പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ് വന്നിട്ടുണ്ട്. എറണാകുളം ജില്ലയുടെ കീഴിലാണ് ഈ ജോലി വന്നിട്ടുള്ളത്.
ഐടി പ്രൊഫഷണൽ എന്ന തസ്തികയിലാണ് ടെക്നിക്കൽ വിദ്യാഭ്യാസം ലഭിച്ച ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
ഇപ്പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് വിദ്യാഭ്യാസ യോഗ്യതയായി ബിടെക് അല്ലെങ്കിൽ യോഗ്യത ഐടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലയിൽ നിന്നുണ്ടായിരിക്കേണ്ടതാണ്. ഭാരത് സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സർവകലാശാല അല്ലെങ്കിൽ കോളേജിൽനിന്ന് പൂർത്തിയാക്കിയ ബിരുദം ആയിരിക്കണം ഇത്. അല്ലാത്തപക്ഷം അതിനു തത്തുല്യമായ ഇക്ക്‌വലൻസി സർട്ടിഫിക്കറ്റും ഹാജരാക്കണം.
കേന്ദ്രവിഷ്കൃതമായ പദ്ധതികളുമായി മുൻപ് ചെയ്തോ ബന്ധപ്പെട്ടു പ്രവർത്തിപരിചയം ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ 2023 സെപ്റ്റംബർ 12ന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുഭവ നിജ്ഞാനം തെളിയിക്കുന്ന രേഖകളുമായി നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
പ്രൊജക്റ്റ് ഡയറക്ടർ ജില്ലാ ദാരിദ്ര്യം ലഘൂകരണ വിഭാഗം മൂന്നാം നില സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം.
ഉദ്യോഗാർത്ഥികൾ ദയവായി നിങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തപാൽ വഴി അയക്കരുത്. സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ സ്വയം അറ്റസ്റ്റ് ചെയ്തതിനുശേഷം അവർ പോസ്റ്റൽ ആയി അയക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അയച്ചു കഴിഞ്ഞാൽ അവൻ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. നേരിട്ട് പോകുന്ന സമയത്തും എല്ലാ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ഒറിജിനൽ കയ്യിൽ വയ്ക്കുകയും ഓരോ കോപ്പികൾ എടുത്ത് അറ്റസ്റ്റ് ചെയ്തുകൊണ്ട് സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.