Agricultural Insurance Company Recruitment
Agricultural Insurance Company of India Limited
അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ എഐസി എന്നത് ഒരു ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമാണ്. കാർഷിക രംഗവുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് ഡെവലപ്മെന്റ് ഫിനാൻസ് എന്നിവയാണ് ഹെഡ് കോട്ടേഴ്സ് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐസിയുടെ പ്രധാന പ്രവർത്തന മേഖല. (AIC Limited Recruitment)
Sector of working
പ്രധാനമായും കർഷകർക്ക് ഇൻഷുറൻസ് കവറേജും സാമ്പത്തികമായുള്ള സഹായങ്ങളും നൽകുന്നതിനാണ് എഐസി നിലകൊള്ളുന്നത്. പ്രകൃതിദുരന്തങ്ങൾ കാരണവും കീടങ്ങൾ കാരണവും അസുഖങ്ങൾ കാരണവും വിള നശിച്ചു പോകുന്ന സാഹചര്യങ്ങളിലാണ് കർഷകർക്ക് ഇവർ സഹായവുമായി എത്തുന്നത്.
ഇത് കൂടാതെ സമീപകാലത്ത് വികസിപ്പിച്ചിട്ടുള്ള പുത്തൻ കാർഷിക രീതികളും കൂടുതൽ വിളയും ലാഭവും ഉണ്ടാക്കുന്ന തരത്തിലുള്ള കൃഷി സാധ്യതകളും, ആധുനിക ടെക്നോളജി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇവർ ശ്രമിക്കുന്നു.
Financial means of Help
പേര് സൂചിപ്പിക്കുന്നതുപോലെ പ്രധാനമായും ഇവർ നൽകുന്ന സാമ്പത്തിക സഹായം ഇൻഷുറൻസ് രൂപത്തിലാണ്. പ്രകൃതിദുരന്തം ഇടിമിന്നലും തീയും കൊടുങ്കാറ്റ് ചുഴലിക്കാറ്റ് പേമാരി വെള്ളപ്പൊക്കം ഉരുൾപൊട്ടൽ വരൾച്ച കീടങ്ങൾ കൊണ്ടും അസുഖങ്ങൾ കൊണ്ടും വിളകൾ നശിക്കുന്ന സാഹചര്യം എന്നിവയെല്ലാമാണ് ഇൻഷുറൻസിന് സാധുതമായ പ്രധാന കാര്യങ്ങൾ.
History for AIC Limited Recruitment
2002 ഡിസംബർ 20നാണ് 1500 കോടി ഇന്ത്യൻ രൂപയുടെ മുടക്ക് മുതലിൽ എഐസി സ്ഥാപിതമാകുന്നത്. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതുപോലെതന്നെ നബാർഡ് തുടങ്ങിയ കുറച്ച് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഇതിൻറെ സംരംഭകത്തിൽ പങ്കാളിത്തം വഹിച്ചു.
Administration
ഇന്ന് ഭാരതത്തിൻറെ കേന്ദ്രസർക്കാരിലെ ധനമന്ത്രാലയത്തിന് കീഴിലാണ് എഐസി. ഇതിൻറെ പ്രവർത്തനം സൂപ്പർവൈസ് ചെയ്യുന്നത് കൃഷിവകുപ്പും ആണ്. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻറ് അതോറിറ്റി അഥവാ ഐആർഡിഎ എന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇതിൻറെ റെഗുലേറ്ററി ബോഡി.
Special Insurance Schemes
റെയിൻ ഫാൾ ഇൻഷുറൻസ് സ്കീം ഫോർ കോഫി : സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോഫി ബോർഡ് കേരള കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഫി കൃഷി ചെയ്യുന്ന ആളുകൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒന്നാണ്. മഴ കാരണം കാപ്പി കൃഷിയുടെ നഷ്ടം വരുന്നതിന് ചെറുക്കാനുള്ള ഇൻഷുറൻസ് ആണ് ഇത്.
കാർഡമം പ്ലാൻറ് ആൻഡ് യീൽഡ് ഇൻഷുറൻസ് : സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഇൻഷുറൻസ് സ്കീം ആണിത്. ചെറുതും വലുതുമായ ഏലക്കായ കൃഷിക്കാരെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ് ഇത്.
ഇതുപോലെ ഉരുളക്കിഴങ്ങ് കർഷകർക്ക് പൊട്ടറ്റോ ക്രോപ്പ് ഇൻഷുറൻസ്, മരം കൊണ്ടുള്ള വ്യത്യസ്ത പ്രോഡക്ടുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് വേണ്ടി പഴുപ്പുണ്ട് കൃഷി ചെയ്യുന്നവർക്ക് വേണ്ടി പൾപ്പുകൊണ്ട് ട്രെയിൻ ഇൻഷുറൻസ് പോളിസിയും, റബ്ബർ മരങ്ങൾ കൃഷി ചെയ്യുന്നവർക്ക് വേണ്ടി റബ്ബർ പ്ലാന്റേഷൻ ഇൻഷുറൻസും, തെങ്ങ് കോക്കനട്ട് പാമ്പിൻ ഇൻഷുറൻസ് കീമ പോലെ അനവധി കൃഷി അടിസ്ഥാനത്തിലുള്ള സ്കീമുകൾ എഐസി പരിപോഷിപ്പിച്ചു കൊണ്ടുപോകുന്നു.
AIC Limited Recruitment
കാർഷിക രാജ്യമായ ഇന്ത്യയ്ക്ക് വളരെയധികം അത്യാവശ്യവും പ്രവർത്തനക്ഷമവുമായ ഇൻഷുറൻസ് കാർഷിക മേഖലയിൽ നൽകുന്ന എഐസി ലിമിറ്റഡ് അനവധി മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഓരോ വർഷവും നിയമിക്കാറുണ്ട്.
ബിരുദവും മറ്റു സ്പെഷ്യലൈസ്ഡ് കോഴ്സുകൾ കഴിഞ്ഞവരെയും ട്രെയിനികളായ നിയമിച്ച ട്രെയിനിങ് നൽകിയശേഷം ഉയർന്ന തസ്തികളിലേക്കും മറ്റും മാറ്റും. ഇതുകൂടാതെ കേന്ദ്രസർക്കാരിൻറെ പ്രധാന റിക്രൂട്ട്മെൻറ് പരീക്ഷകളും സിവിൽ സർവീസും വഴി എഐസിയുടെ പല മേഖലകളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും.
ഇത്തരത്തിൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വെച്ചിട്ടുള്ള ഏറ്റവും പുതിയ ഒഴിവുകളാണ് ചുവടെ നൽകുന്നത്. എഐസിയുടെ പുതിയ സ്കീമുകളും മറ്റു പ്രധാന വാർത്തകളും ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
AIC Limited Recruitment [Updated]