തൃശ്ശൂർ ജില്ലയിലെ സർക്കാർ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തൃശ്ശൂർ ജില്ലയിൽ പുല്ലൂരിൽ സ്ഥിതി ചെയ്യുന്ന കെ കെടിഎം പുല്ലൂറ്റ് സർക്കാർ കോളേജിൽ അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് വിഭാഗത്തിലാണ് ഈ പുതിയ അധ്യാപക ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇപ്പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ലെറ്റർ തിരഞ്ഞെടുപ്പ് പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഇപ്രകാരം രജിസ്റ്റർ ചെയ്തവർ 2023 സെപ്റ്റംബർ 11ന് രാവിലെ 11 മണിക്ക് നേരിട്ടുള്ള അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണ്.
ഇൻറർവ്യൂവിന് വരുന്ന ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ് അടിസ്ഥാന യോഗ്യതകൾ അതുപോലെ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പികളും സ്വയം അറ്റസ്റ്റ് ചെയ്ത ഓരോ ഫോട്ടോ കോപ്പികളും കയ്യിൽ കരുതേണ്ടതാണ്.
പ്രായവും അഡ്രസ്സും തെളിയിക്കുന്നതിനായി ആധാർ കാർഡ് ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പാൻകാർഡ് തുടങ്ങിയ ഐഡി രേഖകളിൽ ഏതെങ്കിലും രണ്ടെണ്ണം കൈയിൽ കരുതേണ്ടതാണ്. പേരും ഫോട്ടോയും ജനനത്തീയതിയും അഡ്രസ്സും ഒരുമിച്ച് തെളിയിക്കുന്നതിനാൽ ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതുക.
തിരഞ്ഞെടുപ്പിനെ പറ്റിയും നിയമനത്തെപ്പറ്റിയോ സംശയമുള്ളവർക്ക് ഫോൺ വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2802213
Summary: Details regarding the government job vacancy of Guest Lecturer vacancy in a Government College in Thrissur Kerala