IPPB Recruitment
എന്താണ് ഐ പി പി ബി?
ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ ബാങ്കിംഗ് സംവിധാനമാണ് ഐ പി പി ബി (India Post Payments Bank IPPB). ആറുകോടിയോളം ഉപഭോക്താക്കളാണ് ഐ പി പി ബിയെ ആശ്രയിക്കുന്നത് (IPPB Latest Vacancies)
2018ൽ സ്ഥാപിതമായ ഐ പി പി ബിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. ജെ വെങ്കട്ട്രാമുവാണ് ഇപ്പോഴത്തെ സി ഇ ഒ.
2015ൽ തന്നെ ഇന്ത്യ പോസ്റ്റിന് പെയ്മെന്റ് ബാങ്ക് നടത്തുവാനുള്ള അനുമതി ആർബിഐ നൽകിയിരുന്നു. ഇതിനെ തുടർന്ന് 2018ൽ 1435 കോടി മൂലധനത്തിൽ ഐ പി പി ബി നിലവിൽ വന്നു (IPPB jobs).
ഐ പി പി ബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം:
Click here.
ഐ പി പി ബിയുടെ പ്രവർത്തനങ്ങൾ
ഇന്ത്യ ഒട്ടാകെയുള്ള ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകളെയും മൂന്നുലക്ഷത്തോളം ജീവനക്കാരെയും ഉപയോഗിച്ചുകൊണ്ട് ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കളുടെ വീട്ടിലേക്ക് എത്തിക്കുവാൻ ഐ പി പി ബി പരിശ്രമിക്കുന്നു.
രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന സേവിങ്സ് അക്കൗണ്ടും
കറണ്ട് അക്കൗണ്ടും ഉപഭോക്താക്കൾക്ക് ഐ പി പി ബി യിൽ ആരംഭിക്കാവുന്നതാണ്.
അക്കൗണ്ട് നമ്പരോ പിൻ നമ്പരോ പാസ്‌വേഡുകളോ ഓർമ്മിച്ചു വയ്ക്കാതെ തന്നെ ക്യു ആർ കോഡിലൂടെ ഇടപാടുകൾ നടത്തുവാൻ ഐ പി പി ബി വഴി സാധിക്കുന്നതാണ് (IPPB Recruitment).
എൻ പി സി ഐ (National Payments Corporation of India - NPCI) വികസിപ്പിച്ചെടുത്ത യുപി ഐ (Unified Payments Interface - UPI) സംവിധാനം ഐ പി പി ബി യിൽ ലഭ്യമാണ്.
ഇതുവഴി വ്യത്യസ്ത ബാങ്കുകളിൽ ഉള്ള അക്കൗണ്ടിലേക്ക് പണമിടപാടുകൾ നടത്തുവാൻ സാധിക്കും.
ഐ എം പി എസ് (Immediate Payment Service - IMPS), എൻ ഇ എഫ് ടി (National Electronic Funds Transfer - NEFT) പണ കൈമാറ്റ സംവിധാനങ്ങളും ഐ പി പി ബിയിലുണ്ട്.
രണ്ടുലക്ഷം രൂപയിൽ കൂടുതൽ തുക ഒരുമിച്ച് തൽസമയം കൈമാറുവാനുള്ള
സംവിധാനമായ ആർ ജി ടി എസും (Real-time gross settlement RTGS) പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്നു.
ബി ബി പി എസ് (Bharat Bill Payment System BBPS) വഴി ബില്ലുകൾ അടയ്ക്കുവാനും ഐ പി പി ബിയിൽ സൗകര്യമുണ്ട്.
കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ വഴി അനുവദിച്ചു കിട്ടുന്ന തുക ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു നിക്ഷേപിക്കാനുള്ള
സൗകര്യമായ ഡി ബി ടിയും (Direct Benefit Transfer - DBT) പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിൽ സജീവമാണ്.
പെയ്മെന്റ് ഗേറ്റ് വേ സംവിധാനങ്ങൾളായ മാസ്റ്റർ കാർഡ്, വിസ എന്നിവയ്ക്ക് ബദലായി ഇന്ത്യ ഗവൺമെന്റ് ആവിഷ്കരിച്ച
റൂപേയും ഐ പി പി ബിയെ അംഗീകരിക്കുന്നു.
ഐ പി പി ബിയിലെ തൊഴിലവസരങ്ങൾ
ഇന്ത്യയിലെ തന്നെ സുപ്രധാന തൊഴിൽ ദാദാക്കളായ പോസ്റ്റൽ സർവീസിന്റെ
കീഴിൽ പ്രവർത്തിക്കുന്ന ഐ പി പിബിയിലെ
കരിയർ ബാങ്കിംഗ് രംഗത്ത് ലഭിക്കാവുന്ന മികച്ച തൊഴിലവസരമാണ് (IPPB careers).
IPPB Latest Vacancies