Indo Tibetan Border Police Recruitment
What is ITBP?
ഇന്ത്യയുടെ തിബറ്റൻ ബോർഡർ സംരക്ഷണ ചുമതലയുള്ള സായുധസേനയാണ് ITBP (Indo-Tibetan Border Police). കേന്ദ്ര ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഏഴ് സായുധ പോലീസ് സേനകളിൽ ഒന്നാണിത് (ITBP Latest Vacancies).
1962 ലെ ഇൻഡോ ചൈന യുദ്ധത്തിനു ശേഷമാണ് ITBP സ്ഥാപിതമാവുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സായുധസേനാ വിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗ് ഐ പി എസ് ആണ്. ന്യൂഡൽഹിയാണ് ITBPയുടെ ആസ്ഥാനം. ശൗര്യ- ദൃഢതാ- കർമ്മനിഷ്ഠ എന്നതാണ് ITBPയുടെ ആപ്തവാക്യം (ITBP Jobs).
ഔദ്യോഗിക വെബ്സൈറ്റിലൂടെ ITPBയെ കുറിച്ച് കൂടുതൽ അറിയാം: Click here.
ITBP Functions
ഇന്ത്യയുടെ വടക്കൻ അതിർത്തിയുടെ സംരക്ഷണവും അതിർത്തി ലംഘന പരിശോധനയും തടയലും പ്രാദേശിക ജന വിഭാഗത്തിന് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കലുമാണ് ITBPയുടെ പ്രാഥമിക ധർമ്മം.
അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തലും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതും ITBPയുടെ ചുമതലയാണ്.
സുപ്രധാന ഭാവനങ്ങൾക്കും ബാങ്കുകൾക്കും സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തികൾക്കും ITBP സംരക്ഷണം ഒരുക്കുന്നു.
തന്നെ അതിർത്തി പ്രദേശങ്ങളിലെ ക്രമസമാധാന പാലനവും ITBPയുടെ കർത്തവ്യങ്ങളിൽ പെടുന്നു.
ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, സിക്കിം അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഇന്ത്യ ചൈന ബോർഡറിലാണ് ITBP പ്രവർത്തിക്കുന്നത്.
ജമ്മു കാശ്മീരിലെ കാരക്കോറം പാസ് മുതൽ അരുണാചൽ പ്രദേശിലെ ജെചപ് ലാ വരെയുള്ള അതിർത്തി പ്രദേശങ്ങളാണ് ITBPയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്നത്. നിരപ്പിൽ നിന്നും 9000 അടി മുതൽ 18,750 അടിവരെ ഉയരത്തിൽ ITBP പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നു (ITBP Careers).
രാഷ്ട്രപതി ഭവൻ, വൈസ് പ്രസിഡന്റ്സ് ഹൗസ്, റംത്തേക് മൊണസ്റ്ററി (സിക്കിം), തീഹാർ ജയിൽ (ന്യൂഡൽഹി) എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലയും ITBPയ്ക്കാണ്.
നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ITBPയുടെ എട്ടു ബെറ്റാലിയനുകൾ ഛത്തീസ്ഖണ്ഡിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയുടെ സംരക്ഷണ ചുമതലയും ITBPയ്ക്കാണ്. ഇതോടൊപ്പം ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യങ്ങളിലും ITBP ഭാഗഭാക്കായിട്ടുണ്ട് (Central Government Jobs).
കൈലാസ മാനസസരോവർ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കുന്നതും ആശയവിനിമയെ സൗകര്യങ്ങളും വൈദ്യസഹായവും നൽകുന്നതും ITBP ആണ്.
ഹിമാലയത്തിലെ പ്രകൃതിക്ഷോഭങ്ങളിൽ ദ്രുതകർമ്മ സേനയായും ഉൾപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ ദാതാവായും ITBP പ്രവർത്തിക്കുന്നു.
ITBPയിലേക്ക് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള ട്രെയിനിങ് സെന്റർ ഉത്തരാഖണ്ഡിലെ മസൂറിയിൽ സ്ഥിതി ചെയ്യുന്നു. ഹരിയാനയിലെ ഭാനുവിലും ഉത്തരാഖണ്ഡിലെ ഉത്തരാക്ഷിയിലും ITBPയ്‌ക്ക് ട്രെയിനിങ് സെന്ററുകൾ ഉണ്ട്.
56 സർവീസ് ബെറ്റാലിയനുകളും നാല് സ്പെഷലിസ്റ്റ് ബെറ്റാലിയനുകളും 17 ട്രെയിനിങ് സെന്ററുകളും ഏഴ് ലൊജിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റുകളും 15 സെക്ടറുകളും 5 ഫ്രണ്ടിയറുകളും ചേർന്നതാണ് ITBP.
ITBP Job Opportunities
89,432 കേഡറ്റുകളാണ് നിലവിൽ ITBP യിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സായുധസേനകളിൽ പ്രധാനപ്പെട്ട ITBP യിലെ കരിയർ പ്രതിരോധ മേഖലയിൽ ഒരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് (ITBP Recruitment).
മികച്ച സാധ്യതകളും ആനുകൂല്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു കരിയർ എന്നതിനൊപ്പം രാജ്യസേവനത്തിനുള്ള സുവർണ്ണാവസരവും ITBP പ്രദാനം ചെയ്യുന്നു.
ITBP Latest Vacancies
Updating Soon, Visit Later...