Kerala SIDCO Recruitment
Kerala SIDCO
കേരളത്തിൽ ചെറുകിട വ്യവസായ പദ്ധതികളുടെ വികസനവും പ്രോത്സാഹനവും ലക്ഷ്യമിട്ടുകൊണ്ടുള്ള പൊതുമേഖലാ സ്ഥാപനമായ സിഡ്കോ (Kerala Small Industries Development Corporation Limited - SIDCO) 1975 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്.
ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് എല്ലാ തരത്തിലുള്ള സഹായവും സൗകര്യങ്ങളും പ്രദാനം ചെയ്യുവാൻ ഉദ്ദേശിച്ചുകൊണ്ടാണ് സിഡ്കോ നിലവിൽ വന്നത് (Kerala SIDCO Vacancies).
വ്യവസായ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിപണമേഖലയിൽ അവശ്യമായ സുരക്ഷിതത്വവും ഈ പൊതുമേഖലാ സ്ഥാപനത്തിലൂടെ ലഭിക്കുന്നു.
കേരളത്തിലെ വ്യാവസായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ സംരംഭങ്ങൾക്ക് ആരംഭ ഘട്ടത്തിൽ ആവശ്യമായ ഉപദേശം മുതൽ പ്രോജക്ട് കമ്മീഷനിങ്, നിർമ്മാണ സാമഗ്രികളുടെയും അസംസ്കൃത വസ്തുക്കളുടെയും വിതരണം എന്നിങ്ങനെ ഒരു വ്യവസായ സംരംഭം മുന്നോട്ട് കൊണ്ടുപോകുവാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും പ്രദാനം ചെയ്യുക എന്നതാണ് സിഡ്കോയുടെ ഉദ്ദേശ്യലക്ഷ്യം.
SIDCO Major Activities
മാർക്കറ്റിംഗ് ഡിവിഷൻ, പ്രൊഡക്ഷൻ ഡിവിഷൻ, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ, റോ മെറ്റീരിയൽ ഡിവിഷൻ, കൺസ്ട്രക്ഷൻ ഡിവിഷൻ, ഐടി ആൻഡ് ടിസി ഡിവിഷൻ എന്നിങ്ങനെ ആറു വ്യത്യസ്ത വിഭാഗങ്ങളാണ് സിഡ്കോയുടെ കീഴിലുള്ളത്.
ചെറുതും ഇടത്തരവുമായ വിവിധ സംരംഭങ്ങൾക്ക് വിപണ സഹായം മാർക്കറ്റിംഗ് ഡിവിഷനിലൂടെയാണ് ലഭിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറിൽപ്പരം വ്യവസായികളാണ് മാർക്കറ്റിംഗ് ഡിവിഷന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
ഇവരുടെ ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് സർക്കാർ - സർക്കാരിതര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു.
സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി എട്ടു നിർമ്മാണ യൂണിറ്റുകൾ പ്രൊഡക്ഷൻ ഡിവിഷന്റെ കീഴിലുണ്ട്.
സ്റ്റീലിലും തടിയിലുമുള്ള ഫർണിച്ചറുകൾ, ലബോറട്ടറി ഉപകരണങ്ങൾ, ആശുപത്രി ഫർണിച്ചറുകൾ, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, സി.എഫ്.എൽ - ഹൈമാസ് ലൈറ്റുകൾ എന്നിവയൊക്കെയാണ് പ്രൊഡക്ഷൻ ഡിവിഷൻ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ
ചെറുതും വലുതുമായ 53 ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. സംരംഭകർക്ക് ഭൂമി, ഷെഡ്, ആവശ്യമായ വെള്ളം, വൈദ്യുതി, റോഡ് എന്നിവയെല്ലാം സജ്ജമാക്കുന്നത് ഈ ഡിവിഷനാണ്.
ഉരുക്ക്, മെഴുക്, ടൈറ്റാനിയം ഡയോക്സൈഡ്, പ്ലാസ്റ്റിക് ഗ്രാന്യൂൾസ്, സിമന്റ്, ജി. ഐ, പൈപ്പുകൾ, അലുമിനിയം ഷീറ്റുകൾ, കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ദുർലഭമായ അസംസ്കൃത വസ്തുക്കൾ സപ്ലൈ ചെയ്യുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് റോ മെറ്റീരിയൽ ഡിവിഷൻ.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൺസ്ട്രക്ഷൻ ഡിവിഷനും വിവരവിനിമയ സാങ്കേതിക വിദ്യ സംബന്ധിച്ച സഹായങ്ങൾ നൽകുവാൻ ഐടി ആൻഡ് ടിസി ഡിവിഷനും പ്രവർത്തിക്കുന്നു.
ഇതിനെല്ലാമുപരി മാർക്കറ്റിംഗ് ഡിവിഷനും പ്രൊഡക്ഷൻ ഡിവിഷനും വിതരണം ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരവും അവയുടെ സർവീസും ഉറപ്പുവരുത്തുന്നതിനായി ഒരു സൂപ്പർ ചെക്ക് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
സൂപ്പർ ചെക്ക് സെല്ലിലൂടെ വിതരണത്തിനു മുൻപും പിൻപും ഉൽപന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനാകുന്നു.
Kerala SIDCO Vacancies
2010-2011 മികച്ച ടേൺ ഓവറിനു ശേഷം സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിഡ്കോയായാണ് കേരള സിഡ്കോ അറിയപ്പെടുന്നത്. നേരിട്ട് പതിനായിരവും നേരിട്ടല്ലാതെ ഇരുപതിനായിരവും പേർക്കാണ് സിഡ്കോയിലൂടെ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുള്ളത്.
വ്യാവസായിക മേഖലയിലെ എല്ലാ തുറകളെയും ബന്ധിപ്പിക്കുന്ന സിഡ്കോ വ്യവസായികൾക്ക് മാത്രമല്ല തൊഴിൽ അന്വേഷകർക്കും ആശ്രയിക്കാവുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്.
Currently Open SIDCO Vacancies
to be updated soon...