കേരള സർക്കാരിന് കീഴിലുള്ള സ്വയംഭരണ സർക്കാർ വിഭാഗമായ കേരള സ്റ്റേറ്റ് പബ്ലിക് ആൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ് അഥവാ കെ പി എസ് ആർ ബി എന്ന സ്ഥാപനത്തിന്റെ കീഴിൽ പുതിയ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്ന പോസ്റ്റിലേക്കാണ് നിലവിൽ കെ പി എസ് റിക്രൂട്ട്മെൻറ് ബോർഡിൻറെ കീഴിൽ ഒഴിവ് വന്നിട്ടുള്ളത്.
ഈ പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥിക്ക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് ബിരുദമോ അല്ലെങ്കിൽ ഭാരതസർക്കാർ അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയുടെ കീഴിൽ നിന്ന് റെഗുലർ കോഴ്സ് ആയി ഫുൾടൈം എംസിഎ ബിരുദം നേടുകയോ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഐടി എന്നിവയിൽ എംഎസ്സി ബിരുദം നേടിയ ചെയ്തിരിക്കുന്ന ആൾ ആയിരിക്കണം.
സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി രണ്ടു വർഷത്തെ പ്രവർത്തിപരിചയം അപേക്ഷാർത്ഥിക്ക് നിർബന്ധമായും ഉണ്ടായിരിക്കുന്നതാണ്. റെഡ് ഹാറ്റ് സർട്ടിഫിക്കേഷന്‍ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് 45 വയസ്സിൽ താഴെയായിരിക്കണം പ്രായം.
തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസ ശമ്പളമായി 51400 മുതൽ ലക്ഷത്തി പതിനായിരത്തി മുന്നൂറ് രൂപ വരെയാണ് സ്കെയിൽ. തിരഞ്ഞെടുക്കപ്പെടുന്ന വേളയിൽ ഉദ്യോഗാർത്ഥിയെ ആദ്യം ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലും പിന്നീട് മൂന്നുവർഷം വരേയ്ക്കും ഈ കരാർ പുതുക്കി നേടുന്നതും ആണ്.
ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആദ്യം കെ പി എസ് റിക്രൂട്ട്മെൻറ് ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ പാസ്‌വേഡും യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്തു വേണ്ട ജോലിക്കുള്ള അപേക്ഷ സമർപ്പിക്കുകയാണ് അടുത്തത് ചെയ്യേണ്ടത്.
Last Date: 17 October 2023
ഇതിനെപ്പറ്റി സർക്കാർ ഇറക്കിയ ഔദ്യോഗിക വിജ്ഞാപനവും അതുപോലെതന്നെ അപേക്ഷ നൽകാനുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്കും ചുവടെ നൽകുന്നുണ്ട്.
Links: വിജ്ഞാപനം | അപേക്ഷ പേജ്