Indian Oil Corporation Limited Recruitment
എന്താണ് ഐ ഒ സി എൽ?
ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം സംസ്കരണത്തിനായുള്ള പൊതുമേഖലാ സ്ഥാപനമാണ് ഐ ഒ സി എൽ (Indian Oil Corporation Limited-IOCL). പെട്രോളിയം, പ്രകൃതിവാതകങ്ങൾ, മറ്റ് ഇന്ധന സ്രോതസ്സുകൾ എന്നിങ്ങനെ ഊർജ്ജോൽപ്പാദനത്തിന്റെ വിവിധ മേഖലകളിൽ ഐ ഒ സി എല്ലിന്റെ പ്രധാന സാന്നിധ്യമുണ്ട് (IOCL Latest Vacancies).
ഫോർച്യൂൺ ഫൈവ് ഹൺഡ്രഡ് കമ്പനികളിൽ ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് കിട്ടുന്ന ഏറ്റവും മികച്ച റാങ്ക് ആണ് ഐ ഒ സി എല്ലിനുള്ളത് (142).
2021-22 സാമ്പത്തിക വർഷത്തിൽ ഇരുപത്തി നാലായിരം കോടിക്കുമുകളിലാണ് ഐ ഒ സി എൽ ലാഭം നേടിയത്.
സ്ഥാപനത്തിന്റെ ആസ്തി ഏഴു ലക്ഷത്തി ഇരുപത്തി എണ്ണായിരം കോടിക്ക് മുകളിൽ വരും (IOCL Jobs).
ഐ ഒ സി എല്ലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാം
:Click here.
ഐ ഒ സി എല്ലിന്റെ പ്രവർത്തനങ്ങൾ
ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും പെട്രോളിയം ഉൽപ്പന്നങ്ങൾ സപ്ലൈ ചെയ്യുന്ന ഐ ഒ സി എല്ലിന് മുപ്പത്തിനാലായിരത്തിലധികം ഇന്ധന സ്റ്റേഷനുകൾ ഉണ്ട്.
മൂന്നു കോടി ജനങ്ങളാണ് നിത്യേന ഈ ഫ്യൂവൽ സ്റ്റേഷനുകൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ തന്നെ സഹോദര സ്ഥാപനമായ "Indane Caters" 14 കോടി ജനങ്ങൾക്ക് പ്രകൃതിവാതകം സപ്ലൈ ചെയ്യുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള കോർപ്പറേഷനുകളിൽ ഒന്നാണ് ഐ ഒ സി എൽ.
ഒരു വർഷത്തിൽ 70.05 മില്യൺ മെട്രിക് ടൺ ഇന്ധനം ശുദ്ധീകരിക്കുവാൻ ശേഷിയുള്ള സംവിധാനങ്ങളും അവ വിതരണം ചെയ്യുവാനായി മൊത്തത്തിൽ പതിനയ്യായിരം കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനുകളും ഐ ഒ സി എല്ലിനുണ്ട്.
ഇവയിലൂടെ ഒരു വർഷം മൂവായിരത്തി ഇരുന്നൂറ് കിലോ ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഓയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
ഹൈഡ്രജന്റെ ഉൽപാദനം, സംഭരണം, ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ അതിനെ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങളും ഐ ഒ സി എൽ നടത്തിവരുന്നു.
മധുരയിലും പാനിപ്പത്തിലും ഇതിനായുള്ള പ്ലാന്റുകൾ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു ഗ്രീൻ ഹൈഡ്രജൻ ഊർജ്ജ ഉറവിടം ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കുകയാണ് ഉദ്ദേശ്യം.
പെട്രോളിയം ഇന്ധനങ്ങൾക്ക് പുറമേ എഴുപത് മെഗാ വാട്ട് സൗരോർജ്ജവും (Solar Energy) നൂറ്റി അറുപത്തിയെട്ട് മെഗാ വാട്ട് വാതോർജവും (Wind Energy) ഐ ഒ സി എൽ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇതോടൊപ്പം രണ്ടായിരത്തോളം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളും തങ്ങളുടെ ഇന്ധന ഔട്ട്ലെറ്റുകളിൽ ഐ ഒ സി എൽ സ്ഥാപിച്ചിട്ടുണ്ട്.
അലൂമിനിയം എയർ ബാറ്ററി ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനായി ഇസ്രായേലി കമ്പനിയായ ഫിനെർജി ലിമിറ്റഡുമായി ചേർന്ന് ഐ ഒ സി ഫിനെർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹകരണ സംരംഭവും ഇന്ത്യൻ ഓയിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ എത്തുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമ്പത് ശതമാനവും ഉല്പാദിപ്പിക്കുന്നത് ഐ ഒ സി എൽ ആണ്.
ഐ ഒ സി എല്ലിലെ തൊഴിലവസരങ്ങൾ
2021 മാർച്ചിലെ കണക്കനുസരിച്ച് മുപ്പത്തൊന്നായിരത്തിലധികം പേരാണ് ഐ ഒ സി എല്ലിൽ ജോലി ചെയ്യുന്നത് (IOCL Careers).
ജീവനക്കാർക്ക് അനേകം സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഐ ഒ സി എല്ലിലെ കരിയർ ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണ്.
IOCL Latest Vacancies
ഇന്ത്യൻ ഓയിലിൽ 106 പുതിയ ഒഴിവുകൾ വിളിച്ചിട്ടുണ്ട് Last date : 22 March 2023