FACT Recruitment 2023
ഭാരത സർക്കാരിൻറെ പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസർസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് അഥവാ എഫ് എ സി ടി പുതിയ ജോലി ഒഴിവുകൾക്കുള്ള വിജ്ഞാപനം ഇറക്കി.
ടെക്നീഷ്യൻ പോസ്റ്റുകളിലേക്ക് ആണ് പ്രതിമാസം 25000 രൂപയോളം ശമ്പളം വരുന്ന നിരവധി ജോലി ഒഴിവുകൾ ലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. 2023 സെപ്റ്റംബർ 18 വരെ ഓൺലൈനായി താത്പര്യമുള്ള പുതിയ കാർത്തികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജോലിസ്ഥലം കേരളത്തിൽ തന്നെയായിരിക്കും.
ടെക്നീഷ്യൻ പോസ്റ്റുകൾ ആണ് എന്നതല്ലാതെ ഏത് മേഖലയിൽ ആയിരിക്കും എങ്ങനെയായിരിക്കും ജോലിയുടെ രൂപം എന്നുള്ളത് എഫ് എ സി റ്റി പുറത്തുവിട്ടിട്ടില്ല. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് 26 വയസ്സാണ് പരമാവധി പ്രായപരിധി. സംവരണം അനുസരിച്ചുള്ള റിലാക്സേഷൻ ഉണ്ടായിരിക്കുന്നതാണ്.
മേൽപ്പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് കെമിസ്ട്രി അല്ലെങ്കിൽ ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ബി എസ് സി ഡിഗ്രി ഉണ്ടായിരിക്കണം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് കെമിക്കൽ ടെക്നോളജി പെട്രോൾ കെമിക്കൽ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഏതെങ്കിലും ഡിപ്ലോമ ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക: ഇതുപോലുള്ള ജോലി ഒഴിവുകൾ അറിയാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക - https://chat.whatsapp.com/J903bGMOcE7AT0ny
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ രജിസ്ട്രേഷൻ ഫീസ് അപ്ലിക്കേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായി സമർപ്പിക്കുന്ന വിവരങ്ങളും രേഖകളും അടിസ്ഥാനപ്പെടുത്തി ആദ്യഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ അതിൽ പാസാവുന്നവർക്ക് എഴുത്തു പരീക്ഷയും പിന്നീട് വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിന്റെ നോട്ടിഫിക്കേഷൻ പിഡിഎഫ് എന്ന ലിങ്ക് തുറന്നു വിജ്ഞാപനം പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അപേക്ഷ വെബ്സൈറ്റിന്റെ ലിങ്കും ചുവടെ നൽകിയിട്ടുണ്ട്.
Links: വിജ്ഞാപനം | അപേക്ഷ ലിങ്ക്