Devaswom Recruitment Board Updates
Kerala Devaswom Recruitment board - KDRB
ദേവസ്വം എന്നാൽ ദൈവത്തിനു സ്വന്തമായത് എന്നാണ് വാക്കർത്ഥം വരുന്നത്. ദേവസവം ബോർഡ് എന്നറിയപ്പെടുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ബോർഡ് ഹിന്ദുമതവുമായി ബന്ധപ്പെട്ട, പുരാതന ക്ഷേത്രങ്ങളും അമ്പലങ്ങളും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ചു കൃത്യമായി നടത്തിപോകുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കുന്ന ഒരു ബോർഡാണ്. (Devaswom Board Jobs)
ബോർഡിന്റെ ട്രസ്റ്റീ അംഗങ്ങളുടെ തീരുമാനപ്രകാരമാണ് അതിനു കീഴിൽവരുന്ന അമ്പലങ്ങളിലെ കാര്യങ്ങളെല്ലാം നടക്കുക എങ്കിലും, സർക്കാരിന് എല്ലാത്തിനും മേലെ അധികാരമുണ്ട്. മാത്രസ്പര്ധ, മതേതരത്വത്തിന് വിരുദ്ധമായ കാര്യങ്ങൾ, ക്രൗഡ് കൺട്രോൾ, ഫിനാൻഷ്യൽ മേൽനോട്ടം എന്നിവ നിയന്ത്രണത്തിലാക്കാൻ വേണ്ടിയും, പകുതിയോളം വരുന്ന കേരളം ജനതയുടെ സാമൂഹിക ആംസ്‌കാരിക ഭാഗമായ ഒന്നായതിനാലാണ് പ്രധാനമായും സർക്കാർ ഇതിനു ചുക്കാൻ പിടിക്കുന്നത്.
Also : [updated] Kudumbashree Latest Vacancies 2023
കേരളത്തിൽ ഇത്തരത്തിൽ 5 ദേവസ്വം ബോർഡുകളാണ് ഉള്ളത്. ഗുരുവായൂർ ദേവസ്വം, ട്രാവൻകൂർ ദേവസ്വം, മലബാർ ദേവസ്വം, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം എന്നിങ്ങനെയാണ് ഇവ. ഇതിന്റെ കീഴിൽ 3000 ഓളം അമ്പലങ്ങൾ വരുന്നുണ്ട്.
Latest vacancies at Devaswom Board
കേരള സർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് തന്നെ, പൂജാരികൾ മുതൽ, അമ്പലം ക്ലർക്കുകൾ വരെ ഇന്ന് കേരള സർക്കാരിന്റെ സുതാര്യ രീതികളിലൂടെ ആണ് നിയമനം നടത്തുന്നത്. മിക്കതും പിഎസ്‌സി വഴി പരീക്ഷയുടെയും മറ്റുമാണ് തിരഞ്ഞെടുപ്പ്. ചില ജോലികൾ കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക ജോലികൾ ആയിരിക്കും, അതെല്ലാം ഏതെങ്കിലും മധ്യസ്ഥ സ്ഥാപനം വഴി നേരിട്ട് എടുക്കുന്നവയുമാണ്.
ഇത്തരത്തിൽ വിളിക്കുന്ന എല്ലാ ജോലികളുടെയും ഒഴിവുകൾ ചുവടെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
Current Openings at Devaswom Board