BPCL Recruitment
എന്താണ് ബി പി സി എൽ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോൾ സംസ്കരണ സ്ഥാപനമാണ് പൊതുമേഖലാ സ്ഥാപനമായ ബി പി സി എൽ. ഇന്ത്യൻ പെട്രോളിയ - പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലാണ് ബിപിസിഎൽ പ്രവർത്തിക്കുന്നത് (BPCL Latest Vacancies).
ബ്രിട്ടീഷ് ഭരണകാലത്ത് ആസാമിലെയും മ്യാൻമറിനെയും കൽക്കരി നിക്ഷേപ പര്യവേഷണത്തിനായി സ്ഥാപിക്കപ്പെട്ട ഓയിൽ ആൻഡ് എക്സ്പ്ലോറേഷൻ കമ്പനിയാണ് ഭാരത് പെട്രോളിയത്തിന്റെ മുൻഗാമി. 1974 ലാണ് ബി പി സി എൽ ദേശസാൽക്കരിക്കപ്പെടുന്നത്.
2020ലെ ഫോർച്യുൺ ലിസ്റ്റിൽ ഭാരത് പെട്രോളിയത്തിന്റെ സ്ഥാനം 309 ആയിരുന്നു (BPCL Jobs).
ബി പി സി എല്ലിനെ കുറിച്ച് കൂടുതൽ അറിയാം : Click here.
ബി പി സി എല്ലിന്റെ പ്രവർത്തനങ്ങൾ
ഇന്ത്യ ഒട്ടാകെ പതിനെണ്ണായിരത്തി അറുനൂറ്റി അറുപത്തിരണ്ട് ഫ്യൂവൽ സ്റ്റേഷനുകളാണ് ഭാരത് പെട്രോളിയത്തിന്റെതായി പ്രവർത്തിക്കുന്നത്.
ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പെട്രോകാർഡ് സ്മാർട്ട്ഫ്ളീറ്റ് എന്നീ പ്രോഗ്രാമുകളും ബി പി സി എൽ ആവിഷ്കരിച്ചിട്ടുണ്ട്.
പെട്രോളിയത്തിനും പ്രകൃതിവാതകങ്ങൾക്കും പുറമേ എൽ എൻ ജി, ലൂബ്രിക്കൻസ്, പെട്രോൾ കെമിക്കൽസ് എന്നിവയും ബി പി സി എൽ ഉത്പാദിപ്പിക്കുന്നുണ്ട്.
വർഷത്തിൽ 13 മില്യൻ മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള മുംബൈ റിഫൈനറിയും 15.5 മില്യൺ മെട്രിക് ടൺ ഉൽപാദനശേഷിയുള്ള കൊച്ചിൻ റിഫൈനറിയും 7.8 മില്യൻ മെട്രിക് ടൺ ഉത്പാദനശേഷിയുള്ള ബിനാ (മധ്യപ്രദേശ്) റിഫൈനറിയും ബി പി സി എല്ലിനു കീഴിൽ പ്രവർത്തിക്കുന്നു (BPCL Careers).
മുംബൈയിലെ ബി പി സി എൽ റിഫൈനറി 2008ലെ സ്മാർട്ട് വർക്ക് അവാർഡ് നേടിയിരുന്നു. 2011ൽ കൊച്ചിൻ റിഫൈനറി എക്സലൻസ് അവാർഡ് ഫോർ പൊലൂഷൻ കൺട്രോൾ അവാർഡും നേടി.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL), പെട്രോനെറ്റ് എൽ എൻ ജി, ഭാരത് റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്നീ സഹസ്ഥാപനങ്ങളും ബി പി സി എല്ലിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഗെയിൽ, ബി പി സി എൽ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡൽഹി നഗരത്തിൽ പാചകവാതക വിതരണത്തിനായി ആവിഷ്കരിച്ച കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്.
ഗെയിൽ, ഒ എൻ ജി സി, ഐ ഒ സി എന്നീ കമ്പനികളുമായി സഹകരിച്ച് എൽഎൻജി വാതകം ഇറക്കുമതി ചെയ്യുവാനും രാജ്യത്ത് എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കാനും ഉദ്ദേശിച്ചുകൊണ്ട് നിലവിൽ വന്ന സ്ഥാപനമാണ് പെട്രോനെറ്റ് എൽ എൻ ജി.
സസ്യങ്ങളിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ പ്ലാന്റ് ആണ് ഭാരത് റിന്യൂവബിൾ എനർജി ലിമിറ്റഡ്.
2019ൽ ബി പി സി എൽ സ്വകാര്യവൽക്കരിക്കുന്നതായി ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ 52.98% ഷെയറുകൾ 2020 ഓടുകൂടി സ്വകാര്യ വ്യക്തികൾക്ക് വാങ്ങുവാനും അവസരമൊരുക്കി.
2018 മുതൽ ജൈവ ഇന്ധനങ്ങൾ ഉല്പാദിപ്പിക്കുവാനുള്ള ശ്രമങ്ങൾക്കും ബി പി സി എൽ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ഒറീസയിൽ പ്രതിദിനം 100 കിലോ ലിറ്റർ ഉൽപാദനശേഷിയുള്ള ഒരു പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. വൈക്കോലിൽ നിന്നാണ് ഇവിടെ ഇന്ധനം നിർമ്മിച്ചെടുക്കുന്നത്.
ബി പി സി എല്ലിലെ തൊഴിലവസരങ്ങൾ
കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ദിനംപ്രതി ഊർജ്ജം പ്രദാനം ചെയ്യുന്ന ഭാരത് പെട്രോളിയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം സംസ്കരണ സ്ഥാപനങ്ങളിൽ ഒന്നാണ്.
ഈ മേഖലയിലെ കരിയർ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യയുടെ കേന്ദ്ര പൊതുവേഖലാ സ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കരിയേറുകളിൽ ഒന്നാണ്.
BPCL Latest Vacancies