കൊച്ചിയിലുള്ള നേവൽ ഷിപ് റിപ്പയർ യാഡിൽ പുതിയ അപ്രൻ്റിസ് ജോലി ഒഴിവുകൾ വിളിച്ചിട്ടുണ്ട്.
230 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ് ലൈനായി അപേക്ഷകളും മറ്റു ബന്ധപ്പെട്ട രേഖകളും പോസ്റ്റൽ വഴി അയക്കേണ്ടതാണ്. ശ്രദ്ധിക്കുക ഇതിനു ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടായിരിക്കുന്നതല്ല നേരിട്ട് പോസ്റ്റൽ ആയിട്ടാണ് അയക്കേണ്ടത്.
അപേക്ഷിക്കൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രസർക്കാരിൻറെ അപ്പൻഡിസ്റ്റ് ട്രെയിനിയായിട്ടായിരിക്കും ജോലി ലഭിക്കുക. 2023 സെപ്റ്റംബർ 2 തൊട്ടാണ് അപ്ലിക്കേഷൻ അയച്ചു തുടങ്ങേണ്ട തീയതി. 2023 ഒക്ടോബർ 2 വരെ അപേക്ഷകൾ അയക്കാം.
അവസാന തിയതി: 2023 ഒക്ടോബർ 2
അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകളുടെ ചുരുങ്ങിയ വയസ്സ് 14 പരമാവധി വയസ്സ് 21 ആണ്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സാവുകയും ബന്ധപ്പെട്ട മേഖലയിൽ ഐടിഐ എക്സാമിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.
അപേക്ഷകൾ അയക്കാൻ ഫീസുകൾ ഇല്ല. ഡോക്യുമെന്റ് വെരിഫിക്കേഷൻ എഴുത്ത് പരീക്ഷയും നേരിട്ടുള്ള വ്യക്തിഗത അഭിമുഖവും കഴിഞ്ഞാണ് നിയമനം ഉണ്ടാവുക. അപേക്ഷയും അതുമായി ബന്ധപ്പെട്ട രേഖകളുടെ സെൽഫ് അറ്റസ്റ്റേഷൻ ചെയ്ത കോപ്പികളും പ്രായം വിദ്യാഭ്യാസം റിസർവേഷൻ ഉള്ളവർക്ക് അതിൻറെ രേഖയും തുടങ്ങിയവ ചേർത്ത് താഴെപ്പറയുന്ന അഡ്രസ്സിലേക്ക് വേണം പോസ്റ്റലായി അയക്കാൻ.
ദി അഡ്മിറൽ സൂപരിൻ്റെൻ്റണ്ട്, അപ്പ്രെന്റിസ് ട്രെയിനിങ് സ്കൂൾ, നേവൽ ഷിപ്പ് റിപ്പയർ യാർഡ്, നേവൽ ബേസ് കൊച്ചി, 682004
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ് സന്ദർശിക്കുക: ഇവിടെ സന്ദർശിക്കാം