കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഓൺലൈൻ ന്യൂസ് മാധ്യമമാണ് ഡൂൾ ന്യൂസ്. ഡൂൾ ന്യൂസിലേക്കാണ് പുതിയ ജോലി ഒഴിവുകൾ വിളിച്ചിട്ടുള്ളത്. പ്രധാനമായും നാല് ഒഴിവുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇമെയിൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അവരുടെ സിവി അല്ലെങ്കിൽ അയച്ചു നൽകേണ്ടത്.
ജേണലിസ്റ്റ് ക്യാമറ പേഴ്സൺ വീഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ നാല് പ്രധാന പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
ജേണലിസം പഠിച്ചവർക്കും പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ മാസ് മീഡിയ മാസ് കമ്മ്യൂണിക്കേഷൻസ് പഠിച്ചവർക്കും അപേക്ഷിക്കാം. പ്രവർത്തി പരിചയം ഉള്ളവർക്ക് പ്രത്യേക മുൻഗണന ഒന്നും ലഭിക്കില്ലെങ്കിലും ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
വാർത്തകളും ലൈവ് റിപ്പോർട്ടിങ്ങിന്റെയും ആവശ്യത്തിനാണ് ക്യാമറ പേഴ്സൺ. അതിനാൽ വീഡിയോ എടുക്കാനും വിവിധതരം ഡിജിറ്റൽ ക്യാമറകളും മറ്റു ഉപയോഗിക്കാനും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാനും എല്ലാം കഴിയുന്ന ആളുകൾ ആയിരിക്കണം. ചില ആവശ്യങ്ങൾക്ക് അനുസരിച്ച് സ്റ്റുഡിയോ ഷൂട്ടും ഉണ്ടായിരിക്കും.
വാർത്തയുമായി ബന്ധപ്പെട്ടതും ഡോക്യുമെൻററി പോലുള്ള വീഡിയോകളും യൂട്യൂബ് വീഡിയോകളും എല്ലാം എഡിറ്റ് ചെയ്യാനും മറ്റുമറിയുന്ന ആളുകളെയാണ് വീഡിയോ എഡിറ്റർ പോസ്റ്റിലേക്ക് നോക്കുന്നത്.
പോസ്റ്ററുകൾ ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ ഗ്രാഫിക്കുകൾ ഇൻഫോ ഗ്രാഫിക്കുകൾ തുടങ്ങിയ വിവിധയിനം ഗ്രാഫിക് മീഡിയ കണ്ടന്റ് നിർമ്മിക്കാനാണ് ഗ്രാഫിക് ഡിസൈനറെ ആവശ്യമുള്ളത്.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ 2023 സെപ്റ്റംബർ 18ന് മുൻപായി തന്നെ അപേക്ഷകളും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സിവിയും അയച്ചു നൽകേണ്ടതാണ്.
ഇമെയിൽ: jobs@doolnews.com
അവസാന തീയതി: Before 18 September 2023