CPCB Recruitment
What is CPCB?
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (Central Pollution Control Board-CPCB) പരിസ്ഥിതി മലിനീകരണം തടയുവാനായി കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് (CPCB Latest Vacancies).
1974 ജല മലിനീകരണ നിയന്ത്രണ നിയമത്തിലൂടെ നിലവിൽ വന്ന CPCB യുടെ അധികാരപരിധിയിൽ വായു മലിനീകരണ നിയന്ത്രണവും ഉൾപ്പെടുന്നു.
ഔദ്യോഗിക വെബ്സൈറ്റിലൂടെ CPCBയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: Click here.
CPCB Functions
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അവ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടത് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതലയാണ് (CPCB Jobs).
വന-പരിസ്ഥിതി മന്ത്രാലയത്തിന്റെ (Ministry of Environment and Forests-MoEF) സാങ്കേതിക വിഭാഗമായും CPCB പ്രവർത്തിക്കുന്നു. മലിനീകരണ നിയന്ത്രണത്തിനുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനമാണ് ഇത്.
1974ൽ സ്ഥാപിതമായ CPCBയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. തൻമയ് കുമാർ ഐ എ എസ് ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ (CPCB Careers).
രാജ്യത്തു പ്രാബല്യത്തിലുള്ള പാരിസ്ഥിതിക നിയമങ്ങൾ അടിസ്ഥാനമാക്കി മലിനീകരണത്തിന്റെ ദേശീയ നിലവാരം നിലനിർത്തേണ്ട ചുമതല CPCBയ്ക്കാണ്. ഇതിനായി ലോക്കൽ ഗവൺമെന്റുകൾക്കും ഉത്തരവാദിത്തപ്പെട്ട പ്രാദേശിക ഉദ്യോഗസ്ഥർക്കും CPCB നിർദ്ദേശങ്ങൾ നൽകുന്നു.
ഇത് കൂടാതെ അനേകം മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ഊർജ്ജ ഉപയോഗ നിയന്ത്രണം സംവിധാനങ്ങൾക്കും CPCB നേതൃത്വം നൽകുന്നുണ്ട്. ഇവയൊക്കെ പ്രാവർത്തികമാക്കുവാനായി വ്യവസായ സംരംഭങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും CPCB പ്രയത്നിക്കുന്നുണ്ട്.
ന്യൂഡൽഹി ആസ്ഥാനമായിട്ടുള്ള കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് 9 പ്രാദേശിക ഓഫീസുകളും ഗവേഷണത്തിനായി 5 ലാബോറട്ടറികളും ഉണ്ട്.
ബാംഗ്ലൂർ, കൊൽക്കത്ത, ഷില്ലോങ്, ഭോപ്പാൽ, ലക്നൗ, വഡോദര, ചണ്ഡീഗഡ്, പൂനെ, ആഗ്ര എന്നിവിടങ്ങളിലാണ് CPCBയുടെ പ്രാദേശിക ഓഫീസുകൾ പ്രവർത്തിക്കുന്നത്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും CPCB പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ശുദ്ധവായുവിന്റെ നിലവാരം നിലനിർത്തുന്നത് ഉദ്ദേശിച്ചുകൊണ്ട് രാജ്യവ്യാപകമായി പരിപാടികൾ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്നു (National Air Quality Monitoring Programme-NAMP). ഇതിനായി 29 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 621 ഓപ്പറേറ്റിംഗ് സ്റ്റേഷനുകൾ CPCBയുടേതായി പ്രവർത്തിക്കുന്നു. അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, സസ്പെൻഡഡ് പാർട്ടിക്കുലേറ്റ് മാറ്റർ (SPM), റെസ്പൈറബിൾ സസ്പെൻഡഡ് പാർട്ടിക്കുലേറ്റ് മാറ്റർ (RSPM/ PM10) എന്നിവയെല്ലാം ഈ ഓപ്പറേറ്റിംഗ് സ്റ്റേഷനുകൾ പരിശോധിക്കുന്നു.
പരിമിതമായ ശുദ്ധജല ഉറവിടങ്ങൾ സംരക്ഷിക്കുന്നതിനായി 1019 സ്റ്റേഷനുകളാണ് 27 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം നദികളെയും അറുപതോളം തടാകങ്ങളെയും അഞ്ചു ജലസംഭരണികളെയും മൂന്ന് കുളങ്ങളെയും മൂന്ന് അരുവികളെയും പതിമൂന്ന് കനാലുകളെയും പതിനേഴു ട്രെയിനുകളെയും ഈ സ്റ്റേഷനുകളിലൂടെ CPCB നിരീക്ഷിച്ചു വരുന്നു.
നഗരങ്ങളിലെ മലിനീകരണ നിയന്ത്രത്തിനായി പ്രത്യേക പ്രോജക്ടുകളിലൂടെ എക്കോ സിറ്റി പ്രോഗ്രാമും CPCB നടപ്പിലാക്കുന്നുണ്ട്.
മുനിസിപ്പാലിറ്റികളിലെ ഖര മാലിന്യ നിർമ്മാർജ്ജനത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ നൽകുന്നതും CPCB ആണ്.
ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും നിലവാരം അളക്കുവാനും ആ വിവരങ്ങൾ ശേഖരിക്കുവാനുമുള്ള ചുമതലയും CPCBയ്ക്കാണ്.
CPCB Job opportunities
എഞ്ചിനീയർമാരുടെയും സയന്റിസ്റ്റുകളുടെയും പരിസ്ഥിതി സംരക്ഷണ വിദഗ്ധരുടെയും സഹകരണത്തിലൂടെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തിക്കുന്നത് (CPCB Recruitment).
മികച്ച സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ ഒരു കരിയർ ആണ് CPCB പ്രദാനം ചെയ്യുന്നത്.
CPCB Latest Vacancies