PowerGrid (PGCIL) Recruitment 2023
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ പി ജി സി ഐ എൽ. ട്രെയിനിങ് പോസ്റ്റുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. 425 ഒഴിവുകളാണ് ഇതുവരെ വിളിച്ചിട്ടുള്ളത്.
ഈ കേന്ദ്രസർക്കാർ ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ അപേക്ഷകൾ അയക്കാം. ഏകദേശം 25000 രൂപയിൽ തുടങ്ങി ഒന്നേകാൽ ലക്ഷം വരെയുള്ള ശമ്പളമാണ് പ്രതിഭാസം ലഭിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Vacancy Details - PowerGrid (PGCIL) Recruitment 2023
ഇലക്ട്രിക്കൽ സിവിൽ ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് വിളിച്ചിട്ടുള്ള ഒഴിവുകൾ എല്ലാം. 344 ഒഴിവുകൾ ഇലക്ട്രിക്കൽ വിഭാഗത്തിലും 68 ഒഴിവുകൾ സിവിൽ വിഭാഗത്തിലും 13 ഒഴിവുകൾ ഇലക്ട്രോണിക്സ് വിഭാഗത്തിലും ആയിട്ടാണ് 425 ഒഴിവുകൾ.
ഇന്ത്യയുടെ തെക്കുഭാഗത്ത് കേരളം തമിഴ്നാട് കർണാടക എന്നത് എസ് ആർ രണ്ട് എന്ന വിഭാഗത്തിലും ആന്ധ്ര തലങ്കാന കർണാടക ചില ഭാഗങ്ങൾ എന്നിവ എസ് ആർ ഒന്ന് എന്ന വിഭാഗത്തിലാണ്.
Age Limit - PowerGrid (PGCIL) Recruitment 2023
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 27 വയസ്സായിരിക്കണം. സെപ്റ്റംബർ 23 എന്ന തീയതിക്കനുസരിച്ച് ആയിരിക്കണം ഇത്.
Eligibility Criteria - PowerGrid (PGCIL) Recruitment 2023
ഇലക്ട്രിക്കൽ വിഭാഗത്തിലെ ട്രെയിനി ആയിട്ട് അപേക്ഷിക്കേണ്ടവർക്ക് ഭാരതസർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഫുൾടൈം റെഗുലർ ഡിപ്ലോമ ഇലക്ട്രിക്കൽ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ഉണ്ടായിരിക്കേണ്ടതാണ്.
ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഭാരതസർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക്സ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും വിഷയത്തിൽ മൂന്നുവർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമ ഉണ്ടായിരിക്കുന്നതാണ്.
സിവിൽ മേഖലയിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഭാരതസർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിങ് മേഖലയിൽ മൂന്നുവർഷത്തെ ഫുൾടൈം റെഗുലർ ഡിപ്ലോമ ഉണ്ടായിരിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ മൂന്ന് വിഭാഗങ്ങളിലേക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത 70% ത്തിൽ കുറയാതെ ഉദ്യോഗാർത്ഥി പാസായിരിക്കേണ്ടതാണ്.
Application Fees - PowerGrid (PGCIL) Recruitment 2023
പവർ ഗ്രിഡ് റിക്രൂട്ട്മെൻറ് ട്രെയിനിങ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ ബെഞ്ച് ഡിസെബിലിറ്റി ഉള്ളവരും ഷെഡ്യൂൾഡ് കാസ്റ്റ് ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെടുന്നവർക്കും അപേക്ഷ ഫീസ് ഇല്ല. ബാക്കി എല്ലാ വിഭാഗങ്ങളിലും പെടുന്നവർക്ക് ഒന്നോർ രൂപ അപേക്ഷ ഫീസ് ഉള്ളതാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥിയുടെ ഡോക്യുമെന്റുകൾ വെരിഫിക്കേഷൻ നടത്തുകയും അതിനുശേഷം എഴുത്ത് പരീക്ഷയും തുടർന്നുണ്ടാവുന്ന വ്യക്തിഗത അഭിമുഖത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവുന്നത്.
അവസാന തീയതി: അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 23നാണ്.
How to Apply - PowerGrid (PGCIL) Recruitment 2023
താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പുതിയ ഉദ്യോഗാർത്ഥികൾ ആദ്യം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ഇ-മെയിൽ അഡ്രസ്സോ മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തിയാൽ രജിസ്ട്രേഷൻ പൂർത്തിയാകും.
ആദ്യം ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി ഒന്ന് വായിച്ച നോക്കാൻ മറക്കരുത്. അത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.
Links: Notification PDF | Apply online Here
അതിനുശേഷം പുതിയതായിട്ട് ഉണ്ടാക്കിയ യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ബന്ധപ്പെട്ട വിവരങ്ങൾ നൽകുക. ചോദിക്കുന്ന സ്ഥലങ്ങളിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിഡിഎഫ് കോപ്പികൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോയും സിഗ്നേച്ചറും പിഎൻജി അല്ലെങ്കിൽ ജെപിജി ഫോർമാറ്റിൽ കൈയിൽ കരുതേണ്ടതാണ്.