KSFE Latest Updates
Kerala State Financial Corporation
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ (Kerala State Financial Enterprises Limited KSFE) , ഇന്ത്യയിലെ തന്നെ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള രണ്ടേ രണ്ടു ചിറ്റ് ഫണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് (KSFE Vacancies).
1969ൽ തൃശ്ശൂർ ആസ്ഥാനമാക്കി പത്തോളം ശാഖകളിലായി നൽപ്പത്തഞ്ചോളം ജീവനക്കാരുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് അറുന്നൂറ്റി നാൽപ്പത്തിലധികം ശാഖകളിലായ് എണ്ണായിരത്തി ഇരുന്നൂറിലധികം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.
കെ വരദരാജനാണ് കെഎസ്എഫ്ഇയുടെ ഇപ്പോഴത്തെ ചെയർമാൻ. വളരണം വാനോളം എന്നതാണ് കെഎസ്എഫ്ഇയുടെ ആപ്തവാക്യം.2 6 ലക്ഷത്തോളമാണ് കെഎസ്എഫ്ഇയുടെ ഉപഭോക്താക്കൾ
കെഎസ്എഫ്ഇയെ പറ്റി കൂടുതൽ അറിയാം: Click here
KSFE Specialities
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്എഫ്ഇ. തുടക്കം മുതൽ ഇന്നോളം ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിറ്റ് വരവ് അറുപത്തി അയ്യായിരം കോടി രൂപയ്ക്ക് മുകളിലാണ്. വായ്പയുടെയും നിക്ഷേപത്തിന്റെയും സ്വഭാവമുള്ള ചിട്ടിയാണ് കെഎസ്എഫ്ഇ പ്രദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനം.
സുരക്ഷിതത്വം കുറഞ്ഞ സ്വകാര്യ ചിട്ടി ഇടപാടുകൾക്കൊരു ബദൽ എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ പ്രവർത്തനമാരംഭിക്കുന്നത്. സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാത്ത അടവ് പദ്ധതികളാണ് ഉപഭോക്താക്കൾക്ക് തങ്ങൾ പ്രദാനം ചെയ്യുന്നതെന്ന് കെഎസ്എഫ്ഇ അവകാശപ്പെടുന്നു.
ഇതോടൊപ്പം തന്നെ സുതാര്യവും സുസ്ഥിരവും പ്രയോജനപ്രദമായ ധാരാളം സാമ്പത്തിക പദ്ധതികളും കെഎസ്എഫ്ഇ വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. സമൂഹത്തിന്റെ ആവശ്യമായ വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുവാനും കേരളത്തിലെ പ്രതിനിധാനം കുറഞ്ഞ മേഖലകളിലേക്ക് സാമ്പത്തിക സഹായം എത്തിക്കുവാനും കെഎസ്എഫ്ഇയിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരം തീവ്രമായ സാമ്പത്തിക മേഖലയിൽ നവമാധ്യമ സാങ്കേതിക വിദ്യകളിലൂടെ തങ്ങളുടെ പദ്ധതികൾ കൂടുതലാളുകളിലേക്ക് എത്തിക്കുവാനും കെഎസ്എഫ്ഇ പരിശ്രമിക്കുന്നുണ്ട്.
കേരളത്തിനു പുറത്തേക്കും കെഎസ്എഫ്ഇയുടെ സേവനങ്ങൾ വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഗവൺമെന്റിന്റെ പിന്തുണയും സുരക്ഷയും പ്രദാനം ചെയ്യുന്ന സാമ്പത്തിക പദ്ധതികളിലൂടെ ഇന്ത്യയിലെ തന്നെ ചിട്ടി ഫണ്ടുകളുടെ മുൻനിരയിലുള്ള തങ്ങളുടെ സ്ഥാനം നിലനിർത്തുവാൻ കെഎസ്എഫ്ഇ പരിശ്രമിക്കുന്നു.
മറ്റു സ്വകാര്യ സ്ഥാപനങ്ങളെക്കാൾ വായ്പകൾക്കു കുറഞ്ഞ പലിശനിരക്കും നിക്ഷേപങ്ങൾക്ക് കൂടിയ പലിശ നിരക്കുമാണ് തങ്ങൾ നൽകുന്നതെന്നാണ് കെഎസ്എഫ്ഇ അവകാശപ്പെടുന്നത്.
വാഹന വായ്‌പ, ഭവന വായ്പ, സ്വർണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ചിട്ടി വായ്പകൾ എന്നിങ്ങനെ സാധാരണക്കാർക്ക് ഉതകുന്ന ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കും തൊഴിലിനും അനുസരിച്ചുള്ള ചിട്ടി വിവിധ പദ്ധതികളിൽ കെഎസ്എഫ്ഇ ഉപഭോക്താക്കൾക്ക് ചേരാവുന്നതാണ്.
ഇതോടൊപ്പം തന്നെ സേഫ് ഡെപ്പോസിറ്റ് സൗകര്യവും മണി ട്രാൻസ്ഫർ സേവനങ്ങളും കെഎസ്എഫ്ഇ നൽകുന്ന ഫീസ് അധിഷ്ഠിത സേവനങ്ങളാണ്.
കൃത്യമായ വ്യവസ്ഥകളോ നിയമങ്ങളോ ഇല്ലാതിരുന്ന ചിട്ടി ഇടപാടുകളെ മികച്ച വരുമാനമുള്ള സേവനമായി മാറ്റാൻ കഴിഞ്ഞു എന്നുള്ളതാണ് കെഎസ്എഫ്ഇയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം.
KSFE Vacancies
സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഒരു ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനം എന്നതിലുപരി ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങളും കെഎസ്എഫ്ഇ യിലൂടെ ലഭിക്കുന്നു.
എണ്ണായിരത്തി ഇരുന്നൂറോളം സേവന ദാതാക്കൾ കെഎസ്എഫ്ഇയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിൽ മികച്ച ഒരു കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അതിനായി കെഎസ്എഫ്ഇയെ പരിഗണിക്കാവുന്നതാണ്.
Currently Opened KSFE Vacancies
KSFE പാർട്ട് ടൈം നിയമനം – Kerala PSC അറിയിപ്പ്
KSFE യുടെ സമ്മാന പെരുമഴയുമായി Ente Keralam MegaFest സ്റ്റാൾ
കെഎസ്എഫ്ഇയിൽ മാനേജർ ഡെപ്യൂട്ടി മാനേജർ തസ്തികളിൽ ഒഴിവ് Last Date : 15 March 2023