴിക്കോട് ജില്ലയിൽ വിവിധ തെറാപ്പി ആവശ്യങ്ങൾക്കായി തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു
Therapist Jobs in Calicut
കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിലേക്ക് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. 2023-24 സാമ്പത്തിക വർഷത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള തെറാപ്പി പദ്ധതിയിലേക്കാണ് തെറാപ്പിസ്റ്റ് മാരെ നിയമിക്കുന്നത്. (Therapist Jobs in Calicut)
Vacancies
സ്പീച്ച് തെറാപ്പി എന്ന പോസ്റ്റിലേക്ക് ഒരു ഒഴിവും ബിഹേവിയറൽ തെറാപ്പി എന്ന പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളുമാണ് ഉള്ളത്.
ഇപ്പറഞ്ഞ രണ്ടു ഒഴിവിനും വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷകൾ അയക്കാം. മേൽപ്പറഞ്ഞ മേഖലയുമായി പ്രവർത്തിപരിചയം ഉള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കുന്നതാണ്.
How to Apply
മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ വെള്ളക്കെടലാസിൽ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയും പോസ്റ്റിലേക്കുള്ള യോഗ്യത തെളിയിക്കുന്ന വിദ്യാഭ്യാസ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പ്രോജക്ട് ഓഫീസിലേക്ക് അയക്കേണ്ടതാണ്.
യാതൊരു കാരണവശാലും സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ അയക്കരുത് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ മാത്രമേ വയ്ക്കാവൂ.
[ശിശു വികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, തൂണേരി പി ഓ, 673505 കോഴിക്കോട്]
Documents Required
- വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷാഫോം
- ബിരുദ യോഗ്യത ഉള്ളവർക്ക് അതിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പി
- ബിരുദത്തിനു ശേഷമാണ് മേൽപ്പറഞ്ഞ പോസ്റ്റിലേക്കുള്ള യോഗ്യത തെളിയിക്കേണ്ട കോഴ്സ് കഴിഞ്ഞെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്
- ആധാർ കാർഡിന്റെ കോപ്പി
- മേൽപ്പറഞ്ഞ പോസ്റ്റുകൾ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖയുടെ കോപ്പി
- മറ്റ് അനുബന്ധ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ
Other Info
അപേക്ഷാഫോം മുമ്പിൽവെച്ച് കൊണ്ട് സർട്ടിഫിക്കറ്റുകളും അവസാനം ആധാർ കാർഡിന്റെ കോപ്പിയും വരുന്ന രൂപത്തിൽ സ്റ്റേപ്പിൾ ചെയ്ത് മൂന്നായി മടക്കി ലോങ്ങ് ബ്രൗൺ കവറിൽ ആക്കിയാണ് അയക്കേണ്ടത്.
Last Date
അപേക്ഷകൾ അയക്കുന്ന ഉദ്യോഗാർത്ഥികൾ അവ 2023 മെയ് 25 തീയതി വൈകുന്നേരം അഞ്ചിനു മുമ്പായി മേലെ നൽകിയിട്ടുള്ള അഡ്രസ്സിൽ എത്തുന്ന തരത്തിൽ നേരത്തെ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ അറിയാൻ ഓഫീസുമായി ബന്ധപ്പെടുകയോ നേരിട്ട് ചെല്ലുകയോ വേണ്ടതാണ്.
- [accordion]
- Number of Vacancies
- സ്പീച്ച് തെറാപ്പി പോസ്റ്റിലേക്ക് ഒരു ഒഴിവും, ബിഹേവിയറൽ തെറാപ്പി എന്നപോസ്റ്റിലേക്ക് രണ്ട് ഒഴിവും.
- Last Date
- 25 May 2023 5PM