കേരള സർക്കാരിന് കീഴിലുള്ള തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ ക്യാൻസർ സെൻറർ ആർസിസിയിലേക്ക് പുതിയ റിക്രൂട്ട്മെൻറ്.
നഴ്സിംഗ് അസിസ്റ്റൻറ് എന്ന പോസ്റ്റിലേക്ക് ആണ് 11 പുതിയ ഒഴിവുകൾ വിളിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ആർസിസിയുടെ ഈ ഒഴിവുകൾ നിലവിൽ വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള വാക്കിംഗ് ഇൻറർവ്യൂ വഴി ഈ അവസരം ഉപയോഗപ്പെടുത്താം.
ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കാം
നഴ്സിംഗ് അസിസ്റ്റൻറ് എന്ന ഈ ജോലിക്ക് പ്രതിമാസം 16500 രൂപയാണ് ശമ്പളമായി ലഭിക്കുക. 11 ഒഴിവുകൾ ഉള്ള ഈ പോസ്റ്റിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 സെപ്റ്റംബർ എട്ടിന് നേരിട്ടുള്ള ഇൻറർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
ഇൻറർവ്യൂവിന് വരുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി പാസായവരും നേഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സ് എന്തെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് രണ്ടുവർഷത്തിൽ കുറയാതെ പാസായവരും നൂറു ബെഡ് എങ്കിലും ചുരുങ്ങിയത് ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ഒരു വർഷമെങ്കിലും പ്രവർത്തി പരിചയം ഉള്ളവരും ആയിരിക്കണം.
ഇൻറർവ്യൂവിന് വരുന്ന സമയത്ത് അതിനുശേഷം അപ്ലിക്കേഷൻ ഫീസ് രജിസ്ട്രേഷൻ ഫീസ് ഒന്നും ഉണ്ടായിരിക്കുന്നതല്ല.
ആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുകയും അത് പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ പൊട്ടിച്ചതിനുശേഷം പ്രായം അടിസ്ഥാന വിദ്യാഭ്യാസം എക്സ്പീരിയൻസ് തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയും ബയോഡാറ്റയുടെ കോപ്പിയുമായി നേരിട്ട് ഇൻറർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഫോം ഇവിടെ ഡൗൺലോഡ് ചെയ്യാം
വിവരങ്ങൾ പൂരിപ്പിച്ച അപേക്ഷാഫോമും ഫോട്ടോ പതിപ്പിച്ചതിനു ശേഷം മേൽപ്പറഞ്ഞ സെൽഫ് അറ്റസ്റ്റഡ് ആയിട്ടുള്ള ഡോക്യുമെന്റുകളും താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് പോസ്റ്റിൽ ആയിട്ട് അയക്കേണ്ടതാണ്. സെപ്റ്റംബർ എട്ടിന് വൈകുന്നേരം 3 30നുള്ളിൽ അഡ്രസ്സിൽ ലഭിക്കുന്ന തരത്തിൽ ആയിരിക്കണം അപേക്ഷകൾ അയക്കേണ്ടത്.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടാൽ തുടർന്ന് ഇൻറർവ്യൂവിന് എപ്പോൾ എവിടെ ഹാജരാകണം എന്ന് ഉദ്യോഗാർത്ഥികൾക്ക് ആർസിസി അറിയിപ്പ് നൽകുന്നതാണ്.
തിരുവനന്തപുരത്തുള്ള ആർസിസിയുടെ കേന്ദ്രത്തിൽ വച്ചായിരിക്കും ഇൻറർവ്യൂ നടക്കുക.