വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്ന ജോലി
വീട്ടിൽ ഇരുന്ന് ചെയ്യാം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ഇത് തട്ടിപ്പാണോ, പറ്റിക്കാൻ ആണോ എന്ന ഒരു തോന്നൽ വന്നേക്കും. കാരണം, ഈ മേഖലയിൽ അത്രയും തട്ടിപ്പുകൾ നടക്കുന്നതാണ്. പക്ഷെ കഴിഞ്ഞ നാല് വർഷമായി, ജോലി ഒഴിവുകളും, തൊഴിൽ വാർത്തകളും, പുതിയ സാധ്യതകളും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ, ഇനി പറയാൻ പോകുന്ന ജോലിയെ കുറിച്ച് സംശയം ഉള്ളവർക്ക്, പഠനം ഡിജിറ്റൽ മീഡിയയുടെ വിശ്വസിനീയത മാത്രം മനസ്സിൽ വച്ചുകൊണ്ടു ധൈര്യമായി മുന്നോട്ട് വരാം.
ആദ്യമായി ഈ ലേഖനത്തിന്റെ, സൈറ്റിലോ വരുന്ന ആളാണെങ്കിൽ, തുടർന്നും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ലഭിക്കാനായി വാട്സാപ്പ് ഗ്രൂപ്പിലോ, ടെലിഗ്രാം ചാനലിലോ അംഗമാവുക. ലിങ്കുകൾ ചുവടെ നൽകിയിട്ടുണ്ട്.
എന്താണ് ഇവിടെ നല്കാൻ പോകുന്ന ജോലി?
പഠനം ഡിജിറ്റൽ മീഡിയ നേരിട്ട് ഏറ്റെടുത്തു നടത്തുന്ന പ്രോജക്റ്റിലേക്കാണ് ഇവിടെനിങ്ങളെ തിരഞ്ഞെടുക്കാൻ പോകുന്നത്. ട്രാൻസ്ക്രിപ്ഷൻ വർക്കുകളും ട്രാൻസിലേഷൻ വർക്കുകളും ആണ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുക. എന്താണ് ട്രസ്റലേഷൻ, ട്രാൻസ്‌ക്രിപ്‌ഷൻ എന്ന് പലർക്കും കേട്ട് പരിജയം ഉണ്ടായി എന്ന് വരില്ല.
ട്രാൻസ്‌ലേഷൻ: തർജ്ജമ ചെയ്യൽ
ട്രാൻസ്‌ക്രിപ്‌ഷൻ: തന്നിരിക്കുന്ന ഡാറ്റയെ, പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പ്രകാരം ക്രോഡീകരിക്കുക.
ജോലിയെ കുറിച്ച് പറഞ്ഞു തുടങ്ങാം....
സാധാരണഗതിയിൽ നിങ്ങളിൽ പലർക്കും മലയാളത്തിലും അതുപോലെ ഇംഗ്ലീഷിലും നന്നായി എഴുതാനും വായിക്കാനും, വാചകങ്ങളും ഓഡിയോകളും കേട്ടാൽ മനസ്സിലാക്കാനും, വായിച്ചാൽ തിരുത്താനും അറിയുമായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും എന്നതിലുപരി ഇന്ത്യയിൽ പല ഭാഗങ്ങളിൽ സംസാരിക്കുന്ന പല ഭാഷകളും അവയുടെ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന ഡയലറ്റുകളും (Dialect), ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന ശ്രീലങ്ക ബംഗ്ലാദേശ് മ്യാൻമർ പോലുള്ള രാജ്യങ്ങളിലെ ഭാഷകളിലും എല്ലാം പ്രോജക്ടുകളും ഉണ്ടായിരിക്കും.
അതിനാൽ തന്നെ ഇത്തരം ഭാഷകളിൽ എല്ലാം പ്രാവീണ്യമുള്ള ആളുകൾക്ക് ആണ് ഇവിടെ ജോലി. കേരളത്തിലുള്ള പല ആളുകളിൽ ചെറിയൊരു ശതമാനം ആളുകൾക്ക് ഉറുദു തുളു കന്നട തമിഴ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണ്.
