CRPF Recruitment
What is CRPF?
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അർദ്ധ സൈനിക ഫെഡറൽ പോലീസ് സംവിധാനമാണ് CRPF (Central Reserve Police Force). കേന്ദ്രസാഹിത പോലീസ് സേനയുടെ (Central Armed Police Forces-CAPF) വിഭാഗങ്ങളിൽ ഒന്നാണിത് (CRPF Latest Vacancies).
1939ൽ നിലവിൽ വന്ന ക്രൗൺ റെപ്രസെന്ററ്റീവ്സ് പോലീസ് ആണ് സ്വാതന്ത്ര്യാനന്തരം 1949ൽ CAPF ആയി മാറിയത്. ന്യൂഡൽഹിയാണ് CRPFന്റെ ആസ്ഥാനം.
ഡോക്ടർ സുജോയ് ലാൽ താവോസെൻ ഐ പി എസ് CRPFന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ. "സർവീസ് ആൻഡ് ലോയൽറ്റി" എന്നതാണ് CRPFന്റെ ആപ്തവാക്യം (CRPF Recruitment).
CRPFനെ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാം : Click here.
CRPF Functions
ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്രമസമാധാനം പൊതുക്രമം ആഭ്യന്തര സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട് ഭരണഘടനാ വാഴ്ച്ച ഉറപ്പാക്കുകയാണ് CRPFന്റെ ലക്ഷ്യം.
ക്രമസമാധാന പാലനത്തിനും കലാപ നിയന്ത്രണത്തിനും പുറമേ ഇലക്ഷൻ നടത്തിപ്പും CRPFന്റെ പ്രധാന കർത്തവ്യങ്ങളിൽ പെടുന്നു. യു എന്നിന്റെ മിഷനുകളിലും CRPFന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
യു എൻ സമാധാന പാലന സേനയുടെ ഭാഗമായി നമീബിയ, സോമാലിയ ഹെയ്തി മാലിദ്വീപ് ബോസ്നിയ എന്നീ വിദേശരാജ്യങ്ങളിലും CAPFന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
204 എക്സിക്യൂട്ടീവ് ബറ്റാലിയനുകൾ, 6 മഹിളാ ബറ്റാലിയലുകൾ,15 ആർ എ എഫ് ബറ്റാലിയനുകൾ, 10 കോബ്ര ബെറ്റാലിയനുകൾ, 5 സിഗ്നൽ ബറ്റാലിനുകൾ, ഒരു സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്പ്, ഒരു പാർലമെന്ററി ഡ്യൂട്ടി ഗ്രൂപ്പ് എന്നിങ്ങനെ ആകെ 243 ബെറ്റാലിയനുകളാണ് CRPFൽ ഉള്ളത്.
ഓരോ ബെറ്റാലിയനിലുകളിലും 1200 കോൺസ്റ്റബിൾ മാർ വീതം ഉണ്ടാകും. ബെറ്റാലിയനുകളെ നിയന്ത്രിക്കുന്നത് കമാൻഡിങ് ഓഫീസർമാരാണ് (CRPF jobs).
ആർ എ എഫ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ്, സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്പ്, കോബ്ര എന്നിവ CRPFന്റെ സ്പെഷ്യൽ യൂണിറ്റുകളാണ്.
ആർ എ എഫ് (Rapid Action Force-RAF) 15 ബറ്റാലിയനുകൾ ഉൾപ്പെടുന്ന ഈ ദ്രുത കർമ്മ സേന കലാപങ്ങളും സംഘർഷങ്ങളും നിയന്ത്രിക്കുവാൻ രൂപപ്പെടുത്തിയതാണ്.
CRPFന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1,540 പേരടങ്ങുന്ന പ്രത്യേക യൂണിറ്റാണ് പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ്. പാർലമെന്റ് മന്ദിരത്തിനെ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ഈ യൂണിറ്റിന്റെ കർത്തവ്യം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പുറംവലയെ സംരക്ഷണ സേനയാണ് സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്പ്.
ആയിരം കേഡറ്റുകൾ അടങ്ങുന്നതാണ് ഈ യൂണിറ്റ്.
കോബ്ര (Commando Battalion for Resolute Action-CoBRA) നക്സലൈറ്റ് പ്രവർത്തനങ്ങളെ ചെറുക്കാനായി രൂപീകരിച്ച സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റ് ആണ്.
അർദ്ധ സൈനിക വിഭാഗത്തിൽ ഗറില്ല യുദ്ധമുറ പരിശീലിച്ച ചുരുക്കം ചില സ്പെഷ്യൽ യൂണിറ്റുകളിൽ ഒന്നാണിത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗമാണ് CRPF. 313,634 കേഡറ്റുകൾ ഈ അർദ്ധ സൈനിക വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.
CRPF Job Opportunities
വിവിധ യൂണിറ്റുകളിലേക്ക് ധാരാളം തൊഴിലവസരങ്ങൾ CRPF പ്രദാനം ചെയ്യുന്നുണ്ട്. അർദ്ധ സൈനിക മേഖലയിൽ മികച്ച ഒരു കരിയർ പടുത്തുയർത്തുന്നതിനോടൊപ്പം രാജ്യസേവനത്തിനുള്ള സുവർണ്ണാവസരവും ഈ അർദ്ധ സൈനിക വിഭാഗം ഒരുക്കുന്നു.
CRPF Latest Vacancies