Recruitment for security guards to UAE via Kerala government ODEPC
കേരള സർക്കാരിൻറെ വിദേശ റിക്രൂട്ടിംഗ് ഏജൻസിയാണ് ഒഡെപിക്ക് എന്ന് അറിയപ്പെടുന്ന ഓവർസീസ് എംപ്ലോയ്മെൻറ് കേന്ദ്രം.
ഇതിന് കീഴിൽ ഓരോ വർഷവും നിരവധി രാജ്യങ്ങളിലേക്കാണ് വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കേരള സർക്കാർ മുൻകൈയെടുത്തുകൊണ്ട് നിയമനങ്ങൾ നടത്തുന്നത്.
ഇത്തരത്തിൽ യുഎഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡ് ജോലികൾക്കായി വിളിച്ചിട്ടുള്ള പുതിയ നിയമനത്തിന്റെ ക്ലോസിംഗ് ഡേറ്റ് ഈ വരുന്ന 2023 ഒക്ടോബർ 25നാണ്. താല്പര്യമുള്ള ആളുകൾക്ക് ഇനിയും അപേക്ഷിക്കാം.
പുരുഷന്മാരായിട്ടുള്ള ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രകൃതിപരിചയം സെക്യൂരിറ്റി മേഖലയിലുള്ള വിദ്യാഭ്യാസ യോഗ്യത ചുരുങ്ങിയത് എസ്എസ്എൽസിയോ അതിൽ കൂടുതലോ ഉള്ളവരോ ആയിരിക്കണം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി.
2262 എമിറേറ്റ്സ് ദീർഘമാണ് പ്രതിമാസ ശമ്പളമായി നിലവിൽ കണക്കുകൂട്ടിയിട്ടുള്ളത്. എടുത്തു പരീക്ഷയോ മറ്റു ഘട്ടംഘട്ടമായുള്ള പരീക്ഷകളോ മറ്റോ ഒന്നും തന്നെ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നതല്ല. മൊത്തം 100 ഒഴിവുകളാണ് ഇതിൽ വന്നിട്ടുള്ളത് എന്നതിനാൽ തന്നെ ഒരുപാട് പേർക്ക് ഇതുവഴി ജോലി ലഭിക്കും. 2023 ഒക്ടോബർ 25നുള്ളിൽ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റയും പ്രവർത്തിപരിധിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്പോർട്ടിന്റെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയും ഡിജിറ്റലൈസ് കാൻ ചെയ്ത ഫയലായി അയച്ചു നൽകേണ്ടതാണ്.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് 25 മുതൽ 40 വയസ്സിനിടയിൽ പ്രായവും ചുരുങ്ങിയത് അഞ്ചടി ഇഞ്ച് ഉയരവും മാരകമായുള്ള രോഗങ്ങളൊന്നും ഉണ്ടാവാതിരിക്കുകയും ചെയ്യണം. ഇതുകൂടാതെ പുറത്തേക്ക് കാണുന്ന തരത്തിലുള്ള പച്ചകുത്തിയ പാടുകളും കേൾവി ശക്തിയും കാഴ്ച ശക്തിയും കുറവുണ്ടാവാനോ പാടുള്ളതല്ല. വികൃതമായ രൂപത്തിൽ ഉള്ള എന്തെങ്കിലും പാടുകളോ മാര്‍ക്കുകളോ ശരീരത്തിൽ പുറത്തേക്ക് കാണാൻ പാടുള്ളതല്ല.
ഉദ്യോഗാർത്ഥിക്ക് നിർബന്ധമായും എഴുതാനും വായിക്കാനും സംസാരിക്കാനും ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. അറബിയോ ഹിന്ദിയോ ഇതുപോലെ അറിയുന്നത് വളരെ നല്ലതായിരിക്കും. പരീക്ഷ ഇല്ലെങ്കിലും ഇൻറർവ്യൂ ഉണ്ടായിരിക്കും എന്നതിനാലും അപേക്ഷകരുടെ എണ്ണം വളരെയധികം കൂടിയാൽ ഈ ഇൻറർവ്യൂവിൽ ചില ചോദ്യങ്ങൾ ഉണ്ടായിരിക്കും എന്നതിനാലും സെക്യൂരിറ്റി ജോലിയും അതുമായി ബന്ധപ്പെട്ട മേഖലയിലെ കാര്യങ്ങളെയും കുറിച്ച് നന്നായി അറിവുള്ള ആളുകൾക്കാണ് കൂടുതൽ സാധ്യത.
സെക്യൂരിറ്റി മേഖല ആർമി പോലീസ് തുടങ്ങിയ ഏത് സെക്യൂരിറ്റി വിഭാഗത്തിലും രണ്ട് വർഷത്തെ ചുരുങ്ങിയ പ്രവർത്തി പരിചയം ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കണം. ഇതിൻറെ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
അടിസ്ഥാന ശമ്പളം 1200 ദിർഹംസ് സെക്യൂരിറ്റി അലവൻസ് ആയി 720 ദിവസം ഓവർടൈം അലവൻസ് താമസവും യാത്രയും കമ്പനിയുടെ ചെലവിനും ആയിരിക്കും ലഭിക്കുക.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ
മേൽപ്പറഞ്ഞ അടിസ്ഥാന യോഗ്യതകൾ എല്ലാം എന്താണ് എങ്ങനെയാണ് എന്ന് കൃത്യമായി വിശദീകരിക്കുകയും പാസ്പോർട്ട് സൈസ് ഉള്ള ഒരു ഫോട്ടോ ഘടിപ്പിക്കുകയും ചെയ്തിട്ടുള്ള ബയോഡാറ്റ, ഈ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ തെളിയിക്കുന്നതിനുള്ള ഡോക്യുമെന്റുകളായ എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ കോപ്പി അഡ്രസ് പ്രൂഫ് തെളിയിക്കുന്ന ആധാർ കാർഡ് പാൻ കാർഡ് എന്നിവയുടെ കോപ്പി പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി പാസ്പോർട്ട് എന്നിവയുടെ കോപ്പി സ്കാൻ ചെയ്ത് രൂപത്തിൽ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ രസത്തിലേക്ക് 2023 ഒക്ടോബർ 25നുള്ളിൽ അയച്ചിരിക്കണം.
ഈമെയിൽ വിലാസം: recruit@odepc.in
അയക്കുന്ന ഇമെയിലിന്റെ സബ്ജക്ട് ആയി Application for male security guard to UAE - Name(നിങ്ങളുടെ പേര്) എന്ന രൂപത്തിൽ ശീർഷകം വെക്കണം.
ഉദാഹരണം: Application for male security guard to UAE - Ravindran Thoppil; Application for male security guard to UAE - Muhammed Ashraf