--> Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത | Padanam.IN

Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത

Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത

ജിസിസിയിലെ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത പുറത്ത്. പുതിയ വിമാന കമ്പനിക്ക് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്തിടെ സജീവമായ ആകാശ എയര്‍ എന്ന വിമാന കമ്പനിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി അനുമതിക്കായി കമ്പനി ശ്രമിക്കുന്നു എന്നാണ് വിവരം.

Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത

ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് കളത്തിലിറങ്ങിയ വിമാന കമ്പനിയാണ് ആകാശ എയര്‍. അടുത്തിടെ ചില നിയമക്കുരുക്കുകളില്‍ കമ്പനി പെട്ടിരുന്നു. പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതും വാര്‍ത്തയായി. അതിനിടെയാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ഒരു വിമാന കമ്പനിക്ക് മറ്റൊരു രാജ്യത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ രണ്ട്് രാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വിമാനത്താവളത്തിലെ സ്ലോട്ടുകള്‍ക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. യുഎഇയിലേക്ക് സര്‍വീസ് അനുമതി ലഭിക്കാന്‍ ആകാശ എയറിന് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുഴുവൻ വർത്തക്കായി പേജ് 2 ലേക്ക് പോവുക

[next]

വിമാന കമ്പനി എന്ന പദവി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിശദമായി പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുക. ഇതിന് ശേഷം യാത്രയ്ക്ക് ഉദ്ദേശിക്കുന്ന രാജ്യത്തിന്റെയും അനുമതി വാങ്ങണം. ആകാശ എയറിന് മൂന്ന് രാജ്യത്തേക്കുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.

കൂടുതല്‍ വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസിന് എത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വന്നേക്കും. ചെലവ് കുറഞ്ഞ യാത്ര എന്ന മുദ്രാവാക്യമാണ് ആകാശ എയര്‍ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടുതന്നെ ആകാശ എയര്‍ ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആകാശ എയര്‍ വ്യോമയാന മേഖലയില്‍ രംഗപ്രവേശം ചെയ്തത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആകാശ എയര്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുമെന്ന് അന്നുതന്നെ അറിയിച്ചിരുന്നു. അതിന് പുറമെയാണ് അന്താരാഷ്ട്ര സര്‍വീസിനും ഒരുങ്ങുന്നത്.

ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനായിരുന്ന ശതകോടീശ്വരന്‍ ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള വിമാന കമ്പനിയാണ് ആകാശ എയര്‍. അടുത്തിടെയാണ് ഇദ്ദേഹം മരിച്ചത്. കമ്പനിയുടെ 46 ശതമാനം ഓഹരി ജുന്‍ജുന്‍വാലയുടെ കുടുംബത്തിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിപുലീകരണം ലക്ഷ്യമിട്ട് ആകാശ എയര്‍ ധനസമാഹരണം നടത്താന്‍ ആലോചിച്ചിരുന്നു. കൂടുതല്‍ വിമാനങ്ങളും കമ്പനി വാങ്ങുമത്രെ. 

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
item
Padanam.IN: Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത
Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത
Gulf Expat News: സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ വിമാനം; പ്രവാസികള്‍ക്ക് സന്തോഷ വാർത്ത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjU1rY3GD6eFmnEPZbCnWPr9ZBZji9UcL4z_ZACcp76ylwycAwrMOENiJcavs0gjtMOE69CwPPr3l7HEvNm3RvsGzRTfWVAUfjYATPm8FMU6a1Wr5JP9WLBklZ9HJbY9Qn_aWH-TdbFpeUNINIs-KbLQ3Up0vxjZ1iKkJzmNlI5IMIM85rEhHkAkFoM59gy/w640-h426/photo_2023-10-26_23-36-58.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjU1rY3GD6eFmnEPZbCnWPr9ZBZji9UcL4z_ZACcp76ylwycAwrMOENiJcavs0gjtMOE69CwPPr3l7HEvNm3RvsGzRTfWVAUfjYATPm8FMU6a1Wr5JP9WLBklZ9HJbY9Qn_aWH-TdbFpeUNINIs-KbLQ3Up0vxjZ1iKkJzmNlI5IMIM85rEhHkAkFoM59gy/s72-w640-c-h426/photo_2023-10-26_23-36-58.jpg
Padanam.IN
https://www.padanam.in/2023/10/gulf-expat-news.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/2023/10/gulf-expat-news.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content