Kerala PSC Recruitment
What is KPSC?
കെ പി എസ് സി (Kerala Public Service Commission-KPSC) കേരള സംസ്ഥാനത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന ഏജൻസിയാണ് (KPSC Latest Vacancies).
തിരുവനന്തപുരത്തെ പട്ടത്താണ് കേരള പി എസ് സി യുടെ ആസ്ഥാനം. 1956 നവംബർ ഒന്നിനാണ് കേരള പി എസ് സി സ്ഥാപിതമാവുന്നത്. ഡോക്ടർ എം ആർ ബൈജു ആണ് കെ പി എസ് സിയുടെ ഇപ്പോഴത്തെ ചെയർമാൻ.
ഔദ്യോഗിക വെബ്സൈറ്റിലൂടെ കെ പി എസ് സി യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: Click here.
KPSC Functions
സർക്കാർ സ്ഥാപനങ്ങൾ പുതുതായി ഉണ്ടാകുന്ന ഒഴിവുകൾ പി എസ് സിയെ അറിയിക്കുകയും പി എസ് സി യഥാസമയം പത്രക്കുറിപ്പുകളിലൂടെയും വെബ്സൈറ്റിലൂടെയും ഒഴിവുകൾ അറിയിക്കുകയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള പരീക്ഷകൾ നടത്തുകയും ചെയ്യുന്നു.
ഈ പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അർഹരായ ഉദ്യോഗാർത്ഥികളെ മെറിറ്റ്, സംവരണം എന്നിവ കൂടി പരിഗണിച്ച് തിരഞ്ഞെടുത്ത് സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ പി എസ് സി നികത്തുകയും ചെയ്യുന്നു.
സ്വീപ്പർ മുതൽ ഡെപ്യൂട്ടി കളക്ടർ വരെയുള്ള പോസ്റ്റുകളിൽ പി എസ് സി വഴി നിയമനം നടത്തുന്നു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും ഇന്റർവ്യൂവും പി എസ് സിയുടെ കീഴിലാണ് നടത്തുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ ചില പ്രത്യേക പോസ്റ്റുകളിലേക്ക് പരീക്ഷയില്ലാതെയും പി എസ് സി ഇന്റർവ്യൂവിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാറുണ്ട്.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പി എസ് സി ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.
ഇതിന് പുറമേ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ ഗവൺമെന്റിനും ഉപദേഷ്ടാവായി പി എസ് സി വർത്തിക്കുന്നു.
ഉദ്യോഗസ്ഥരുടെ അച്ചടക്കനടപടികൾ സംബന്ധിച്ച നടപടികളും പി എസ് സിയുടെ പ്രവർത്തന പരിധിയിൽ വരും.
ഇതുകൂടാതെ പ്രത്യേക പെൻഷനുകളും കോടതി ചെലവുകളും അടക്കമുള്ള തൊഴിൽ സംബന്ധമായ മറ്റു ചില കടമകൾ കൂടി പി എസ് സിക്ക് ഉണ്ട്.
2019-2020 വർഷത്തിൽ പി എസ് സി നടത്തിയ പരീക്ഷകളിൽ തൊണ്ണൂറ്റി നാല് ലക്ഷത്തി എൺപത്തി ആറായിരം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് മുപ്പത്തി നാലായിരത്തിലധികം പേർക്ക് പി എസ് സി നിയമന ശിപാർശ നൽകി.
മിക്കവാറും ഓൺലൈനായി മാത്രമേ പി എസ് സി തൊഴിൽ അപേക്ഷകൾ സ്വീകരിക്കുന്നുള്ളു. പോസ്റ്റൽ ഉപയോഗിച്ചിരുന്ന സമയത്ത് നേരിടുന്ന കാലതാമസം ഇതുവഴി മറികടക്കുവാൻ സാധിച്ചു.
ഓൺലൈനായും പി എസ് സി പരീക്ഷകൾ നടത്തുന്നുണ്ട്. ഇതിനായി എറണാകുളത്തും പത്തനംതിട്ടയിലും ആണ് ആദ്യമായി പരീക്ഷാ കേന്ദ്രങ്ങൾ തുറന്നത്. പരീക്ഷ നടന്നു 30 ദിവസങ്ങൾക്കുള്ളിൽ തന്നെ ഷോർട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും എന്നതാണ് ഈ പരീക്ഷാരീതിയുടെ പ്രത്യേകത.
KPSC Job Opportunities
മലയാളി യുവാക്കളിൽ ഒരു വലിയ വിഭാഗത്തിന്റെയും സ്വപ്നമാണ് പി എസ് സി ജോലി. ആനുകൂല്യങ്ങളും ജോലിസ്ഥിരതയും അതിനോടൊപ്പം തന്നെ സമൂഹത്തിൽ ലഭിക്കുന്ന വിലയുമെല്ലാം ഇതിനു കാരണമാണ്.
ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ ജോലിക്ക് എപ്പോഴും ഒന്നാം സ്ഥാനം തന്നെയാണ് മലയാളികൾ നൽകുന്നത്. ചിട്ടയായ പരിശീലനത്തിലൂടെയും തുടർച്ചയായ ശ്രമങ്ങളിലൂടെയും പി എസ് സി എന്ന ലക്ഷ്യം നിറവേറ്റിയെടുക്കാവുന്നതേയുള്ളൂ.
KPSC Latest Vacancies