Kochi Water Metro Limited
Kochi Water Metro limited കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നത് കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും ഒരു സംയുക്ത സംരംഭമാണ്.
കൊച്ചി ലഗൂൺ കൊച്ചിൻ ഐലൻഡ്സ് എന്നിവയെ എറണാകുളം ജില്ലയുടെ കൊച്ചി തീരദേശ പ്രദേശമായി കണക്ട് ചെയ്യുന്ന ഏകീകൃത ജല നൗക സംവിധാനമാണ്.
About KWML
പ്രകൃതി സംരക്ഷണ രീതികളിലൂടെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് ഫണ്ട് ചെയ്യുന്ന ജർമ്മനിയിലെ കെ എഫ് ഡബ്ലിയു ബാങ്കും കേരള സർക്കാരും കൂടിയാണ് 76 കിലോമീറ്റർ വരുന്ന ഈ ആധുനിക നൗക സംവിധാനം നടത്തിവരുന്നത്.
ഏകദേശം 78 ബോട്ടുകളും 38 ടെർമിനുകളോടുകൂടി മായി ഇറ്റലിയിലെ വെനീസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലനൗക സംവിധാനം ആയിരിക്കും കൊച്ചി വാട്ടർ മെട്രോ പ്രോജക്ട്.
കേരള സർക്കാരിനെ കീഴിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് നടത്തിക്കാൻ ഉള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
2019 ഒക്ടോബറിൽ ആണ് ഇതിലെ ഫസ്റ്റ് റൂട്ടിന്റെ അനുമതി പ്രകൃതി സംരക്ഷണം ബോർഡിൽ നിന്ന് ക്ലിയറൻസ് ലഭിച്ചത്. വൈറ്റിലയും ഇൻഫോപാർക്ക് തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു ഈ വഴി. ഫെബ്രുവരി 2021ൽ അത് ഉദ്ഘാടനം ചെയ്തു.
2023 വർഷത്തിന്റെ ആദ്യപകുതിയിൽ ഇത് പ്രവർത്തനം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്. 2035 ഓടുകൂടി ഏകദേശം ഒരു ദിവസം ഒന്നര ലക്ഷം യാത്രകൾക്ക് സഞ്ചരിക്കാൻ തക്ക രൂപത്തിലേക്ക് കൊച്ചി വാട്ടർ മെട്രോ പ്രോജക്ട് പൂർത്തിയാകും എന്നാണ് ഊഹിക്കുന്നത്.
നിലവിൽ 16 ലൈനുകൾ ആണ് ഇതിനുള്ളത്. 38 സ്റ്റേഷനുകൾ ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്. 6 സ്റ്റേഷനുകളാണ് പണിപൂർത്തിയായി പ്രവർത്തന സജ്ജം ആയിരിക്കുന്നത്. ഇതിൻറെ ഒന്നാം ഘട്ടം പൂർത്തിയായാൽ 34000 പേർക്ക് ഒരു ദിവസം യാത്ര ചെയ്യാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്.
കൊച്ചി സിറ്റിയുടെ കടവന്ത്രയിലുള്ള ഹെഡ് കോട്ടേഴ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റി 10% വും കേരള സർക്കാർ 10% വും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് 80 ശതമാനവും നടത്തിപ്പ് അവകാശികളാണ്.
പ്രവർത്തനസജ്ജമായാൽ 8 നോട്ട് വേഗത്തിൽ സാധാരണഗതിയിലും, പരമാവധി 12 നോട്ട് വേഗത്തിലും 10 മിനിറ്റ് ഇടവേളകളുള്ള ട്രാൻസിറ്റ് പോയിന്റുകളായി 76 കിലോമീറ്റർ ചുറ്റപ്പെട്ടു കിടക്കുന്ന സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാകും.
ഏകദേശം 820 കോടി രൂപയാണ് കൊച്ചി വാട്ടർ മെട്രോയുടെ നിർമ്മാണ ചിലവ് വരുന്നത്. ജർമ്മനിയിലെ കെ എഫ് ഡബ്ലിയു ഡെവലപ്മെൻറ് ബാങ്ക് ഇതിലേക്ക് 85 മില്യൻ യൂറോ (ഏകദേശം 740 കോടി രൂപ) ലോണായി നൽകുന്നു, കേരള സർക്കാർ 102 കോടി രൂപയും ഇതിലേക്ക് നൽകുന്നു.
പദ്ധതിയിലൂടെ വില്ലിങ്ടൺ ഐലൻഡിൽ ഉള്ള താമസക്കാർക്കും കുമ്പളം വൈപ്പിൻ എടക്കൊച്ചി നെട്ടൂർ വൈറ്റില എലൂർ കാക്കനാട് മുളവുകാട് എന്നിവിടങ്ങളിൽ ഉള്ളവർക്കും വളരെ സഹായകരമാകും.
2022 നവംബറിൽ അന്താരാഷ്ട്ര മാരി ടൈം ഓർഗനൈസേഷൻ അവരുടെ ഗ്രീൻ 2050 പദ്ധതിയുടെ ഭാഗമായി കൊച്ചി സന്ദർശിക്കുകയും കൊച്ചി മെട്രോ പ്രോജക്ടിന്റെ പ്രത്യേകതകളും മറ്റും പ്രശംസിച്ചുകൊണ്ട് സ്റ്റേറ്റ്മെൻറ് ഇറക്കുകയും ചെയ്തിരുന്നു.
ഇന്റലിജൻസ് നാവിഗേഷൻ സിസ്റ്റം ആൻഡ് ഓപ്പറേഷൻ കൺട്രോൾ സെൻറർ ഇതിൻറെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയിൽ സ്ഥാപിക്കുന്നുണ്ട്. അതുപോലെതന്നെ ഓട്ടോമാറ്റിക്കായി ടിക്കറ്റ് കളക്ട് ചെയ്യുന്ന സംവിധാനവും ഇത് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു എന്ന് പറയുന്നു. ഇതിലേക്കായി 23 ഇലക്ട്രിക് വഞ്ചികളാണ് 2022 ജനുവരിയിൽ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ചു നൽകിയത്.
Kochi Water Metro Jobs 2023
പുതിയതായി വന്നിട്ടുള്ള കേരള സർക്കാർ പൊതുമേഖലാ സ്ഥാപനം ആയതിനാൽ തന്നെ ഒട്ടനവധി ജോലി ഒഴിവുകൾ ആണ് കൊച്ചി വാട്ടർ മെട്രോയിൽ വന്നിരിക്കുന്നത്.
പ്രധാനമായും മരൈൻ ഷിപ്പ് ബിൽഡിംഗ് ടെക്നീഷ്യൻ ബോട്ട് ഇൻസ്ട്രക്ടർ ബോർഡ് ഡ്രൈവർ ഒഴിവുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൊച്ചി വാട്ടർ മെട്രോയിൽ നിലവിൽ വിളിച്ചിരിക്കുന്ന ഒഴിവുകളുടെ വിവരങ്ങളാണ് താഴെ നൽകുന്നത്.
Current Job Openings at Kochi Water Metro