Kerala Civil Supplies Recruitment
കേരള ഗവൺമെന്റിനു കീഴിൽ പൊതുജനങ്ങൾക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കളുടെ സന്തുലിതവും നിയമാനുസൃതവുമായ പൊതുവിതരണം ഉറപ്പാക്കേണ്ട കടമ വഹിക്കുന്നത് സിവിൽ സപ്ലൈസ് വകുപ്പാണ് - Department of Civil Supplies and Consumer Affairs of Government of kerala. (Civil Supplies Vacancies)
ഉപഭോക്താക്കളുടെ ബോധവൽക്കരണവും അവരുടെ താൽപര്യങ്ങളുടെ സംരക്ഷണവും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലകളാണ് (Civil Supplies Vacancies).
ഡിപ്പാർട്ട്മെന്റിന്റെ തലവനായ സിവിൽ സപ്ലൈസ് കമ്മീഷണർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ്. നിലവിൽ ഡോ: എസ്. സജിത്ത് ബാബു ഐഎഎസ് ആണ് സിവിൽ സപ്ലൈസ് കമ്മീഷണർ.
1965ലാണ് ഈ പൊതുവിതരണ സംവിധാനം നിലവിൽ വന്നത്. ഇന്ന് ഈ വകുപ്പിന് കീഴിൽ പതിനാലായിരത്തിലധികം റേഷൻ കടകൾ പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം തൊണ്ണൂറ്റി മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളാണ് റേഷൻ കാർഡിലൂടെ സിവിൽ സപ്ലൈസ് വകുപ്പിനെ ആശ്രയിക്കുന്നത്.
കേരള സിവിൽ സപ്ലൈസിന്റെ ഔദ്യോഗിക വെബ്സൈറ്റ്: Click here.
Duties of Civil Supplies Department
ഭക്ഷ്യവിതരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ശേഖരണവും സംഭരണവും കൈമാറ്റവും മൊത്ത വിതരണവും നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണ്.
കൃത്യമായ നെറ്റ്‌വർക്കിങ്ങിലൂടെ ഓരോ ഉപഭോക്താക്കളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്.
ഭക്ഷ്യധാന്യ ഉൽപാദനത്തിൽ വളരെ പിന്നിൽ നിൽക്കുന്ന കേരള സംസ്ഥാനത്ത് സിവിൽ സപ്ലൈസ് വഹിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്.
ശേഖരിക്കപ്പെട്ട ഭക്ഷ്യധാന്യവും മറ്റു ഉൽപ്പന്നങ്ങളും സമയബന്ധിതമായി പതിനാലായിരത്തിലധികം റേഷൻ കടകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണത്. ഇതിലൂടെ കരിഞ്ചന്തയും ഉൽപ്പന്നങ്ങൾ പൂഴ്ത്തി വയ്ക്കുന്നതും തടയുകയാണ് ഗവൺമെന്റിന്റെ ഉദ്ദേശ്യം.
ഗവൺമെന്റ് സ്ഥാപനമായതിനാൽ ഉപഭോക്താക്കളുടെ അവകാശത്തിനും ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിനും സിവിൽ സപ്ലൈസ് സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്.
ഈ ആവശ്യം പരിഗണിച്ച് കേരള ഗവൺമെന്റ് സിവിൽ സപ്ലൈസിൽത്തന്നെ ഉപഭോക്ത സംവേദനത്തിനായി പ്രത്യേക വിഭാഗത്തിനും രൂപം കൊടുത്തിട്ടുണ്ട്.
റേഷൻ കടകൾ വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള റേഷൻ കാർഡുകൾ ഇന്ത്യക്കാരുടെ പ്രധാന തിരിച്ചറിയൽ രേഖ കൂടിയാണ്. ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മൂന്നുതരം റേഷൻ കാർഡുകൾ ആണ് നിലവിലുള്ളത്.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള എ പി എൽ (Above Poverty Line) കാർഡ് കൈവശം വയ്ക്കുന്ന കുടുംബങ്ങൾക്ക് ഒരു മാസം ലഭ്യത അനുസരിച്ച് 15 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ബി പി എൽ (Below Poverty Line) കാർഡ് കൈവശം വയ്ക്കുന്ന കുടുംബങ്ങൾക്ക് 25 മുതൽ 35 കിലോ വരെ ഭക്ഷ്യധാന്യം ഒരു മാസം ലഭിക്കും.
അതിദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന അന്ത്യോദയ അന്ന യോജന (Antyodaya Anna Yojana - AAY) കാർഡ് വഴി ഒരുമാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക.
ആധാർ സംവിധാനം നിലവിൽ വന്നതോടുകൂടി റേഷൻ കാർഡ് വഴിയുള്ള ക്രയവിക്രയങ്ങൾ ബയോമെട്രിക് സംവിധാനങ്ങൾ വഴി ഡിജിറ്റലായി മാറിക്കഴിഞ്ഞു.
Civil Supplies Vacancies
ഭക്ഷ്യധാന്യങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ ക്രയവിക്രയം നടത്തുന്ന, കേരളത്തിൽ മുഴുവനും വ്യാപിച്ചു കിടക്കുന്ന ഒരു ശൃംഖലയാണ് സിവിൽ സപ്ലൈസ്. ധാരാളം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഈ പൊതുമേഖലാ സ്ഥാപനം ധാരാളം ഉദ്യോഗാർത്ഥികൾക്ക് മികച്ച കരിയറും സംഭാവന ചെയ്യുന്നുണ്ട്.
Currently opened Civil Supplies Vacancies
to be updated soon...