Register Here: [Registration Form]
എന്തായിരിക്കും ജോലി എന്നതിനെ കുറിച്ച് ഒരു ചെറിയ വിവരണം
നിരവധി ഇൻറർനെറ്റ് സേവനങ്ങൾ ഇന്ന് പ്രാദേശിക ഭാഷകളെ സ്വീകരിക്കുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ മികച്ച ഒരു ഉദാഹരണം നമ്മുടെ ഗൂഗിൾ തന്നെയാണ്. ഇന്ന് ഗൂഗിളിൽ നമുക്ക് ഇംഗ്ലീഷിൽ ഓരോ കാര്യങ്ങൾ തിരയുന്നതിനോടൊപ്പം തന്നെ മലയാളത്തിലും പലകാര്യങ്ങൾ തിരയാൻ കഴിയും. എന്നാൽ അതിൽ ഒരുപാട് പരിമിതികൾ ഉണ്ട്. ഇതിന് കാരണം googleന്റെ അൽഗോരിതം അഥവാ പ്രോഗ്രാം മലയാളഭാഷ മനസ്സിലാക്കുന്നതിൽ ഇപ്പോഴും പൂർണമായ ശേഷി കൈവരിച്ചിട്ടില്ല എന്നതാണ്.
ഇതിനൊരു പരിഹാരമായി, മലയാളികൾ ഉപയോഗിക്കുന്ന സംസാരഭാഷയും എഴുത്തു ഭാഷയും സംസാരത്തിലുള്ള വിവിധ രീതികളും എല്ലാം ഗൂഗിൾ പ്രോഗ്രാമിന് പഠിച്ചെടുക്കേണ്ടതുണ്ട്.
ഗൂഗിളിൽ തന്നെ ഓഡിയോ അയച്ചുകൊണ്ട് ഇന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ആമസോണിൽ ഒരു സാധനം തിരയാൻ ഇന്ന് ഓഡിയോ ഉപയോഗിച്ച് നമുക്ക് നിർദ്ദേശങ്ങൾ നൽകാൻ കഴിയും.
പക്ഷേ ഇംഗ്ലീഷിനോളം മലയാളത്തിന്റെ ഭാഷ ആളുകൾ സംസാരിക്കുന്ന രീതിയിൽ തന്നെ നിലനിർത്തിക്കൊണ്ട് ആമസോൺ ഗൂഗിൾ പോലുള്ള സ്ഥാപനങ്ങളുടെ ഇത്തരം പ്രോഗ്രാമുകൾക്ക് മനസ്സിലാക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി വിവിധതരത്തിലുള്ള ടെക്സ്റ്റ് വാചകങ്ങളും ഓഡിയോ ക്ലിപ്പുകളും നമുക്ക് തരികയും അവ എന്താണെന്ന് വ്യക്തമായി നമ്മൾ പറഞ്ഞു കൊടുക്കുകയും വേണം.
ചില വാക്കുകൾ അല്ലെങ്കിൽ വാചകങ്ങൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും ചില ഓഡിയോ ക്ലിപ്പുകൾ പറയുന്ന കാര്യങ്ങൾ കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി തിരുത്തുകയാണ് നമ്മുടെ പ്രധാന കർത്തവ്യം.
മുകളിൽ ഗൂഗിൾ ആമസോൺ എന്നെല്ലാം ഉദാഹരണത്തിന് വേണ്ടി സൂചിപ്പിച്ച സ്ഥാപനങ്ങളാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പുരോഗമിക്കുന്ന ഇക്കാലത്ത് ആയിരക്കണക്കിന് സ്ഥാപനങ്ങളും കമ്പനികളും സ്റ്റാർട്ടപ്പുകളും ആണ് പ്രാദേശിക ഭാഷകൾ ഉപയോഗിച്ച് അവരുടെ സർവീസുകൾ നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം കമ്പനികൾക്ക് ഒട്ടനവധി തരത്തിൽ നിയമപരമായി ഡാറ്റ ലഭിക്കും. അവ ഓരോ ഭാഷകളും ഭാഷകളുടെ ഉള്ളിലുള്ളഡയലക്ടുകളും സ്ലാങ്കുകളും ഒക്കെയായിരിക്കും. ഇവ കൃത്യമായി തിരുത്തുകയും പറഞ്ഞു കൊടുക്കുകയും ചെയ്യുന്നതാണ് നമ്മുടെ ജോലി.
