കേരള ഹൈക്കോർട്ടിലാണ് ക്ലറിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെൻറ് നടക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 19 വരെ സ്വീകരിക്കുന്നു.
പ്രതിമാസ ശമ്പള സ്കെയിൽ 25000 രൂപ മുതൽ 57000 രൂപ വരെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലറിക്കൽ അസിസ്റ്റൻറ് എന്ന പോസ്റ്റിലേക്ക് കേരള ഹൈക്കോടതി റിക്രൂട്ട്മെൻറ് നടക്കുന്നത്.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ആയ യോഗ്യതയാണ് അടിസ്ഥാനപരമായി ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസ യോഗ്യത. അപേക്ഷ ഫീസ് ഒന്നും തന്നെ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കുന്നതല്ല.
ഇൻറർവ്യൂ അല്ലെങ്കിൽ എഴുത്തു പരീക്ഷ അടിസ്ഥാനപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത് പരീക്ഷ നടത്തി അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകളെയാണ് അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുക.
എഴുത്തു പരീക്ഷ നടക്കുകയാണെങ്കിൽ 75 മിനിട്ട് നടന്ന മൂന്ന് സെക്ഷനുള്ള 100 മാർക്കിന്റെ ഓ എം ആർ പരീക്ഷ ആയിരിക്കും ഉണ്ടായിരിക്കുക. പർവ്വതം വർക്കിന് പൊതുവിജ്ഞാനവും 20 മാർക്കിന് കണക്കും 20 മാർക്കിന് ഇംഗ്ലീഷും എന്ന തലത്തിൽ ആയിരിക്കും പരീക്ഷയുടെ രീതി. കാൽ മാർക്ക് വീതം നെഗറ്റീവ് മാർകിങ് ഉണ്ടായിരിക്കും. 10 മാർക്കിൻ ആയിരിക്കും ഇൻറർവ്യൂ നടത്തുക.
അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 19നാണ്.
കൂടുതൽ വിവരങ്ങൾ അറിയാനായി ഔദ്യോഗിക വിജ്ഞാപനം പിഡിഎഫ് രൂപത്തിൽ താഴെ കൊടുത്തിരിക്കുന്ന ഡൗൺലോഡ് ചെയ്തു വായിക്കേണ്ടതാണ്. അതിനു തൊട്ടടുത്ത് നൽകിയിട്ടുള്ള അപേക്ഷ പേജ് എന്ന ലിങ്ക് തുടർന്നാൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് ലഭിക്കുന്നതാണ്.
Links: വിജ്ഞാപനം | അപേക്ഷ പേജ്