BHEL Recruitment
എന്താണ് ഭേൽ
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (Bharat Heavy Electricals Limited - BHEL) രാജ്യത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത ഉൽപാദന യന്ത്രങ്ങളുടെ എൻജിനീയറിങ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനികളിൽ ഒന്നാണ് (BHEL Latest Vacancies).
ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭേലിന്റെ ഇപ്പോഴത്തെ ചെയർമാൻ ഡോ: നളിൻ ഷിംഗാലാണ്. ന്യൂഡൽഹിയാണ് ആസ്ഥാനം.
വിവിധ തരത്തിലുള്ള 180 ഓളം ഉൽപ്പന്നങ്ങളുടെയും സർവീസുകളുടെയും ഡിസൈൻ, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, ടെസ്റ്റിംഗ്, കമ്മീഷനിങ്, സർവീസിംഗ് എന്നിവ വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഭേൽ പ്രദാനം ചെയ്യുന്നു (BHEL Jobs).
സോവിയറ്റ് യൂണിയന്റെ സാങ്കേതിക സഹായത്തോടെ 1956 ലാണ് ഭേൽ സ്ഥാപിതമാകുന്നത്.
തുടക്കത്തിൽ ഒരു സാധാരണ മാനുഫാക്ചറിംഗ് സ്ഥാപനമായിരുന്നു ഭേൽ എങ്കിലും പിന്നീട് വിവിധ മേഖലകൾക്ക് ആവശ്യമായ ഇലക്ട്രിക്കൽ ഇലക്ട്രോണിക് മെക്കാനിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള ശേഷി ഭേൽ നേടിയെടുത്തു.
ഭേലിനെ കുറിച്ച് കൂടുതൽ അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:Click here.
ഭേലിന്റെ പ്രവർത്തനങ്ങൾ
2017 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒട്ടാകെ വൈദ്യുതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ 55 ശതമാനവും നിർമ്മിച്ചു നൽകിയത് ഭേൽ ആണ്.
ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ ആർമിയും ഭേൽ നിർമ്മിച്ച ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ വികസിപ്പിച്ചെടുത്ത നാവികസേനാമിസൈൽ 'ത്രിശൂൽ' വിക്ഷേപിക്കുവാൻ ഉപയോഗിക്കുന്ന ലോഞ്ചർ ഭേൽ നിർമ്മിച്ചതാണ്. (BHEL Careers).
മറ്റു മേഖലകളിലേക്കും ഉപകരണങ്ങൾ ഭേൽ സപ്ലൈ ചെയ്യാറുണ്ടെങ്കിലും വൈദ്യുത നിർമ്മാണത്തിന് ഉപയോഗിക്കുന്ന ടർബൈനുകളും ബോയിലറുകളും പോലുള്ള യന്ത്രങ്ങളാണ് ഭേലിന്റെ പ്രധാന വരുമാനമാർഗ്ഗം.
ഊർജ്ജം, വിനിമയം, ഗതാഗതം, വ്യവസായം, ഇന്ധന സംസ്കരണം, പ്രതിരോധം എന്നീ പ്രധാന മേഖലകളിൽ എല്ലാം തന്നെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഭേൽ പ്രദാനം ചെയ്യുന്നു.
പതിനാറു നിർമ്മാണ യൂണിറ്റുകളും രണ്ട് റിപ്പയറിങ് യൂണിറ്റുകളും നാല് പ്രാദേശിക ഓഫീസുകളും എട്ടു സർവീസ് സെന്ററുകളും എട്ട് വിദേശ ഓഫീസുകളും പതിനഞ്ച് പ്രാദേശിക കേന്ദ്രങ്ങളും ഏഴു സഹകരണ സ്ഥാപനങ്ങളും ഭേലിനു കീഴിൽ പ്രവർത്തിക്കുന്നു. ഇവയിലൂടെ ഒരേസമയം നൂറ്റമ്പത് വ്യത്യസ്ത പ്രോജക്ടുകൾ നടപ്പിലാക്കുവാൻ ഭേലിനു ശേഷിയുണ്ട്.
നാല്പതു വർഷമായി വിദേശത്തേക്ക് കൂടി സേവനങ്ങൾ വ്യാപിപ്പിച്ച ഭേലിന്റെ ഉൽപ്പന്നങ്ങൾ മലേഷ്യ, ഒമാൻ, ഈജിപ്ത്, ന്യൂസിലൻഡ്, യു എ ഇ, ഭൂട്ടാൻ എന്നിങ്ങനെ ആറു ഭൂഖണ്ഡങ്ങളിലായി എഴുപത്തിയാറു രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ട്.
55000 കോടി ആസ്തിയുള്ള ഭേൽ വാർഷിക വരുമാനത്തിന്റെ 2.5 ശതമാനം ഗവേഷണത്തിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുവാനും ഭേൽ ചെലവിടുന്നു.
അന്താരാഷ്ട്ര കമ്പനികളുമായി എഴുപത്തഞ്ചോളാം സഹകരണ സംരംഭങ്ങളും ഭേൽ നടത്തിയിട്ടുണ്ട്.
ഭേലിലെ തൊഴിലവസരങ്ങൾ
മുപ്പത്തിരണ്ടായിരത്തിലധികം ജീവനക്കാരാണ് 2021ലെ കണക്കനുസരിച്ച് ഈ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുവാൻ ഉതകുന്ന ഒരു കരിയർ ഭേലിലൂടെ ലഭിക്കുന്നു.
ബിസിനസ് ടുഡേ മാഗസിൻ നടത്തിയ സർവ്വേ അനുസരിച്ച് ഏറ്റവും മികച്ച കരിയറുകൾ നൽകുന്ന ഇന്ത്യയിലെ തന്നെ ഇരുപത്തിയഞ്ച് കമ്പനികളിൽ ഒന്നായി ഭേൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഒരേയൊരു പൊതുമേഖലാ സ്ഥാപനവും ഭേൽ ആയിരുന്നു.
നിർമ്മാണ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ ലഭിക്കാവുന്നതിൽ വച്ച് മികച്ച തൊഴിലവസരങ്ങൾ ഭേൽ നൽകുന്നു.
BHEL Latest Vacancies