CONCOR Recruitment
What is CONCOR?
ചരക്ക് കൈമാറ്റത്തിന്റെ ഭാഗമായി കണ്ടെയ്നറുകളുടെ ഗതാഗതവും, അവയുടെ കൈകാര്യം ചെയ്യലും നിയന്ത്രിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് CONCOR (Container Corporation of India Limited). കൈമാറ്റത്തിനുള്ള വിപുലമായ നെറ്റ്വർക്ക് CONCORനു കീഴിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട് (CONCOR Latest Vacancies).
1988ൽ ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 7 ഇൻലന്റ് കണ്ടെയ്നർ ഡിപ്പോകളെ ഏറ്റെടുത്തുകൊണ്ടാണ് CONCOR നിലവിൽ വന്നത്. ന്യൂഡൽഹിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ആസ്ഥാനം. വി കല്യാണരാമയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ.
കാർഗോ ക്യാരിയർ, ടെർമിനൽ ഓപ്പറേറ്റിങ്, വേർഹൗസ് ഓപ്പറേറ്റിങ്, എം എം എൽ പി ഓപ്പറേറ്റിഗ് എന്നിങ്ങനെയുള്ള മേഖലകളിലാണ് CONCOR വ്യവസായ പ്രവർത്തനങ്ങൾ നടത്തുന്നത് (CONCOR Careers).
CONCORനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം: Click here.
CONCOR Functions
CONCORനു കീഴിൽ 61 ഐ സി ഡികളുടെയും (Inland Container Depots) സി എഫ് എസുകളുടെയും (Container Freight Station) ശൃംഖല പ്രവർത്തിക്കുന്നു. തുറമുഖങ്ങളുടെയോ പ്രധാനപ്പെട്ട റെയിൽവേ ഹബ്ബുകളുടെയോ അടുത്തുള്ള സംഭരണശാലകൾ ആണ് സി എഫ് എസുകൾ. എന്നാൽ ഇങ്ങനെയുള്ള സൗകര്യങ്ങളിൽ നിന്നെല്ലാം മാറി ഉൾഭാഗങ്ങളിലുള്ള സംഭരണ സംവിധാനങ്ങളാണ്.
ഇതിന് പുറമേ തുറമുഖങ്ങളുടെ നടത്തിപ്പിലേക്കും വിമാനങ്ങൾ ഉപയോഗിച്ചുള്ള ചരക്കു കൈമാറ്റത്തിലേക്കും CONCOR പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട് (CONCOR Jobs).
റെയിൽവേ വഴിയുള്ളചരക്ക് കൈ മാറ്റത്തിനാണ് CONCOR പ്രാമുഖ്യം നൽകുന്നതെങ്കിലും, റോഡ് വഴിയുള്ള ചരക്ക് കൈമാറ്റത്തിലൂടെ ദേശീയ അന്തർദേശീയ വ്യവസായങ്ങൾക്കായി വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കുവാനും CONCOR പരിശ്രമിക്കുന്നുണ്ട്.
റെയിൽവേ വഴിയുള്ള ചരക്ക് കൈമാറ്റമാണ് സാമ്പത്തികമായി ഏറ്റവും കാര്യക്ഷമം. അതുകൊണ്ടുതന്നെ റോഡ് വഴിയുള്ള ഗതാഗതം റെയിൽവേ മാർഗത്തിലേക്ക് ചരക്കുകൾ എത്തിക്കുവാനും റെയിൽവേ മാർഗത്തിൽ നിന്ന് ചരക്കുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുവാനുമാണ് പ്രധാനമായും CONCOR ഉപയോഗിക്കുന്നത്. വാതിൽ പടി സേവനങ്ങൾ ലഭ്യമാക്കുവാനായി അനുബന്ധസേവനമായും റോഡ് വഴിയുള്ള ഗതാഗതത്തിന്റെ ഒരു ശൃംഖല CONCOR പുലർത്തി വരുന്നുണ്ട്.
CONCORന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെർമിനലുകൾ വെയർഹൗസിങിനൊപ്പം കണ്ടെയ്നർ പാർക്കിംഗ്, അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം, ഓഫീസ് കെട്ടിടങ്ങൾ എന്നീ സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.
കസ്റ്റംസ്, ഗേറ്റ് വേ പോർട്ടുകൾ, റെയിൽവേ തുടങ്ങി ചരക്കു ഗതാഗതത്തിൽ പ്രവർത്തിക്കുന്ന ഏതൊരു ഘടകത്തിനെയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഏകജാലക സംവിധാനം CONCOR നൽകുന്നുണ്ട്.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ അടുത്തകാലത്ത് തുടങ്ങിയ CONCOR വ്യവസായരംഗത്ത് കാര്യമായ വളർച്ച നേടിയിട്ടുണ്ട്.
CONCOR Air Limited, Fresh and Healthy Enterprise Limited, Punjab Logistics Infrastructure Limited,
SIDCUL CONCOR Infra Company Limited എന്നിങ്ങനെ ചരക്കു ഗതാഗതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനങ്ങളെയും CONCOR നിയന്ത്രിക്കുന്നു.
ഉത്തരവാദിത്വമുള്ളതും സാമ്പത്തിക ഭദ്രതയുള്ളതുമായ കാര്യക്ഷമമായ സർവീസുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നതിലൂടെ ഈ വ്യവസായ മേഖലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ കമ്പനി ലക്ഷ്യമിടുന്നു.
CONCOR Job Opportunities
ചരക്കു ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഉടമസ്ഥതയിലുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിലെ കരിയർ ഈ മേഖലയിൽ അനുയോജ്യമായ വിദ്യാഭ്യാസം നേടിയവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷൻ ആണ് (Central Government Jobs).
കേന്ദ്ര സർവീസിൽ മികച്ച ഒരു കരിയർ വളർത്തിയെടുക്കുവാൻ എന്തുകൊണ്ടും പര്യാപ്തമാണ് CONCOR.
CONCOR Latest Vacancies
to be updated soon...