ഭാരതത്തിൻറെ പ്രതിരോധ മേഖലയിൽ അതിർത്തികൾ കാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് പുതിയത് റിക്രൂട്ട്മെൻറ് വിളിച്ചിട്ടുണ്ട്.
വളരെ വലിയൊരു ശതമാനവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യയുടെ അതിർത്തികളിൽ ബഹുഭൂരിപക്ഷവും തീരദേശ മേഖലകളാണ്. ഈ തീരദേശ മേഖലകൾ എല്ലാം തന്നെ സംരക്ഷിക്കുന്ന പ്രതിരോധ വിഭാഗമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.
Read the official Structure Here
Vacancy details for Indian Coast Guard Recruitment 2023
അസിസ്റ്റൻറ് കമാൻഡ് എന്ന തസ്തികയിലേക്കാണ് 46 പുതിയ ഒഴിവുകൾ കോസ്റ്റ് ഗാർഡിൽ വന്നിട്ടുള്ളത്.
സെപ്റ്റംബർ ഒന്നിനാണ് ഔദ്യോഗികമായ വിജ്ഞാപനം ഇറങ്ങുന്നത് എന്നതിനാൽ അപേക്ഷകൾ സെപ്റ്റംബർ ഒന്നു തൊട്ടാണ് ഉദ്യോഗാർത്ഥികൾക്ക് അയക്കാൻ കഴിയുക.
2023 സെപ്റ്റംബർ മാസത്തിൽ 15 തീയതി വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുക.
2024 ഫെബ്രുവരി ബാഡ്ജ് എന്ന വിജ്ഞാപനത്തിൽ ആയിരിക്കും വിജ്ഞാപനം ഇറങ്ങുക പ്രതിമാസം 56,000 മുതലാണ് ശമ്പളം തുടങ്ങുന്നത്.
ഇതിൽ 46 ഒഴിവുകളിൽ 25 എണ്ണം ജനറൽ ഡ്യൂട്ടിയിലും 20 എണ്ണം ടെക്നിക്കൽ ഡ്യൂട്ടി ഒരു ഒഴിവ് ലോ എൻട്രി ആണ്.
Age Limit and Eligibility for Indian Coast Guard Recruitment 2023
ജനറൽ ഡ്യൂട്ടിയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പുരുഷന്മാരായിരിക്കുകയും 21 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർ ആയിരിക്കുകയും വേണം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവരിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം ഇവർക്ക് 19 മുതൽ 25 വയസ്സുവരെ ആയിരിക്കണം പ്രായം അതുപോലെതന്നെ ലോ എൻട്രിയിൽ ഉള്ളവർക്ക് 21 മുതൽ 30 വയസ്സ് വരെയാണ് പ്രായം.
ടെക്നിക്കൽ ഡ്യൂട്ടി നോക്കുന്നവർ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആയിരിക്കും ഇവർ പുരുഷന്മാർ ആയിരിക്കുകയും 21 മുതൽ 25 വയസ്സുവരെ പ്രായം ഉണ്ടാവുകയും ചെയ്യേണ്ടതാണ്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ റിസർവേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അതാത് വിവാഹങ്ങളുടെ റിസർവേഷൻ നിയമപ്രകാരം ഉള്ള ഏജ് റിലാക്സേഷൻ ഉണ്ടായിരിക്കുന്നതാണ്.
Educational Qualification for Indian Coast Guard Recruitment 2023
ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അടിസ്ഥാനപരമായി ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ഒരു ബിരുദം ഉണ്ടായിരിക്കണം. പ്ലസ് ടു ഡിഗ്രി കാലയളവിൽ ഫിസിക്സും മാത്തമാറ്റിക് പഠിച്ചിട്ടുള്ള ആളുകൾ ആയിരിക്കേണ്ടതാണ്.
