Kerala CMD Recruitment
Centre for Management Development (CMD)
കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് അഥവാ സിഎംഡി. 1979 മാനേജ്മെൻറ് കൺസൾട്ടിങ്ങിനും ട്രെയിനിങ്ങിനും വേണ്ടി സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂഷൻ ആണിത്.
വ്യത്യസ്തതരം കേന്ദ്രസർക്കാർ കേരള സർക്കാർ അല്ലെങ്കിൽ ലോക്കൽ ഗവർണിങ് സ്ഥാപനങ്ങളുടെ റിക്രൂട്ട്മെൻറ് ഡെവലപ്മെൻറ് ഹ്യൂമൻ മാനേജ്മെൻറ് തുടങ്ങിയിട്ടുള്ള ആവശ്യങ്ങൾക്കുള്ള പ്രൊഫഷണൽ ആയ മാനേജ്മെൻറ് സപ്പോർട്ട് നൽകുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശം.
ഇന്ന് വ്യത്യസ്തതരം സ്ഥാപനങ്ങൾക്ക് സിഎംഡി അവരുടെ സർവീസുകൾ നൽകിവരുന്നു. സോഷ്യൽ സെക്ടറിലും കോർപ്പറേറ്റ് സെക്ടറിലും അതുപോലെതന്നെ സ്റ്റാർട്ടപ്പുകൾക്കും എൻറർപ്രൈസുകൾക്കും ഇന്ന് സിഎംഡിയുടെ സേവനം ലഭിക്കുന്നു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് റിക്രൂട്ട്മെൻറ് നടത്തുന്നതിനായി ഐ ബി എസ് സ്ഥാപിച്ചത് പോലെ ഉള്ള ഒരു സമാന്തര സംവിധാനമാണ് സിഎംഡി എന്ന് വേണമെങ്കിൽ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി പറയാം.
നിലവിൽ കേരളത്തിലെ ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളിലേക്കും അർദ്ധസർക്കാർ അല്ലെങ്കിൽ സ്വാശ്രയ മേഖലയിലുള്ള സ്ഥാപനങ്ങളിലേക്കും റിക്രൂട്ട്മെൻറ് നടത്തിവരുന്നുണ്ട് സിഎംഡി. പ്രത്യേകിച്ചും കരാർ അടിസ്ഥാനത്തിലും താൽക്കാലിക കാലയളവിലേക്കുള്ള റിക്രൂട്ട്മെന്റുകൾ എല്ലാം തന്നെ സി എം ഡി വഴിയാണ് ഇന്ന് നടത്തിവരുന്നത്.
ക്ലാർക്ക് ഓഫീസർ തുടങ്ങിയിട്ടുള്ള ജനറൽ പോസ്റ്റുകളിലേക്കുള്ള ബൾക്ക് റിക്രൂട്ട്മെൻറ് കേരള പി എസ് സി വഴി നടത്തുമ്പോൾ ചുരുങ്ങിയ എണ്ണം അളവുകളിലേക്കുള്ള റിക്രൂട്ട്മെന്റുകൾ അതുപോലെതന്നെ ട്രെയിനികളെ നിയമിക്കുന്ന ജോലിയും കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ സർക്കാരുകളുടെ ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് ചുരുങ്ങിയ കാലയളവിലേക്ക് പ്രൊഫഷനുകളെ ഹയർ ചെയ്യുന്ന പരിപാടിയും സിഎംഡി ആണ് ചെയ്യുന്നത്.
CMD Job Opportunities 2023
കേരള സർക്കാർ സ്ഥാപനങ്ങളിലേക്കും കേരള സർക്കാർ കോർപ്പറേഷനിലേക്കും കേരള സർക്കാർ പ്രോജക്ടുകളിലേക്കും നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പുതിയതായി സിഎംഡി വിളിക്കുന്ന ജോലി ഒഴിവുകളാണ് ഈ പേജിൽ പ്രസിദ്ധീകരിക്കാൻ പോകുന്നത്. ഓരോ ജോലികളുടെയും വിവരങ്ങൾ താഴെ കൊടുക്കുന്നതാണ് താല്പര്യമുള്ളവർ അവ നോക്കി ജോലികൾക്ക് അപേക്ഷിക്കുക.
കേരള സർക്കാരിൻറെ സെൻ്റർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് മുഖേന നടത്തുന്ന റിക്രൂട്ട്മെൻറ്കളുടെ വിവരങ്ങളാണ് ചുവടെ നൽകുന്നത്. ഓരോ ജോലികളും വരുന്ന സ്ഥാപനത്തിൻറെ സെപ്പറേറ്റ് മെയിൻ പേജുകൾ ഉണ്ട്. അവയിൽ വരുന്ന ഒഴിവുകളും ഇവിടെ ലിസ്റ്റ് ചെയ്യപ്പെടും.
സ്ഥാപനത്തിൻറെ പേര് വിവരങ്ങൾ ആദ്യമേ നൽകാതെ റിക്രൂട്ട്മെന്റിനുശേഷം മാത്രം നൽകപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും ഇവിടെ ലിസ്റ്റ് ചെയ്യപ്പെടും.
Latest CMD Jobs