KSWDC Recruitment
KSWDC - Kerala State Women's Development Corporation Ltd
കേരള സംസ്ഥാനത്തിലെ സ്ത്രീ സമൂഹത്തിന്, പ്രത്യേകിച്ചും അരികു വൽക്കരിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ വിഭാഗങ്ങളിലുള്ളവർക്ക് സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾ വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രവർത്തനമാരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ഡബ്ലിയു ഡി സി. (KSWDC Latest Vacancies)
സാമൂഹികമായ ഇത്തരം വെല്ലുവിളി നേരിടുന്ന സ്ത്രീ സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉന്നമനത്തിനും വിഘാതമാകുന്ന ഏതൊന്നിനെയും അതിജീവിക്കുവാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് സാമൂഹിക വികസനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാനാണ് കെ എസ് ഡബ്ലിയു ഡി സി പ്രവർത്തിക്കുന്നത്.
തങ്ങളുടെ കൈത്താങ്ങിലൂടെ ലക്ഷ്യങ്ങൾ സാധിച്ചെടുത്ത അനേകം ഗുണഭോക്താക്കളുടെ സാക്ഷ്യങ്ങൾ സമൂഹത്തിൽ സമത്വത്തിന്റെ ചട്ടക്കൂട് ഉറപ്പിക്കുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കെ എസ് ഡബ്ലിയു ഡി സി അവകാശപ്പെടുന്നു.
1988 ഫെബ്രുവരി 22നാണ് കെ എസ് ഡബ്ലിയു ഡി സി നിലവിൽ വരുന്നത്. ആരോഗ്യ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കെ സി റോസക്കുട്ടിയാണ് ഇപ്പോഴത്തെ ചെയർമാൻ. തിരുവനന്തപുരം ആസ്ഥാനം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പ്രാദേശിക ഓഫീസുകളും 14 ജില്ലാഓഫീസുകളും കെ എസ് ഡബ്ലിയു ഡി സിയ്ക്കു കീഴിൽ പ്രവർത്തിക്കുന്നു.
കെ എസ് ഡബ്ലിയു ഡി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
Activities of KSWDC
പ്രധാനമായും സാമ്പത്തിക ആശ്രിതത്വമാണ് സ്ത്രീകളുടെ ഉന്നമനത്തിന് പ്രതിബന്ധമാകുന്നത് എന്നതുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വം പ്രദാനം ചെയ്യുവാനാണ് കെ എസ് ഡബ്ലിയു ഡി സി കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
അതുകൊണ്ടുതന്നെ രൂപീകൃതമായ കാലഘട്ടത്തിൽ വനിതാ സംരംഭകർക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിലായിരുന്നു സ്ഥാപനം പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്.
പിന്നീട് കേരളത്തിലെ സ്ത്രീ സമൂഹത്തിന് പൊതുവായി ഉപകാരപ്പെടുന്ന പദ്ധതികളും കെ എസ് ഡബ്ലിയു ഡി സി ആവിഷ്കരിച്ചു.
അരികു വൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരങ്ങളും അതുവഴി സാമൂഹികമായ ഉന്നമനവും ഇത്തരം പദ്ധതികളിലൂടെ നേടിക്കൊടുക്കുകയെന്നതാണ് കെ എസ് ഡബ്ലിയു ഡി സിയുടെ ദൗത്യം.
സ്ത്രീ ക്ഷേമത്തിനായുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ കെ എസ് ഡബ്ലിയു ഡി സിയിലൂടെയാണ് നടപ്പിലാക്കുന്നത്.
658 കോടിയിലധികം രൂപ 42,000ത്തിലധികം സ്ത്രീകളുടെ ക്ഷേമത്തിനായി കെ എസ് ഡബ്ലിയു ഡി സി വിനിയോഗിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴിൽ പരിശീലന പ്രോഗ്രാമുകൾ, സ്ത്രീ സംരംഭകർക്കായുള്ള വായ്പാപദ്ധതികൾ, പഠനം കഴിഞ്ഞ പെൺകുട്ടികൾക്ക് മികച്ച തൊഴിലുകൾ കണ്ടെത്തുവാനുള്ള നിർദ്ദേശ ക്ലാസുകൾ, ലിംഗസമത്വാവബോധം വളർത്തുവാനുള്ള പരിപാടികൾ എന്നിവ കെ എസ് ഡബ്ലിയു ഡി സിയുടെ പ്രവർത്തനങ്ങളിൽ ചിലതാണ്.
KSWDC Latest Vacancies
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ മികച്ച ഒരു ജോലി എന്ന നിലയിൽ മാത്രമല്ല, ഒരു സാമൂഹിക സേവനമെന്ന നിലയിലും കെ എസ് ഡബ്ലിയു ഡി സിയിലെ കരിയർ പ്രസക്തമാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സാമൂഹിക പ്രവർത്തനങ്ങളിൽ ഭാഗമാകുവാനും കെ എസ് ഡബ്ലിയു ഡി സി മികച്ച അവസരമാണ് ഒരുക്കുന്നത്.
Currently Opened KSWDC Latest Vacancies
to be updated soon...