2023 സെപ്റ്റംബറിൽ ഖത്തറിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ട്വന്റി20 ടൂർണമെൻറ് ആണ് മെൻസ് ഗൾഫ് t 20ചാമ്പ്യൻഷിപ്പ്.
ബഹ്റൈൻ കുവൈത്ത് ഒമാൻ ഖത്തർ സൗദി അറേബ്യ യുഎഇ എന്നീ ആറ് രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 15ന് തുടങ്ങിയ മത്സരങ്ങൾ സെപ്റ്റംബർ 23നാണ് അവസാനിക്കുന്നത്. മൊത്തം 16 കളികളാണ് ഇതിൽ ഉണ്ടായിരിക്കുക.
സെപ്റ്റംബർ 15ന് സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള മത്സരത്തിൽ കുവൈത്ത് ജയിച്ചുകൊണ്ട് മത്സരം തുടങ്ങി. സെപ്റ്റംബർ 17ന് ഒമാനും ഖത്തറും തമ്മിൽ മത്സരിച്ച് ഒമാൻ ജയിക്കുകയും അതേസമയം സൗദിയും യുഎഇ യും തമ്മിൽ മത്സരിച്ച യുഎഇ ജയിക്കുകയും ചെയ്തു.
സെപ്റ്റംബർ 18ന് ഖത്തറും കുവൈത്തും അതുപോലെതന്നെ ബഹറിനും സൗദി അറേബ്യയും തമ്മിലാണ് ദോഹയിലെ വെസ്റ്റേൺ പാർക്ക് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം അരങ്ങേറുന്നത്.
ഖത്തറും തമ്മിലുള്ള മത്സരവും അതുപോലെ ബഹ്റൈനും സൗദിയും തമ്മിലുള്ള മത്സരവും കാണാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സൗജന്യമായി കാണാവുന്നതാണ്.