കാർഷിക ആവശ്യങ്ങൾക്കും ഗ്രാമീണ വികസനത്തിനു മായുള്ള ദേശീയ ബാങ്കായ നബാർഡിൽ പുതിയ ജോലി ഒഴിവുകൾ വിളിച്ചിട്ടുണ്ട്. ഗ്രേഡ് എ തസ്തികയിലുള്ള അസിസ്റ്റൻറ് മാനേജർ പോസ്റ്റിലേക്കാണ് പുതിയ ഒഴിവുകൾ വിളിച്ചിട്ടുള്ളത്. മൊത്തം 150 ഒഴിവുകളാണ് ഇന്ത്യയിൽ ഒട്ടാകെ നബാർഡിൽ വിളിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് 2023 സെപ്റ്റംബർ 23 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
Links: വിജ്ഞാപനം പിഡിഎഫ്
ബാങ്കിംഗ് ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സംഘടനയായ ഐ ബി പി എസ് വഴിയാണ് എഴുത്ത് പരീക്ഷ നടത്തി മേൽപ്പറഞ്ഞ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മാനേജർ പോസ്റ്റുകളിൽ ജനറൽ വിഭാഗത്തിലും ഐടി കമ്പ്യൂട്ടർ വിഭാഗത്തിലും ഫിനാൻസ് കമ്പനി സെക്രട്ടറി സിവിൽ എഞ്ചിനീയറിങ് ഇലക്ട്രിക്കൽ എൻജിനീയറിങ് ജിയോ ഇൻഫർമാറ്റിക്സ് ഫോറസ്റ്റ് പ്രോസസിംഗ് സ്റ്റാറ്റിസ്റ്റിക്സ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ മേഖലയിലും എല്ലാം മാനേജർ ഒഴിവുകൾ ഉണ്ട്.
1993 സെപ്റ്റംബർ രണ്ടിനും 2002 സെപ്റ്റംബർ ഒന്നിനും ഇടയ്ക്ക് ജനിച്ചിട്ടുള്ള ആളുകൾക്കാണ് അപേക്ഷിക്കൻ യോഗ്യത ഉള്ളത്. ബേസിക് പേ ശമ്പള സ്കെയിലായി 44500 രൂപയാണ് പ്രതിമാസം ശമ്പളം ആയി തുടങ്ങുന്നത്. മനസ്സുകളും മറ്റ് ആനുകൂല്യങ്ങളും അടക്കം ഒരു ലക്ഷം രൂപയോളം ഒരു മാസം ലഭിക്കും.
ബന്ധപ്പെട്ട മേഖലയിലുള്ള ബാച്ചിലർ വിരുദ്ധമാണ് അപേക്ഷകൾ അയക്കാൻ ഉദ്യോഗാർത്ഥിയുടെ യോഗ്യത. ഓരോ വിഭാഗത്തിന്റെയും കൃത്യമായ യോഗ്യത മനധനങ്ങൾ അറിയാനായി താഴെക്കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് വായിക്കേണ്ടതാണ്.
എസ് സി എസ് ടി ബെഞ്ച് മാർക്കറ്റ് ഡിസെബിലിറ്റീസ് ഉള്ളവർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് 150 രൂപയും മറ്റെല്ലാ വിഭാഗത്തിൽപ്പെടുന്നവർക്കും 800 രൂപയുമാണ്. ഓൺലൈൻ അപേക്ഷ സമയത്ത് നൽകുന്ന വിവരങ്ങളും ഡോക്യുമെന്റുകളും വെരിഫൈ ചെയ്ത ശേഷം ഐ ബി പി എസ് നടത്തുന്ന എഴുത്ത് പരീക്ഷയും അതിനുശേഷം വരുന്ന വ്യക്തിഗത ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നത്.
മേൽപ്പറഞ്ഞ അസിസ്റ്റൻറ് മാനേജർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ഔദ്യോഗിക വിജ്ഞാപനം pdf രൂപത്തിൽ ഡൗൺലോഡ് ചെയ്ത് വായിക്കുകയും ശേഷം ഐബിപിഎസിന്റെ ഔദ്യോഗിക അപേക്ഷ പേജിൽ പോയി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതുമാണ്.
Links: അപേക്ഷ വെബ്പേജ്