--> Engineers India Limited Recruitment | Padanam.IN

Engineers India Limited Recruitment

Engineers India Limited Recruitment

EIL Latest Vacancies 2023

What is Engineers India Limited?


കേന്ദ്ര ഉടമസ്ഥതയിലുള്ള എൻജിനീയറിങ് കൺസൾട്ടന്റ് / ഇ പി സി കമ്പനിയാണ് EIL. ഓയിൽ, ഗ്യാസ്, പെട്രോ കെമിക്കൽ വ്യവസായങ്ങൾക്കാണ് EILന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് (Engineers India Latest Vacancies).


1965ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ന്യൂഡൽഹിയാണ് EILന്റെ ആസ്ഥാനം. വർത്തികാ ശുക്ലയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ.


EILനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാം: Click Here.


EIL Functions


ഡിസൈനിങ്, എൻജിനീയറിങ്, അവശ്യവസ്തുക്കളുടെ ശേഖരണം, നിർമ്മാണ പ്രവർത്തനങ്ങൾ, സമഗ്രമായ പ്രോജക്ട് മാനേജ്മെന്റ് എന്നിവയെല്ലാം കൂടിച്ചേർന്ന എൻജിനീയറിങ് കൺസൾട്ടൻസി കമ്പനിയാണ് EIL.


നിർമ്മിതികളുടെ വിഭാവനം മുതൽ രൂപീകരണം വരെയുള്ള ഘട്ടങ്ങളിലെല്ലാം ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് EIL പ്രവർത്തിക്കുന്നു.


താപവും ഭാരവും കൈമാറുവാൻ ഉള്ള സംവിധാനങ്ങളുടെ ഡിസൈനിങ്, പരിസ്ഥിതി സൗഹാർദ്ദ എൻജിനീയറിങ്, സവിശേഷ മെറ്റീരിയലുകളുടെ വിതരണവും പരിപാലനവും എന്നീ പ്രത്യേകസേവനങ്ങളും EIL നൽകുന്നുണ്ട്.


മുംബൈയിലും ഗുരുഗ്രാമിലും EILന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കൊൽക്കട്ട, ചെന്നൈ, വഡോദര എന്നിവിടങ്ങളിലും EILന് പ്രാദേശിക ഓഫീസുകൾ ഉണ്ട്. ഇതുകൂടാതെ നിർമ്മാണ മേഖലയിൽ ഉത്പാദനം നടത്തുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം EILന്റെ പരിശോധനാ ഓഫീസുകളും പ്രവർത്തിക്കുന്നു (EIL Jobs).


അബുദാബി, ലണ്ടൻ,മിലാൻ ഷാങ്ഹായ് എന്നീ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലൂടെ അന്തർദേശീയ എൻജിനീയറിങ് രംഗത്തും EIL സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


സർട്ടിഫിക്കേഷന്‍, റീ സർട്ടിഫിക്കേഷൻ, തേഡ് പാർട്ടി ഇൻസ്പെക്ഷൻ സേവനങ്ങൾ നൽകുന്ന സർട്ടിഫിക്കേഷൻ എഞ്ചിനീയർസ് ഇന്റർനാഷണൽ ലിമിറ്റഡ് (CEIL) EILന്റെ ഉപസ്ഥാപനമാണ് (EIL Careers).


രാമഗുണ്ടം രാസവള പ്ലാന്റിന്റെ പുനരുജ്ജീവനത്തിനായി രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (RFCL), നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (NFL), ഫെർട്ടിലൈസേഴ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (FCIL) എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചും EIL പ്രവർത്തിക്കുന്നുണ്ട് (EIL Recruitment).


400 ഓളം മെഗാ പ്രൊജക്ടുകൾ EIL ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. 89 വലിയ ശുദ്ധീകരണ ശാലകൾ, 213 പെട്രോൾ ഖനന ഓഫ്ഷോർ പ്ലാറ്റ്ഫോമുകൾ, 50 പൈപ്പ് ലൈൻ പ്രോജക്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ഇന്ത്യയിലുള്ള 23 ശുദ്ധീകരണശാലകളിൽ 20 എണ്ണത്തിലും 11 മെഗാ പെട്രോ കെമിക്കൽ കോംപ്ലക്സുകളിൽ 10 എണ്ണത്തിലും EIL പ്രവർത്തിച്ചിട്ടുണ്ട്.


എൻജിനീയറിങ് കൺസൾട്ട്സിക്ക് പുറമെ ജലശുദ്ധീകരണ-മാലിന്യനിർമാർജനം, സൗരോർജ്ജം, ആണവോർജം, രാസവള നിർമ്മാണം എന്നീ വ്യവസായങ്ങളിലും ഈ സ്ഥാപനം സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട് (Central Government Jobs).


ഇതിന് പുറമേ ജൈവ ഇന്ധനം, സ്മാർട്ട് സിറ്റി, എൽ എൻ ജി ടെർമിനലുകൾ, തുറമുഖങ്ങൾ, രാജ്യസുരക്ഷ എന്നീ വിഭാഗങ്ങളിലും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ EIL തുടങ്ങിവച്ചിട്ടുണ്ട്.


2025ൽ ഈ പദ്ധതികളിലൂടെ 5000 കോടി രൂപ വരുമാനമുള്ള കമ്പനിയായി മാറുവാൻ EIL ലക്ഷ്യമിടുന്നു.


EIL Job Opportunities


ഇന്ത്യയിലെ പ്രധാനപ്പെട്ട എൻജിനീയറിങ് കൺസൾട്ടന്റ് കമ്പനിയായ EIL ഈ മേഖലയിലെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അനേകം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.


കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്ന അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച ഒരു ഓപ്ഷൻ ആണ് ഇത്.


Engineers India Latest Vacancies


Updates coming soon...

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: Engineers India Limited Recruitment
Engineers India Limited Recruitment
Engineers India Limited Recruitment
Padanam.IN
https://www.padanam.in/p/engineers-india-limited-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/engineers-india-limited-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content