Register Here: [Registration Form]
ഇതിനായി നമ്മൾ എന്താണ് ചെയ്യേണ്ടത്?
ടെക്സ്റ്റ് വാചകങ്ങളും ഓഡിയോ ക്ലിപ്പുകളും പ്രോജക്റ്റിന്റെ ഭാഗമായി നമുക്ക് ഈ സ്ഥാപനങ്ങൾ തരും. ഇവയെ ക്രോഡീകരിക്കാനും തെറ്റുകൾ തിരുത്താനും ഓരോ സ്ഥലങ്ങളിൽ ലേബൽ ചെയ്യാനും എല്ലാം സൗകര്യമുള്ള ഒരു സോഫ്റ്റ്‌വെയറും നമുക്ക് ലഭിക്കും. ഈ തരുന്ന ഓഡിയോ അല്ലെങ്കിൽ ടെക്സ്റ്റ് ഡാറ്റ എങ്ങനെ മാറ്റിയെടുക്കണം എന്നുള്ള നിർദ്ദേശവും നമുക്ക് തരും.
ഇതിനനുസരിച്ച് നമ്മൾ ലഭിക്കുന്ന ഡാറ്റയെ നമുക്ക് തരുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൃത്യമായി ക്രോഡീകരിച്ചു നൽകുകയാണ് ചെയ്യേണ്ടത്. ഇംഗ്ലീഷും മലയാളം തമിഴ് കന്നട തെലുഗു എന്നീ ഭാഷകൾക്ക് പുറമെ നിരവധി ഇന്ത്യൻ ഭാഷകളും ഇന്ത്യൻ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ള ഭാഷകളും, ഈ ഭാഷകളുടെ എല്ലാം വിവിധ രൂപങ്ങളും എല്ലാം നിലവിൽ പ്രോജക്ടുകളായി നമുക്ക് വന്നിട്ടുണ്ട്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾ ഫോമിൽ ചെന്ന് പേര് വിവരങ്ങൾ നൽകുകയും അതിൽ നിങ്ങൾക്ക് നന്നായി എഴുതാനും വായിക്കാനും കേട്ടാൽ മനസ്സിലാക്കാനും കഴിയുന്ന ഭാഷകൾ തിരഞ്ഞെടുക്കുകയും ചെയ്യണം. ഏതൊക്കെ ഭാഷകളിൽ പ്രാവീണ്യമുള്ള ആളുകളാണോ നിങ്ങൾ എന്നതനുസരിച്ച് ഓരോരുത്തരെ വെവ്വേറെ നമ്മൾ തിരിച്ചു കോൺടാക്ട് ചെയ്യുന്നതാണ്.
ഇതിൻറെ അടിസ്ഥാനത്തിൽ ഒരു ടീം രൂപീകരിക്കുകയും നിങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതിൽ ചേർക്കുകയും ചെയ്യും. ഇതിനുശേഷം പലതവണകളിലായി നിങ്ങൾക്ക് ഇതിൻറെ പ്രവർത്തനത്തെക്കുറിച്ചും രീതികളെക്കുറിച്ച് നന്നായി വീണ്ടും പറഞ്ഞു തരികയും സംശയങ്ങൾ തീർക്കുകയും ചെയ്യുന്നതാണ്. ഇതൊരു വർക്ക് ഫ്രം ഹോം ശ്രീലൻസ് പ്രൊജക്റ്റ് ആണ്.
ഓരോ പ്രോജക്ടുകൾ വരുന്നതിനനുസരിച്ച്, അതിൻറെ അളവും അനുസരിച്ച് ആയിരിക്കും നമുക്ക് ചെയ്യാനുള്ള ജോലിയുടെ ഭാരം അളക്കുക. ഉദാഹരണത്തിന്, രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അതിനെ പറഞ്ഞ നിർദ്ദേശങ്ങൾ പ്രകാരം കാര്യങ്ങൾ ചെയ്തു നൽകിയാൽ മണിക്കൂറിന് 200 300 400 എന്നവിവിധ നിരക്കുകളിൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. ഓരോ പ്രോജക്റ്റിന്റെയും ഭാഷയുടെയും ആവശ്യകതയും ഡിമാൻഡ് അനുസരിച്ച് ആയിരിക്കും നിരക്കുകൾ ഉണ്ടാവുക. നിരക്കുകൾ എത്രയാണെന്ന് പ്രോജക്ടുകൾ വരുന്ന സമയത്ത് മാത്രമേ നമുക്ക് പറഞ്ഞു തരാൻ കഴിയുകയുള്ളൂ.
അതിനാൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് പ്രാവീണ്യം നന്നായുള്ള ഭാഷകൾ ഏതൊക്കെയാണ് എന്ന് കൃത്യമായി തന്നെ പങ്കുവയ്ക്കുക.
ഏതൊക്കെ ഭാഷകൾ അറിഞ്ഞാലും ഇംഗ്ലീഷിൽ നന്നായി നിങ്ങൾക്ക് പ്രായം ഉണ്ടായിരിക്കണം. കാരണം ഇതിൻറെ ഭാഗമായി നിങ്ങൾക്ക് ട്രെയിനിങ് തരുന്ന ആളുകളും സംശയങ്ങൾ തീർത്തു തരുന്ന ആളുകളും എല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളായിരിക്കും. ഇവരെല്ലാം കോമൺ ആയി ഗൂഗിൾ മീറ്റ് വഴിയോ വാട്സ്ആപ്പ് കോൺഫറൻസ് വീഡിയോകൾ വഴിയോ നിങ്ങളോട് സംസാരിക്കുന്ന സമയത്ത് ഇംഗ്ലീഷ് ആയിരിക്കും ഉപയോഗിക്കുന്ന ഭാഷ. ഇതുകൂടാതെ കമ്പ്യൂട്ടർ നന്നായി ഉപയോഗിക്കാനും കമ്പ്യൂട്ടർ സ്വന്തമായി ഉള്ള ആളും ആയിരിക്കണം ഉദ്യോഗാർത്ഥി. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യേണ്ട സോഫ്റ്റ്‌വെയറും മറ്റുമെല്ലാം ഉപയോഗിക്കേണ്ടത് ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട് തന്നെ ഇംഗ്ലീഷ് പ്രാവന്യം ഉദ്യോഗാർത്ഥികൾ നിർബന്ധമാണ്.
വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്ക് വഴി ഫോമിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കി വെക്കുക. ഇതിൽ പ്രവർത്തിക്കാനോ ജോലി ചെയ്യാനോ മറ്റൊരുതരത്തിലുള്ള ചെലവുകളോ രജിസ്ട്രേഷൻ ഫീസ് ഒന്നും തന്നെയില്ല.
നിങ്ങൾ ചെയ്യുന്ന പ്രോജക്ട് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ 45 ദിവസത്തെ സൈക്കിളിന് ശേഷമാണ് നിങ്ങളുടെ പെയ്മെൻറ് അപ്പ്രൂവൽ ഉണ്ടായിരിക്കുക. ഇത് എന്തുകൊണ്ടാണ് എന്നും എങ്ങനെയാണ് ഇതിന്റെ പ്രവർത്തി എന്ന് എല്ലാം നിങ്ങളുടെ ട്രെയിനിങ് തരുന്ന ആളുകൾ വ്യക്തമാക്കി തരുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതയോ പഠിച്ച വിഷയങ്ങളിലെ മാർക്കോ നിലവിൽ ജോലി ചെയ്യുന്നതോ ഒന്നും തന്നെ ഇതിന് ബാധിക്കുന്ന കാര്യമല്ല. പ്രോജക്ടുകൾ വരുന്ന ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കുക കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കുക കമ്പ്യൂട്ടർ ഉപയോഗിക്കാനും ഇംഗ്ലീഷ് സംസാരിക്കാൻ നന്നായി അറിഞ്ഞിരിക്കുക എന്ന് മാത്രമാണ് നിങ്ങൾക്ക് ആവശ്യമുള്ള എലിജിബിലിറ്റി.
Eligibility
1. Must be Fluent in Malayalam or any other languages.
2. Must be Fluent in English.
3. Must have a computer or laptop. (Cannot use mobile phone to work)
4. Must have a stable internet connection.
താല്പര്യമുള്ളവർ ഉടനെ തന്നെ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ച് അയക്കുക.
Register Here: [Registration Form]