ടെക്നിക്കൽ ഡ്യൂട്ടിയിലേക്ക് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു ടെക്നിക്കൽ മേഖലയിൽ നിന്നുള്ള എൻജിനീയറിങ് ഡിഗ്രി ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയുടെ കീഴിൽനിന്ന് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ടെലികോം ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയവയിൽ നിന്ന് ലഭിച്ചിരിക്കണം. ടെക്നിക്കൽ ഡ്യൂട്ടിയിൽ കയറാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ പരിപൂർണ്ണരൂപം അറിയാൻ ഔദ്യോഗിക വിജ്ഞാപനത്തിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കേണ്ടതാണ്.
ടെക്നിക്കൽ ഡ്യൂട്ടിയിൽ മെക്കാനിക്കൽ മറൈൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് നേവൽ ആർക്കിടെക്ചർ ഇൻഡസ്ട്രിയൽ മെറ്റലർജി ഏറോട്ടിക്കല്‍ എയറോ സ്പേസ് ഡിസൈൻ എന്നീ മേഖലയിൽ ഏതിലെങ്കിലും ഉള്ള എൻജിനീയറിങ് ബിരുദം ഇന്ത്യയിലെ ഏതെങ്കിലും അംഗീകാരശാലയിൽ നിന്ന് എടുത്തവർക്ക് മെക്കാനിക്കൽ വിഭാഗത്തിലേക്ക് നോക്കാവുന്നതാണ്.
ലോ എൻട്രി വഴി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമവിരുദ്ധം ഉണ്ടായിരിക്കേണ്ടതാണ് അതുപോലെതന്നെ കുമർശന പൈലറ്റ് നോക്കുന്നവർക്ക് 12ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളോടുകൂടി പാസായിരിക്കുകയും നിലവിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കുകയും ചെയ്യേണ്ടതാണ്.
Exam Fees for Indian Coast Guard Recruitment 2023
ജനറൽ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കും ഒബിസി എക്കണോമിക്കലി വീക്കർ സെക്ഷൻ എന്നീ വിഭാഗത്തിലുള്ളവർക്കും 250 രൂപ അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതാണ്. അതേസമയം ഷെഡ്യൂൾഡ് കാസ്റ്റ് ഷെഡ്യൂൾഡ് ഡ്രൈവ് ഡിസെബിലിറ്റി ഉള്ളവർ എന്നിവർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
Exam Pattern for Indian Coast Guard Recruitment 2023
100 മാർക്കിന്റെ എഴുത്ത് പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തിലെ നൂറു മാർക്കിന്റെ എഴുത്തു പരീക്ഷയിൽ പാസാവുന്നവർക്ക് രണ്ടാംഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ മൂന്നാംഘട്ടത്തിൽ സെലക്ഷൻ ബോർഡ് ഇൻറർവ്യൂ അതിനുശേഷം മെഡിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും. ഓരോ മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾക്ക് കാൽ മാർക്ക് വീതം നെഗറ്റീവ് മാർഗവും ഉണ്ടായിരിക്കും. രണ്ടു മണിക്കൂർ നടന്ന കമ്പ്യൂട്ടർ ബേസ്ഡ് ആയിട്ടുള്ള ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ് ആണ് ഇതിനായി സിജി ക്യാറ്റ് എന്ന പേരിൽ നടത്തുക.
Exam Syllabus for Indian Coast Guard Recruitment 2023
അടിസ്ഥാന ഇംഗ്ലീഷ് റീസണിങ് ന്യൂമെറിക്കൽ എബിലിറ്റി പൊതുവിജ്ഞാനം ജനറൽ സയൻസ് മാത്തമാറ്റിക്കൽ എന്നിവയെല്ലാമാണ് പരീക്ഷയുടെ സിലബസ് ഉള്ളടക്കം.
How to Apply for Indian Coast Guard Recruitment 2023
മേൽപ്പറഞ്ഞ ജോലികൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ താഴേ കൊടുത്തിരിക്കുന്ന കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്.
Application: അപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം : Open Here
യാതൊരു കാരണവശാലും ഒറിജിനൽ സർട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ തപാൽ വഴിയോ നേരിട്ടോ ഓഫീസുകളിലേക്ക് അയക്കരുത്.