ഷാർജ സർക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മുഹമ്മദ് നബി യുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച ഔദ്യോഗിക അവധ...
ഷാർജ സർക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മുഹമ്മദ് നബി യുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഷാർജ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വകുപ്പ് ഇന്ന് പ്രഖ്യാപിച്ചു.
ഷാർജ സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ചയടക്കം 3 ദിവസത്തെ വാരാന്ത്യ അവധിയും (വെള്ളി മുതൽ ഞായർ വരെ) ഉൾപ്പെടെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഒക്ടോബർ 2 തിങ്കളാഴ്ച മുതൽ ജീവനക്കാർ ജോലി പുനരാരംഭിക്കും.