KSRTC - KSRTC SWIFT Kerala Job Vacancies
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതു ഗതാഗത ബസ് സർവീസ് സംവിധാനമാണ് KSRTC. കേരള സംസ്ഥാനത്തിലെ പ്രധാന നിരത്തുകളിൽ എല്ലാം തന്നെ KSRTC സർവീസുണ്ട് (KSRTC Latest Vacancies).
കേരള സംസ്ഥാനം രൂപംകൊള്ളുന്നതിന് മുമ്പ്, 1938ൽ നിലവിൽ വന്ന തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് 1965ൽ പൊതുമേഖലാ സ്ഥാപനമായി മാറി. തിരുവനന്തപുരമാണ് KSRTCയുടെ ആസ്ഥാനം. ബിജു പ്രഭാകർ ഐbഎbഎസ് ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ.
5662 ബസ്സുകൾ KSRTCക്കു കീഴിൽ സർവീസ് നടത്തുന്നുണ്ട്. ഒരു ദിവസം 16 ലക്ഷം കിലോമീറ്റർ ഈ ബസ്സുകൾ ആകെ സഞ്ചരിക്കുന്നു. 30 ലക്ഷത്തിലധികം യാത്രക്കാരാണ് ഓരോ ദിവസവും KSRTCയുടെ സർവീസ് ഉപയോഗിക്കുന്നത് (KSRTC Jobs).
കേരളത്തിനു പുറമേ തമിഴ്നാട്ടിലും കർണാടകയിലും മാഹിയിലും പോണ്ടിച്ചേരിയിലും എല്ലാം KSRTC സർവീസുകൾ ഉണ്ട്. തിരുവനന്തപുരത്തെ ആർടിഒയ്ക്ക് കീഴിൽ KL-15 നമ്പറിൽ തുടങ്ങുന്ന രജിസ്ട്രേഷനാണ് KSRTC ബസ്സുകളുടേത്. അശോക് ലൈലാൻഡ്, ടാറ്റാ മോട്ടോഴ്സ്, വോൾവോ സ്കാനിയ ഐഷർ മോട്ടോഴ്സ് ഒലക്ട്ര എന്നീ കമ്പനികളുടെയെല്ലാം ബസ്സുകൾ KSRTC സർവീസിലുണ്ട് (KSRTC Careers).
ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിവയാണ് കെഎസ്ആർടിസിയുടെ പ്രധാന സർവീസുകൾ. ഡീലക്സ്, എക്സ്പ്രസ്, പ്രത്യേക ദീർഘദൂര സർവീസുകൾ എന്നിവയും KSRTC പ്രദാനം ചെയ്യുന്നു.
ഇതിൽ പത്തു രൂപ മിനിമം ചാർജിൽ സർവീസ് നടത്തുന്ന സിറ്റി ഓർഡിനറി ബസ് മുതൽ നൂറു രൂപ മിനിമം ചാർജ് ഉള്ള ഗരുഡ മഹാരാജ/ഗരുഡ കിംഗ് ക്ലാസ്സ് വരെയുള്ള സർവീസുകൾ ഉൾപ്പെടുന്നു. 2018ന് ശേഷം സൗത്ത്, നോർത്ത്, സെൻട്രൽ എന്നിങ്ങനെ മൂന്ന് സോണുകളിലാണ് KSRTC പ്രവർത്തിക്കുന്നത്. (KSRTC-SWIFT Careers)
തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും സൗത്ത് സോണിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകൾ സെൻട്രൽ സോണിലും പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകൾ നോർത്ത് സോണിലും ഉൾപ്പെടുന്നു.
സൗത്ത് സോണിന്റെ ആസ്ഥാനം തിരുവനന്തപുരവും സെൻട്രൽ സോണിന്റെ ആസ്ഥാനം കൊച്ചിയും നോർത്ത് സോണിന്റെ ആസ്ഥാനം കോഴിക്കോടുമാണ്. ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്നത് മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സോണിൽ ആണെങ്കിലും ഏറ്റവും കൂടുതൽ ദൂരം ഉൾക്കൊള്ളുന്നത് ആറു ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോൺ ആണ്.
ജവഹർലാൽ നെഹ്റു അർബൻ റിന്യൂവൽ മിഷന്റെ സാമ്പത്തിക സഹായത്തോടുകൂടി 2014ൽ നിലവിൽ വന്ന KURTC (Kerala Urban Road Transport Corporation), KSRTCയുടെ സാമ്പത്തിക ബാധ്യതയ്ക്ക് ഒരു പരിഹാരമെന്ന നിലയിൽ രൂപം കൊണ്ട KSRTC-SWIFT എന്നിവ KSRTCക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനങ്ങളാണ്.
KSRTC Job Opportunities
മുപ്പത്തി അയ്യായിരത്തിൽ അധികം ജീവനക്കാരാണ് KSRTCയിൽ പ്രവർത്തിക്കുന്നത്. ബസ് ജീവനക്കാർക്ക് പുറമേ ഡിപ്പോകളിലും സബ് ഡിപ്പോകളിലുമായി ഓഫീസ് ജീവനക്കാരും KSRTCക്ക് കീഴിൽ ജോലി ചെയ്യുന്നു (KSRTC Recruitment). കേരളത്തിലെ പൊതുമേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് KSRTC നൽകുന്നത്.
KSRTC Latest Vacancies
കെഎസ്ആർടിസിയിലും, കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന ദൂര യാത്ര സർവീസുകൾ നടത്തുന്ന സ്വിഫ്റ്റ് ബസുകളിലും വന്നിട്ടുള്ള ഒഴിവുകളുടെ ലിസ്റ്റ് ആണ് ചുവടെ നൽകുന്നത്. പുതിയതായി വന്നവയുടെ ഡേറ്റ് നോക്കി അപേക്ഷകൾ സമർപ്പിക്കുക.
1. Executive Assistant to CMD Position Open in KSRTC-SWIFT of GOK for anyone with any graduation degree (Last Date: 10 June 2023)