വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും നടക്കുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഗൂഗിളിൽ ഓരോ സ്ഥാപനങ്ങളുടെയും ബിസിനസ് എടുത്തുകൊണ്ട് അവയുടെ ചുവട്ടിൽ റിവ്യൂ എഴുതുകയും അതിന് പണം തരികയും ചെയ്യുന്ന ഒരു പുതിയ തരം തട്ടിപ്പാണ് ഇത്.
ഇവർ ആദ്യം വാട്സ്ആപ്പ് വഴിയോ ടെലിഗ്രാം വഴിയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ വഴിയോ നിങ്ങളെ കോൺടാക്ട് ചെയ്യും. ഗൂഗിൾ മാപ്പിന്റെ ഒരു ലിങ്ക് തന്നു അത് തുറന്നുവരുന്ന കമ്പനിയുടെ നിങ്ങളോട് ഒരു റിവ്യൂ എഴുതിയിടാൻ പറയും.
ഏതെങ്കിലും ഒരു മാർക്കറ്റിംഗ് ഏജൻസിയുടെ സ്റ്റാഫ് ആണ് എന്ന് പറഞ്ഞായിരിക്കും മിക്കവാറും നിങ്ങളെ ബന്ധപ്പെടുക. അതിനുശേഷം സ്ക്രീൻഷോട്ട് അയച്ചു നൽകാനും അവർ പറയും.
ഇതിനുശേഷം അവർ നിങ്ങളുടെ യുപിഐ ഐഡി അല്ലെങ്കിൽ ഗൂഗിൾ പേ നമ്പർ ചോദിക്കും. ആദ്യത്തെ റവന്യൂവിന് 100 150 200 രൂപ നിങ്ങൾക്ക് അവർ തരും.
ഒരു ഗൂഗിൾ റിവ്യൂ ഇടുന്നതിനു 150 അല്ലെങ്കിൽ 100 രൂപ കിട്ടുമ്പോൾ തന്നെ മിക്ക ആളുകളും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നു. ഇതിനുശേഷം അവർ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ നിങ്ങളെ ടെലിഗ്രാമിലോ വാട്സാപ്പിലോ ഉള്ള ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യും.
ദിവസവും 24 30 റിവ്യൂ ഇട്ടാൽ 10000 രൂപ വരെ സമ്പാദിക്കാം എന്നെല്ലാം പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കും. പക്ഷേ ഇവിടെയാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടം അരങ്ങേറുന്നത്. എന്തോ പോർട്ട രജിസ്റ്റർ ചെയ്യാനാണ് അല്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ് എന്ന് പറഞ്ഞ് നിങ്ങളുടെ കയ്യിൽ നിന്ന് 500 രൂപ മുതൽ 2500 രൂപ വരെ വാങ്ങിക്കും. ഇത് വാങ്ങിയതിനു ശേഷവും ഒരു പക്ഷേ അവർ നിങ്ങൾക്ക് കുറച്ചു ദിവസങ്ങൾക്ക് പൈസ തിരിച്ചു നൽകിക്കൊണ്ടിരിക്കും.
കൊടുത്ത പൈസ തിരികെ ലഭിച്ചു കഴിഞ്ഞാൽ നമുക്ക് വീണ്ടും വിശ്വാസം കൂടും. ഇതിൻറെ അടുത്ത ഘട്ടത്തിലാണ് ശരിക്കുള്ള തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ പക്കൽ നിന്നും അടുത്ത ഗഡുമായി 7500 അല്ലെങ്കിൽ 10000 രൂപ വാങ്ങും. ഇതു വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അവരുടെ പൊടി പോലും ആർക്കും കണ്ടെത്താൻ കഴിയില്ല.
ഈയൊരു സാഹചര്യത്തിലാണ് ആളുകൾ അവർക്ക് പെയ്മെൻറ് ലഭിച്ചിരുന്ന യുപിഐ ഐഡി ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംഭവങ്ങളെല്ലാം ചെക്ക് ചെയ്യുന്നത്. ഇതെല്ലാം എടുത്തു പോലീസിൽ കംപ്ലൈന്റ്റ് കൊടുത്താലും ഇതെല്ലാം ഉപയോഗശൂന്യമോ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും ഒക്കെ ആയിരിക്കും.
വ്യക്തിപരമായി ഇത് അനുഭവിക്കുകയും ഇതിൽ ടെസ്റ്റ് എന്ന രൂപത്തിൽ ഒരു ക്യാൻഡിഡേറ്റ് ആയി പോവുകയും 150 രൂപയുടെ ആദ്യത്തെ റിവ്യൂ ചെയ്ത് പൈസ ലഭിക്കുകയും ചെയ്തത് വെരിഫൈ ചെയ്തിട്ടാണ് ഈ ലേഖനം എഴുതുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ ഒരാൾ നിങ്ങളുമായി ബന്ധപ്പെടുകയാണെങ്കിൽ ധൈര്യമായി ആദ്യത്തെ റിവ്യൂ ചെയ്ത് 150 രൂപ കൈപ്പറ്റുക. അതിനുശേഷം അവർ ചെയ്യുന്ന അതേ രീതിയിൽ തിരിച്ചു അവർക്ക് മേലെ അങ്ങ് പ്രയോഗിക്കുക. വാട്സാപ്പിൽ ഗ്രാമിലും എല്ലാം അവരെ ബ്ലോക്ക് ചെയ്യുക. ചെറിയൊരുതരത്തിൽ അവരുടെ പ്രവർത്തി എന്താണെന്ന് തിരികെ കാണിച്ചു കൊടുക്കാൻ പറ്റുന്ന ഒരു അവസരം കൂടിയാണിത്.