GAIL Recruitment
എന്താണ് ഗെയിൽ?
പ്രകൃതിവാതക ഉൽപാദനത്തിൽ മുൻനിരയിലുള്ള പൊതു മേഖലാ സ്ഥാപനമാണ് ഗെയിൽ. കേന്ദ്ര പെട്രോളിയ - പ്രകൃതി വാതക മന്ത്രാലയമാണ് ഗെയിലിന്റെ ഉടമസ്ഥർ (GAIL Latest Vacancies).
1984 ലാണ് ഗെയിൽ സ്ഥാപിതമാകുന്നത്. ന്യൂഡൽഹിയിലെ ഗെയിൽ ഭവനാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ആസ്ഥാനം. സന്ദീപ് കുമാർ ഗുപ്തയാണ് ഇപ്പോഴത്തെ ചെയർമാൻ.
എൽപിജിയുടെയും വാതകങ്ങളുടെയും ഉൽപാദനവും വിതരണവും എൽഎൻജി ഗ്യാസ് വിതരണം, നഗരങ്ങളിലെ ഗ്യാസ് വിതരണം, പെട്രോ കെമിക്കൽസ് ഉൽപാദനം എന്നിങ്ങനെ അനേകം വ്യവസായ മേഖലകളിൽ ഗെയിൽ പ്രവർത്തിക്കുന്നുണ്ട് (GAIL Careers).
ഔദ്യോഗിക വെബ്സൈറ്റിലൂടെ ഗെയിലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: Click here.
ഗെയിലിന്റെ പ്രവർത്തനങ്ങൾ
ഗെയിലിന്റെ ഉടമസ്ഥതയിൽ പതിനാലായിരത്തി അറുനൂറ്റിപ്പത്തിനേഴ് കിലോമീറ്റർ വലിപ്പമുള്ള പൈപ്പ് ലൈനുകളുടെ നെറ്റ് വർക്ക് പ്രവർത്തിക്കുന്നു. ഈ നെറ്റ് വർക്ക് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള മേഖലകളിൽ പരന്നുകിടക്കുകയാണ്.
അതോടൊപ്പം തന്നെ ആറായിരത്തോളം കിലോമീറ്റർ പൈപ്പ് ലൈനുകളുടെ നിയന്ത്രണം നേരിട്ടും രണ്ടായിരത്തോളം കിലോമീറ്ററോളം പൈപ്പ് ലൈനുകളുടെ നിയന്ത്രണം സഹകരണ സ്ഥാപനങ്ങളിലൂടെയും ഗെയിലിൽ നിക്ഷിപ്തമായിരിക്കുന്നു.
ഇന്ത്യയിലെ മൊത്തം ഗ്യാസ് ട്രാൻസ്മിഷന്റെ 70% വും നിയന്ത്രിക്കുന്നത് ഗെയിലാണ്. മുകളിൽ പറഞ്ഞ വ്യവസായ മേഖലകളിലെല്ലാം മാർക്കറ്റിന്റെ സിംഹഭാഗവും കീഴടക്കിയിരിക്കുന്ന ഗെയിൽ, സൗരോർജ്ജം, വാതോർജ്ജം, ജൈവ ഇന്ധനങ്ങൾ എന്നീ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഊർജ്ജ മേഖലയുടെ വളർച്ചയിൽ ഒരു സുപ്രധാന ഘടകമായിരുന്നു ഗെയിൽ. ക്ലീൻ എനർജിയിലൂടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ഗെയിലിന്റെ ലക്ഷ്യം.
പ്രകൃതിവാതകങ്ങളുടെ ട്രാൻസ്മിഷനാണ് ഗെയിലിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായം. ഇന്ത്യയിൽ പ്രകൃതിവാതക ട്രാൻസ്മിഷൻ ഉദ്ദേശിച്ചുകൊണ്ട് നിലവിലുള്ള ആകെ പൈപ്പ് ലൈനുകളിൽ 67% ഗെയിലിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഗ്യാസ് മാർക്കറ്റിംഗിൽ സ്ഥാപിതമായ കാലം മുതൽക്ക് തന്നെ ഇന്ത്യയിലെ അനിഷേധ്യ നേതാവാണ് ഗെയിൽ. പ്രതിദിനം 60 ദശലക്ഷം ക്യൂബിക് മീറ്റർ പ്രകൃതിവാതകം ഈ പൊതുമേഖലാ സ്ഥാപനം വിതരണം ചെയ്യുന്നു.
ഗാർഹിക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് എൽ പി ജി. 7 എൽ പി ജി പ്ലാന്റുകളാണ് ഗെയിലിന്റെ ഉടമസ്ഥതയിൽ ഉള്ളത്.
കൂടുതലായും വ്യവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പെട്രോകെമിക്കൽസ്, ദ്രാവക ഹൈഡ്രോകാർബണുകൾ എന്നിവയുടെ നിർമ്മാണത്തിലും വിതരണത്തിലും ഗെയിലിന് പ്രധാന പങ്കുണ്ട്.
ഇന്ത്യൻ നഗരങ്ങളിൽ വാതക ഇന്ധന വിതരണത്തിന് തുടക്കമിട്ടതും ഗെയിലാണ്.
ഗെയിൽ ഗ്യാസ് ലിമിറ്റഡ്, ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ്, ഗെയിൽ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (സിംഗപ്പൂർ), ഗെയിൽ ഗ്ലോബൽ ( യു എസ് എ), ഗെയിൽ ഗ്ലോബൽ എൽ എൻ ജി എൽ എൽ സി എന്നിവയെല്ലാം ഗെയിലിന്റെ ഉപസ്ഥാപനങ്ങളാണ്.
അവന്തിക ഗ്യാസ് ലിമിറ്റഡ് (AGL), ഭാഗ്യ നഗർ ഗ്യാസ് ലിമിറ്റഡ് (BGL), സെൻട്രൽ യു പി ഗ്യാസ് ലിമിറ്റഡ് (CUGL), ഗ്രീൻ ഗ്യാസ് ലിമിറ്റഡ് (CGL), ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL), മഹാനഗർ ഗ്യാസ് ലിമിറ്റഡ് (MGL), മഹാരാഷ്ട്ര നാച്ചുറൽ ഗ്യാസ് ലിമിറ്റഡ് (MNGL), ONGC പെട്രോ-അഡിഷൻസ് ലിമിറ്റഡ് (OPAL), പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് (PLL), ത്രിപുര നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡ് (TNGCL), രത്നഗിരി ഗ്യാസ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് (RGPPL), ആന്ധ്രാപ്രദേശ് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഗെയിൽ ചൈന ഗ്യാസ് ഗ്ലോബൽ എനർജി ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നിവയെല്ലാം ഗെയിൽ ഭാഗഭാക്കായ സംയുക്ത സംരംഭങ്ങളാണ്.
Latest Vacancies at GAIL 2023
ആഗോള വ്യവസായ മേഖലയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച ഗെയിലിൽ ധാരാളം തൊഴിലവസരങ്ങൾ വരുംവർഷങ്ങളിൽ ഉണ്ടാകും (Gail Job Opportunities).
വിശാലമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഗയിലിലെ കരിയർ ഈ മേഖലയിൽ തന്നെ ലഭിക്കാവുന്ന ഏറ്റവും മികച്ചതാണ്.
GAIL Latest Vacancies
GAIL Executive Trainee Vacancies 2023 Last Date : 15 March 2023 (6PM)
GAIL ( ഇന്ത്യ) ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു
GAIL നോൺ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്