Border Security Force Recruitment
ഇന്ത്യയുടെ 7 സെൻട്രൽ ആംഡ് ഫോഴ്സസ് ഒന്നായ അതിർത്തി കാക്കുന്ന സേനയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അഥവാ ബി എസ് എഫ്. പ്രധാനമായും പാക്കിസ്ഥാൻ ബംഗ്ലാദേശ് അതിർത്തികളിലാണ് ബിഎസ്എഫ് ജവാന്മാർ വിന്യസിക്കപ്പെടുന്നത്. (BSF Latest Vacancies)
ഇന്ത്യൻ മിലിറ്ററിയുടെ കരസേന എന്നോണം പ്രാതിനിധ്യമുള്ള വിഭാഗമാണ് പാര മിലിട്ടറി വിഭാഗം. ഭാരത സർക്കാരിൻറെ ആഭ്യന്തരവകുപ്പിന് കീഴിലാണ് ഇത് വരുന്നത്. സെൻട്രൽ പാരമിലിട്ടറി ഫോഴ്സ് എന്നതായിരുന്നു മുൻപുണ്ടായിരുന്ന പേരെങ്കിൽ ഇന്ന് സെൻട്രൽ പോലീസ് ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഇന്ത്യയുടെ അതിർത്തികൾ കാക്കുന്ന ജോലിയാണ് ബി എസ് എഫിന്.
About BSF
1965ലെ യുദ്ധത്തിന് ശേഷമാണ് അതിർത്തി കാക്കാൻ ഒരു പ്രത്യേക സേന വേണമെന്ന് ഭാരത് സർക്കാർ തീരുമാനിക്കുന്നതും ബി എസ് എഫിന് ജന്മം കൊടുക്കുന്നതും. ജലവിഭാഗവും വായ് വിഭാഗവും ആട്ടിനറി റെജിമെൻറ് ഉള്ള ഒരേയൊരു കേന്ദ്രസേന ബിഎസ്എഫ് ആണ്.
ഡയറക്ടർ ജനറൽ എന്നാണ് ബി എസ് എഫ് തലവൻ അറിയപ്പെടുന്നത്. ഒരു ഐപിഎസ് ഓഫീസർ ആയിരിക്കും ഇത്. ഏകദേശം 192 ബെറ്റാലിയലുകൾ ഉണ്ട് ഇന്ന് ബിഎസ്എഫ് ഇല്. 270,000 ത്തിൽ കൂടുതൽ ആളുകൾ ബി എസ് എഫിൽ വ്യത്യസ്ത തസ്തികളിലായി പ്രവർത്തിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അന്താരാഷ്ട്ര അതിർത്തികൾ കാക്കുന്ന ജോലി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ സംസ്ഥാനങ്ങൾ നിയമിച്ച പോലീസാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ 1965ലെ ഹിന്ദു പാക്കിസ്ഥാൻ യുദ്ധത്തിനു ശേഷമാണ് ഒരു മിലിറ്ററി അറ്റാക്ക് തടുക്കുന്നതിൽ സ്റ്റേറ്റ് പോലീസിനുള്ള പരിമിതികൾ ഭാരത സർക്കാരിന് മനസ്സിലാവുന്നത്.
1971 ലെ ഹിന്ദു പാക്കിസ്ഥാൻ യുദ്ധത്തിലാണ് ബിഎസ്എഫ് ഇൻറെ കഴിവുകൾ ഏറ്റവും അധികം പ്രകടമായ ആദ്യ സംഭവം. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ ബിഎസ്എഫ് വലിയൊരു പങ്കുതന്നെ വഹിച്ചിട്ടുണ്ട്.
ഇത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശിലെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് പാർട്ടി നേതാവ് ഷെയ്ക്ക് മുജീബ് റഹ്മാനും പ്രസ്താവന നടത്തിയിരുന്നു.
Outposts and Command centres of BSF
പ്രധാനമായും വെസ്റ്റേൺ കമാൻഡ് ഈസ്റ്റേൺ കമാൻഡ് എന്ന രണ്ട് മേഖലകളിലായാണ് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുള്ളത്.
വെസ്റ്റേൺ കമാൻഡിൽ ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ് ജമ്മു കാശ്മീർ എന്നീ 5 മേഖലകളിലാണ് പ്രധാന കമാൻഡ് സെൻററുകൾ ഉള്ളത്.
ഈസ്റ്റേൺ കമന്റിൽ സൗത്ത് ബംഗാൾ നോർത്ത് ബംഗാൾ മേഘാലയ ത്രിപുര മിസോറാം ആസാം എന്ന മേഖലകളിലും ബാംഗ്ലൂരിൽ ആൻറി നക്സൽ ഓപ്പറേഷൻ ഉള്ള ഒരു ഗ്രൂപ്പുമാണ് ഉള്ളത്.
ബി എസ് എഫിന്റെ സ്പെഷ്യൽ ട്രൂപ്പുകളാണ് ക്രീക്ക് ക്രോക്കോഡിലും, കാമൽ കൊണ്ടിഞ്ചെൻ്റും. ഗുജറാത്ത് അതിർത്തികളിലൂടെ കള്ളക്കടത്തും മറ്റും തടയുന്നതിനുള്ള വിഭാഗമാണ് ക്രീക്ക് ക്രോകൊടിൽ.
ഇന്ത്യയുടെ പാക്കിസ്ഥാൻ അതിർത്തികളിൽ ഉള്ള മരുഭൂമികളിൽ പെട്രോളിൽ നടത്തുന്ന ബറ്റാലിയൻ സൈസ് യൂണിറ്റാണ് ക്യാമൽ കണ്ടിഞ്ചെൻ്റ്. ഇതിൽ ഏകദേശം 1200 ഒട്ടകങ്ങളും 800 ഓളം ഒട്ടക സവാരിജവാന്മാരും ഉണ്ട്.
സുജോയ് ലാൽ താവോസൻ ആണ് 2023 ജനുവരി ഒന്നു മുതൽ ബിഎസ്എഫ് മേധാവി.
BSF Latest Vacancies 2023
ബി എസ് എഫിൽ വിളിച്ചിട്ടുള്ള പുതിയ ഒഴിവുകൾ ആണ് ചുവടെ ലിസ്റ്റ് ചെയ്യുന്നത്. ക്ലർക്ക് മുതൽ ഓഫീസർ ജോബ് വരെയുള്ള ഓഫീസ് ജോലികളും കോൺസ്റ്റബിൾ മുതൽ മുകളിലേക്കുള്ള വ്യത്യസ്തതരം ജവാൻ തസ്തികളിലും വരുന്ന ഒഴിവുകളാണ് ഇവിടെ ലിസ്റ്റ് ചെയ്യുക.
Current Openings at BSF 2023