Food Corporation Recruitment
What is FCI?
ഇന്ത്യയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപം നൽകിയ ഒരു സ്ഥാപനമാണ് FCI (Food Corporation of India) . 1964ലെ ഫുഡ് കോർപ്പറേഷൻ ആക്ട് വഴി നിലവിൽ വന്ന FCI കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് (Food Corporation Latest Vacancies).
ന്യൂഡൽഹിയാണ് FCIയുടെ ആസ്ഥാനം. അശോക് കുമാർ മീന ഐ എ എസ് ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ.
ഔദ്യോഗിക വെബ്സൈറ്റിലൂടെ FCIയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: Click here.
Food Corporation Functions
ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ കോർപ്പറേഷനുകളിൽ ഒന്നാണ് FCI. അഞ്ചു സോണൽ ഓഫീസുകളും 26 പ്രാദേശിക ഓഫീസുകളും FCIയുടെ കീഴിൽ പ്രവർത്തിക്കുന്നു (FCI Jobs).
ഭക്ഷ്യധാനങ്ങളായ അരിയും ഗോതമ്പും ഇന്ത്യൻ കർഷകരിൽ നിന്നും FCI വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഗോതമ്പിന്റെ 15 മുതൽ 20 ശതമാനം വരെയും അരിയുടെ 12 മുതൽ 15 ശതമാനം വരെയും ഗവൺമെന്റ് നിശ്ചയിക്കുന്ന താങ്ങുവിലയിൽ ഇന്ത്യൻ കർഷകരിൽ നിന്ന് FCI (Minimum Support Price) ശേഖരിക്കുന്നു.
ഓരോ വിളവെടുപ്പു കാലത്തിലെയും താങ്ങു വില നിർദ്ദേശിക്കുന്നത് കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (CACP) ആണ്.
കർഷകർക്ക് തങ്ങളുടെ അധ്വാനത്തിന് മതിയായ വില ലഭ്യമാക്കുന്നതിനോടൊപ്പം സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുവാനും FCIലെ ഭക്ഷ്യധാന്യ ശേഖരണത്തിലൂടെ കഴിയുന്നു (FCI Careers).
സംസ്ഥാന ഗവൺമെന്റുകളുമായി കൂടിയാലോചിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കർഷകരിൽ നിന്ന് ധാന്യങ്ങൾ ശേഖരിക്കുവാനുള്ള സംവിധാനം FCI ഒരുക്കുന്നു (Central Government Jobs). ഇവയുടെ എണ്ണം നിശ്ചയിക്കുന്നത് സംസ്ഥാന ഗവൺമെന്റ് ആണ്. 2021-2022 വർഷത്തിൽ ഗോതമ്പ് ശേഖരണത്തിനായി 21,106 സെന്ററുകളും നെല്ല് ശേഖരണത്തിനായി 74,684 സെന്ററുകളും പ്രവർത്തിച്ചിരുന്നു.
ശേഖരിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനായി സംഭരണശാലകളുടെ ഒരു വലിയ നെറ്റ് വർക്ക് തന്നെ FCIയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
2022 ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് 788.42 ലക്ഷം മെട്രിക് ടൺ മൊത്ത സംഭരണ ശേഷിയാണ് FCIയ്‌ക്ക് ഉള്ളത്.
ശരാശരി 42 മുതൽ 45 വരെ മില്യൺ ടൺ ഭക്ഷ്യധാന്യമാണ് FCI ഒരു വർഷം വിതരണം ചെയ്യുന്നത്.
കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില നൽകുവാനും പൊതുവിതരണ ശൃംഖലയിലൂടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുവാനും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സാധിക്കുന്ന വിധമുള്ള ഒരു ധാന്യശേഖരം നിലനിർത്തുവാനും ഇതുവഴി രാജ്യത്തിലെ ഭക്ഷ്യധാന്യത്തിന്റെ മൂല്യം സ്ഥിരപ്പെടുത്തുവാനും FCI പരിശ്രമിക്കുന്നു (FCI Recruitment).
FCI Job Opportunities
2019ലെ കണക്കനുസരിച്ച് 21,847 ജീവനക്കാരാണ് FCIയിൽ ജോലി ചെയ്യുന്നത്. ശേഖരണ മേഖലയിലും സംഭരണ മേഖലയിലും വിതരണ മേഖലയിലുമായി അനേകം ജോലി സാധ്യതകൾ FCI പ്രദാനം ചെയ്യുന്നുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സപ്ലൈ ചെയിൻ മാനേജ്മെന്റായ FCIയിൽ കേന്ദ്ര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച കരിയറാണ്.
Food Corporation Latest Vacancies
to be updated soon...