Kochi Metro Railway Limited
KMRL - Kochi Metro Recruitment
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗതാഗതരംഗത്ത് പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് കെ എം ആർ എൽ (Kochi Metro Rail Limited - KMRL). കൊച്ചിൻ മെട്രോയും കൊച്ചിൻ വാട്ടർ മെട്രോയും ഈ സ്ഥാപനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് (Kochi Metro jobs).
2011 ൽ സ്ഥാപിക്കപ്പെട്ട കെ എം ആർ എല്ലിന്റെ ആസ്ഥാനം കൊച്ചിയാണ്. കെ എം ആർ എല്ലിന്റെ എംഡി ലോകനാഥ് ബഹ്റയും ചെയർമാൻ മനോജ് ജോഷിയുമാണ്. (Kochi Metro Latest Vacancies)
കൊച്ചിൻ മെട്രോ നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി രൂപം കൊണ്ടതാണ് കെ എം ആർ എൽ. എങ്കിലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളെ പബ്ലിക് ട്രാൻസ്പോർട്ടേഷനിലേക്ക് ആകർഷിക്കുവാനുള്ള പദ്ധതികളിലേക്കും കെ എം ആർ എൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. (KMRL Jobs)
ഇതുവഴി കൊച്ചി നഗരത്തിന്റെ ഗതാഗത സംവിധാനം തന്നെ അഴിച്ചു പണിയുവാനാണ് കെ ഐ എം ആർ എൽ പരിശ്രമിക്കുന്നത് (KMRL Jobs). റെയിൽപാതയെയും റോഡിനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ മെട്രോ സംവിധാനമാണ് കൊച്ചി മെട്രോ. (KMRL Latest Vacancies)
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അർബൻ മൊബിലിറ്റി പ്രൊജക്റ്റായി കേന്ദ്ര നഗരവികസന മന്ത്രാലയം കൊച്ചി മെട്രോയെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം 75000 പേരാണ് ഈ മെട്രോ സംവിധാനം ഉപയോഗിക്കുന്നത്. മെട്രോയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് (ആലുവ സ്റ്റേഷൻ മുതൽ പേട്ട സ്റ്റേഷൻ വരെ) 21 മിനിട്ട് കൊണ്ട് സഞ്ചരിക്കാനാകും. ആലുവ മുതൽ പേട്ട വരെ 25 സ്റ്റേഷനുകൾ കൊച്ചി മെട്രോയ്ക്ക് ഉണ്ട് (KMRL Recruitment 2023).
കൊച്ചി മെട്രോയുടെ മാനേജ്മെന്റ് പ്രവർത്തനങ്ങൾ മുഴുവൻ സ്ത്രീകളാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ ആദ്യത്തെ മെട്രോ സംവിധാനം കൊച്ചിൻ മെട്രോയാണ്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി കെഎംആർഎൽ ആവിഷ്കരിച്ച പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ.
കൊച്ചിയിലെ പത്തോളം ദ്വീപുകളെയും നഗരത്തെയും ബന്ധിപ്പിച്ചുകൊണ്ട് 76 ഓളം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ 76 കിലോമീറ്റർ വ്യാപിച്ചിരിക്കുന്ന ഒരു ജലഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോ. ഇത്തരത്തിലുള്ള സൗത്ത് ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭമാണിത്.
കൊച്ചി നഗരത്തിൽ ഒരു ലോകോത്തര മെട്രോ സിസ്റ്റം അവതരിപ്പിച്ച് ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും കൊച്ചി നഗരത്തിലെ യാത്ര സൗകര്യം പതിന്മടങ്ങ് വർദ്ധിപ്പിക്കുവാനും അതുവഴി കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുവാനും നഗരത്തിലെ ജീവിതനിലവാരം ഉയർത്തുവാനും കെ എം ആർ എൽ ലക്ഷ്യമിടുന്നു.
കൊച്ചിൻ വിമാനത്താവളം, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ബെസ്റ്റ് റെയിൽ ലിങ്കുകൾ എന്നിവയുമായി മെട്രോയെ ബന്ധിപ്പിച്ച്. ഒരു പരിപൂർണ്ണ ഗതാഗത സംവിധാനം ഉരുവാക്കിയെടുത്ത് ഈ ലക്ഷ്യങ്ങൾ നിറവേറ്റുവാനാണ് കെ എം ആർ എല്ലിന്റെ പദ്ധതി.
Jobs at Kochi Metro
ടെക്നിക്കൽ മേഖലയിൽ വിദ്യാഭ്യാസം ഉള്ളവർക്ക് കെഎം ആർ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അതുകൂടാതെ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം അതിന്റെ നിർവഹണമേഖലയിലും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു.
കേരള ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് കെ എം ആർ എൽ.
Kochi Metro Jobs
1. Vacancy of Assistant Executive - marketing (Last date: 21 June 2023)
2. Vacancy of Assistants in Marketing section (Last Date: 21 June 2023)
3. കൊച്ചി മെട്രോയിൽ ജൂനിയർ, അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ തസ്തികകളിൽ നിയമനം (Last Date: 30 May 2023)
4. കൊച്ചിൻ മെട്രോയിൽ പവർ ആൻഡ് ട്രാക്ഷൻ മേഖലയിലേക്ക് എൻജിനീയർ നിയമനം (Last Date: 30 May 2023)