KTDC Recruitment
KTDC - Kerala Tourism Development Corporation
കെ ടി ഡി സി (Kerala Tourism Development Corporation) കേരളത്തിലെക്കുള്ള വിനോദസഞ്ചാരത്തിന്റെ ഉത്തരവാദിത്തമുള്ള പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാനമാർഗമാണ് വിനോദസഞ്ചാരം. (KTDC Latest Vacancies)
ഈ മേഖലയെ പരിപോഷിപ്പിക്കുകയാണ് കെ ടി ഡി സി യുടെ ലക്ഷ്യം.
ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കേരളത്തിലെ പ്രദേശങ്ങളിളെല്ലാം തന്നെ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് റസ്റ്റ് ഹൗസുകൾ, എന്നിങ്ങനെ ആകർഷകമായ പല സൗകര്യങ്ങളും കെ ടി ഡി സി ഒരുക്കുന്നുണ്ട്.
ഇതിനുപുറമേ വിനോദസഞ്ചാരികൾക്ക് കേരളം സന്ദർശിക്കുവാനുള്ള ടൂറിസം പാക്കേജുകളും കെ ടി ഡി സി നൽകുന്നുണ്ട്.
തനതായ ഒരു യാത്രാനുഭവം സന്ദർശകർക്ക് നൽകണമെന്ന ഉദ്ദേശത്തോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ സാധാരണ താമസസ്ഥലങ്ങൾ വരെയുള്ള നാൽപതോളം സ്ഥാപനങ്ങൾ കെടിഡിസിക്കു കീഴിൽ പ്രവർത്തിക്കുന്നു.
തിരുവനന്തപുരത്തെ കോവളം കടൽ തീരത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തുവാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശ്രമങ്ങളായിരുന്നു കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ സാധ്യതകളിലേക്ക് വഴി തുറന്നത്.
കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും ഇതിനെ ഒരു വരുമാനമാർഗമായി മാറ്റുവാനുള്ള സർക്കാരിന്റെ ശ്രമങ്ങളും കെ ടി ഡി സി യുടെ രൂപം കൊള്ളലിന് വഴിവച്ചു. 1966 ലെ കേരളപ്പിറവി ദിനത്തിലാണ് ഒരു പൊതുമേഖലാ സ്ഥാപനമായി കെ ടി ഡി സി രൂപം കൊള്ളുന്നത്.
കെ ടി ഡി സിയുടെ ഔദ്യോഗിക വെബ്സൈറ്റ്: Click Here.
KTDC Activities and Major Roles
മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെ വളർത്തിയെടുക്കുവാനും വിനോദസഞ്ചാരത്തിന് സാധ്യതയുള്ള കേരളത്തിലെ പ്രദേശങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് നൽകുവാനും കെടിഡിസി ശ്രമിക്കുന്നു.
വികസിച്ചു വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യമായ പ്രോത്സാഹനം നൽകുവാനും സന്തോഷകർക്ക് കുറ്റമറ്റ ആതിഥേയ സേവനങ്ങൾ നൽകുവാനും വിനോദസഞ്ചാരത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പറ്റിയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാനും കെടിഡിസി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇവയെല്ലാം വഴി തൊഴിലവസരങ്ങളും ഗവൺമെന്റിലേക്കുള്ള വരുമാനം വർദ്ധിപ്പിക്കുവാനും കെ ടി ഡി സി ലക്ഷ്യമിടുന്നു.
കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ മൂന്ന് ഹെറിറ്റേജ് റെയിഞ്ച് ഹോട്ടലുകളാണ് കെ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ളത്.
നെതർലാൻസിന് പുറത്തുള്ള ഏറ്റവും വലിയ ഡച്ച് കൊട്ടാരമായ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോൾഗാട്ടി ഐലൻഡ് റിസോർട്ട്, 1904 മുതൽ സൈനിക ഉദ്യോഗസ്ഥരുടെ താമസസ്ഥലമായിരുന്ന സ്ഥാപനം പുതുക്കിപ്പണിതു നിർമ്മിച്ച തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, തിരുവിതാംകൂർ രാജാവിന്റെ വേനൽകാല വസതിയായിരുന്ന പെരിയാർ ടൈഗർ റിസർവിനുള്ളിലെ സമ്മർ പാലസ് എന്നിവയാണവ.
സുഖവാസ സന്ദർശകരെ ആകർഷിക്കുവാനായി ഏഴോളം റിസോർട്ട് ശൈലിയിലുള്ള ഹോട്ടലുകളും കൊച്ചി, തേക്കടി, കുമരകം, കോവളം, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
പൊന്മുടി, തിരുവനന്തപുരം, ഗുരുവായൂർ, തേക്കടി, മലമ്പുഴ, വയനാട് ചെന്നൈ എന്നിവിടങ്ങളിൽ ത്രീസ്റ്റാർ ഹോട്ടലുകളും കെ ടി ഡി സിയുടെ ഉടമസ്ഥതയിലുണ്ട്. ഇതിനെല്ലാം പുറമേ സാധാരണക്കാരായ സഞ്ചാരികൾക്ക് വേണ്ടി ചെലവ് കുറഞ്ഞ ഹോട്ടൽ ശൃംഖലകളും കെ ടി ഡി സി നടത്തുന്നുണ്ട്.
KTDC Latest Vacancies
ഹോസ്പിറ്റലിറ്റി മേഖലയിൽ കേരളത്തിൽ മികച്ച കരിയർ പ്രധാനം ചെയ്യുന്നു ഒരു പൊതുമേഖലാ സ്ഥാപനമാണ് കെ ടി ഡി സി.
വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വിനോദസഞ്ചാര മേഖല കേരള സർക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിൽ ഒന്നായ കെ ടി ഡി സി യിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Currently Opened KTDC Latest Vacancies
to be updated soon...