--> KSDP Recruitment | Padanam.IN

KSDP Recruitment

KSDP Recruitment

KSDP - Drugs and Pharmaceuticals


ഗവൺമെന്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന ആവശ്യക്കാരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുവാനായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ഡി പി  അഥവാ Kerala State Drugs & Pharmaceuticals Ltd. (KSDP Latest Vacancies).


പൊതുജനാരോഗ്യ സേവനമ മേഖലയിൽ മുൻനിരയിലുള്ള കേരള സംസ്ഥാനത്തിൽ ആവശ്യത്തിന് അനുസരിച്ചുള്ള മികച്ച സേവനം കാഴ്ചവയ്ക്കുക എന്ന ശ്രമകരമായ ദൗത്യമാണ് നിർവഹിക്കുന്നത് (KSDP Latest Vacancies).


"ഗുണമേന്മയിലൂടെ ശമനം" എന്നതാണ് കെ എസ് ഡി പിയുടെ ആപ്തവാക്യം. 1974ലാണ് കെ എസ് ഡി പി സ്ഥാപിതമാകുന്നത്.


സി ബി ചന്ദ്രബാബുവാണ് ഇപ്പോഴത്തെ ചെയർമാൻ. മാനേജിംഗ് ഡയറക്ടർ ഇ എ സുബ്രഹ്മണ്യൻ. ആലപ്പുഴയിലെ കലവൂരിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.


കേരളത്തിന് പുറത്ത് ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക ഗവൺമെന്റുകൾക്കും ജനൗഷധി പ്രോഗ്രാമിലൂടെ കെ എസ് ഡി പി മരുന്നുകൾ സപ്ലൈ ചെയ്യുന്നുണ്ട്.


കെഎസ്ഡിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കാം: Click here.


KSDP Major Activities


ബീറ്റാലക്‌ടം, നോൺ - ബീറ്റാലക്‌ടം മരുന്നുകളും ഹാൻഡ് സാനിറ്റൈസർ, മാസ്കുകൾ, ഗ്ലൗസുകൾ പി പി ഇ കിറ്റുകൾ എന്നിവയും കെ എസ് ഡി പിയുടെ പ്രധാന ഉൽപ്പന്നങ്ങളാണ്.


ഇന്ത്യൻ ഗവൺമെന്റിന്റെ മരുന്നുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന എൻ എ ബി എൽ (National Accreditation Board for Testing and Calibration Laboratories) അംഗീകൃതമായ ലബോറട്ടറിയാണ് കെ എസ് ഡി പിയുടേത്.


കേരളത്തിലെ തന്നെ സുപ്രധാന ഔഷധ നിർമ്മാതാക്കളാവാനുള്ള ശ്രമത്തിലാണ് ഈ പൊതുമേഖലാ സ്ഥാപനം.


കെഎസ്ഡിപിയുടെ കീഴിലുള്ള മരുന്നു നിർമ്മാണ കേന്ദ്രങ്ങൾക്ക് മികച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം 2018ൽ ലഭിക്കുകയുണ്ടായി.


ലോകാരോഗ്യ സംഘടനയുടെ ഈ മാനദണ്ഡം അനുസരിക്കുന്ന ഖാന, കെനിയ, സിംബാവെ, കമ്പോഡിയ, സൗത്ത് ആഫ്രിക്ക എന്നിങ്ങനെ എട്ടോളം രാജ്യങ്ങളിലേക്ക് കെ എസ് ഡി പി മരുന്നുകൾ കയറ്റി അയക്കുകയും ചെയ്യുന്നു.


കോവിഡ് രോഗവ്യാപന സമയത്ത് ഗവൺമെന്റ് ഓർഡർ പ്രകാരം ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തോളം യൂണിറ്റ് ഹാൻഡ് സാനിറ്റൈസറുകളാണ് കുറഞ്ഞ നിരക്കിൽ കെ എസ് ഡി പി വിപണിയിൽ എത്തിച്ചത്.


ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ 2020ൽ കെഎസ്ഡിപിയുടെ വരുമാനം നൂറു കോടി കടന്നിരുന്നു.


ഇതിനെല്ലാം പുറമേ വെന്റിലേറ്റർ അടക്കമുള്ള നവീന വൈദ്യശാസ്ത്ര സൗകര്യങ്ങൾ കൂടി പ്രദാനം ചെയ്യുവാനും ഓങ്കോളജി മേഖലയിലേക്ക് കൂടി സേവനങ്ങൾ വ്യാപിപ്പിക്കുവാനുമുള്ള ഒരുക്കത്തിലാണ് കെ എസ് ഡി പി ഇപ്പോൾ.


KSDP Latest Vacancies


മരുന്നുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിൽ മാത്രമല്ല, സംഘാടനത്തിലും വിതരണ മേഖലയിലും ധാരാളം തൊഴിലവസരങ്ങൾ കെ എസ് ഡി പിയിൽ കണ്ടെത്തുവാനാകും.


വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നേടിയവർക്കും അനന്തമായ വികസന സാധ്യതകൾ ഉള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും കെ എസ് ഡി പിയിൽ മികച്ച ഒരു കരിയർ പടുത്തുയർത്താൻ കഴിയും.


Currently Opened KSDP Latest Vacancies


നിലവിൽ വിളിച്ചിരിക്കുന്ന കെഎസ്ഡിപി യിലെ ജോലി ഒഴിവുകളുടെ ലിസ്റ്റാണ് ചുവടെ നൽകുന്നത്.


to be updated soon...

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: KSDP Recruitment
KSDP Recruitment
KSDP Recruitment
Padanam.IN
https://www.padanam.in/p/ksdp-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/ksdp-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content