SBI Recruitment 2023
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോബുകൾക്ക് 6000 ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 21 എന്ന തീയതി വരെ അപേക്ഷകൾ ഓൺലൈനായി താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അയക്കാം.
Last Date: 21 September 2023
നേരിട്ടുള്ള നിയമനം ആയതിനാൽ പ്രതിമാസ ശമ്പളം 15,000 രൂപയായിരിക്കും ലഭിക്കുക. സെപ്റ്റംബർ 21 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 6 വരെ നൽകിയ അപേക്ഷയുടെ പകർപ്പ് ഓൺലൈനായി പ്രിൻറ് എടുത്തു വയ്ക്കാവുന്നതാണ്.
Read the official notification here
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉള്ള ജോലി ഒഴിവുകൾക്ക് പ്രാദേശിക ഭാഷ അറിയേണ്ട ആവശ്യമുണ്ട്. കേരളത്തിൽ 424 ഒഴിവുകളാണ് വിളിച്ചിട്ടുള്ളത്. അതിൽ 222 ഒഴിവുകൾ ജനറൽ വിഭാഗത്തിനും ബാക്കി ഒഴിവുകൾ അതാത് റിസർവേഷൻ കാറ്റഗറിയിൽ പെടുന്നവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ 648 ഒഴിവുകളും പോണ്ടിച്ചേരിയിൽ 26 ഒഴിവുകളും ഉണ്ട്. പ്രാദേശിക ഭാഷയായി തമിഴ് അറിയുന്നവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക. ഇതുപോലെ തെലുങ്ക് അല്ലെങ്കിൽ ഉറുദു അറിയുന്ന ആളുകൾക്ക് തെലങ്കാനയിൽ 125 ഒഴിവുകളും ആന്ധ്രപ്രദേശിൽ 390 ഒഴിവുകളുമാണ് ഉള്ളത്. കന്നട അറിയുന്ന ആളുകൾക്ക് കർണാടകയിൽ 175 ഒഴിവുകളാണ് ഉള്ളത് ഇംഗ്ലീഷും ഹിന്ദിയും അറിയുന്നവർക്ക് അന്തമാൻ നിക്കോബാറിൽ 8 ഒഴിവുകളും ഉണ്ട്.
ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തതിനു ശേഷം നിയമിക്കുക. പ്രതിമാസം 15000 രൂപയായിരിക്കും അപ്പന്റെ സ്റ്റൈപ്പൻഡ് ആയി ലഭിക്കുന്നത്.
പരീക്ഷ മാതൃകയും സിലബസും അറിയാൻ ഇത് നോക്കുക
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് 20 വയസ്സും പരമാവധി 28 വയസ്സുമാണ് 2023 ആഗസ്റ്റ് 1 എന്ന തീയതിയിൽ അടിസ്ഥാനപ്പെടുത്തി ഉണ്ടായിരിക്കേണ്ടത്. ബന്ധപ്പെട്ട സമര വിഭാഗക്കാർക്ക് ഭരണഘടന അനുശാസിക്കുന്ന പ്രായപരിധി റിലാക്സേഷൻ ഉണ്ടായിരിക്കുന്നതാണ്.
ഇപ്പറഞ്ഞ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അടിസ്ഥാനപരമായി വിദ്യാഭ്യാസ യോഗ്യതയായി ഏതെങ്കിലും ഒരു ഭാരത സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കേണ്ടതാണ്. എക്കണോമിക്കലി സെക്ഷൻ ഒബിസി ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 300 രൂപ അപേക്ഷ ഫീസ് ഷെഡ്യൂൾഡ് കാസ്റ്റ് ഷെഡ്യൂൾഡ് ഡ്രൈവ് ഡിസെബിലിറ്റി വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഒന്നും തന്നെയില്ല.
ഓൺലൈനായി ഒരു എഴുത്തു പരീക്ഷയും ഭാഷ പ്രാവീണ്യം ഉള്ളത് അറിയാൻ മറ്റൊരു പ്രാദേശിക ഭാഷയിലുള്ള പരീക്ഷയും ഉണ്ടായിരിക്കും. ഈ പറഞ്ഞ എഴുത്ത് പരീക്ഷക്ക് കേരളത്തിൽ പാലക്കാട് മലപ്പുറം കോഴിക്കോട് കോട്ടയം കൊല്ലം കൊച്ചി കണ്ണൂർ ആലപ്പുഴ തിരുവനന്തപുരം തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
Candidates can apply for the post Here
ബാങ്കിംഗ് പരീക്ഷകൾ നടത്തുന്ന സ്ഥാപനമായ ഐ ബി എസ് വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ അയക്കാനുള്ള ഓൺലൈൻ വെബ്സൈറ്റിന്റെ ലിങ്കും ഇപ്പറഞ്ഞ ജോലി ഒഴിവിന്‍റെ ഔദ്യോഗിക വിജ്ഞാപനവും പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നുണ്ട്.