Kudumbasree Latest Updates
KUDUMBASREE (Kerala)
ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനുമായി കേരള ഗവൺമെന്റ് 1998ൽ രൂപീകരിച്ച പദ്ധതിയാണ് കുടുംബശ്രീ. 2021 ലെ കണക്ക് പ്രകാരം ഏകദേശം 45,85,677 അംഗങ്ങളാണ് കുടുംബശ്രീയിൽ മെമ്പർഷിപ്പ് നേടിയിട്ടുള്ളത്. (Kudumbasree Latest Vacancies)
ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് "സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്" എന്ന ആപ്തവാക്യവുമായി കുടുംബശ്രീ നിലവിൽ വന്നത്.
മലപ്പുറം ജില്ലയിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി ആദ്യമായി ആരംഭിച്ചത് ആലപ്പുഴയിൽ വച്ചാണ്. കേരളത്തിന്റെ മാതൃകയിൽ ത്രിപുരയിലും കുടുംബശ്രീ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഒരു പ്രദേശത്തെ 10 മുതൽ 20 വരെ വനിതാ അംഗങ്ങൾ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ. ഇങ്ങനെയുള്ള ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തെയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമായ എഡിഎസ്.
ഇവയെല്ലാം നിയന്ത്രിക്കുന്ന സി ഡി എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.
കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ്
Aims and Missions Of Kudumbasree
കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക - സാമൂഹിക ശാക്തീകരണത്തിലൂടെ ദാരിദ്രനിർമാർജനം നടപ്പിലാക്കുവാനാണ് കുടുംബശ്രീയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്.
പ്രാദേശിക സാമ്പത്തിക വികസനം, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെ വിവിധ മേഖലകളിൽ കുടുംബശ്രീയുടെ കീഴിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും, അഗതി രഹിത കേരളവും, കാർഷിക കൂട്ടായ്മകളും അവയിൽ ചിലതു മാത്രം.
ഇവയ്ക്കെല്ലാം പുറമേ കുടുംബശ്രീ ബസാർ എന്ന ഓൺലൈൻ വ്യാപാര സൈറ്റും കുടുംബശ്രീ മാട്രിമോണി എന്ന വിവാഹ പോർട്ടലും കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമീണ സ്ത്രീകളുടെ കൂട്ടായ പ്രവർത്തനങ്ങൾ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വായ്പയും തൊഴിലധിഷ്ഠിത പരിശീലനവും കുടുംബശ്രീ പ്രദാനം ചെയ്യുന്നു. ഗുണമേന്മയിലും മിതമായ നിരക്കിലും ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടുകൂടി അടുത്തിടെ ആരംഭിച്ച 'കുടുംബശ്രീ കഫെ' ഇതിനൊരു ഉദാഹരണമാണ്.
സാമ്പത്തിക - സാമൂഹിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉറപ്പാക്കുക എന്ന ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കുവാൻ വിവിധ മേഖലകളിലായി പ്രാദേശിക തലത്തിലും സംസ്ഥാനമോട്ടാകെയും വിവിധ പ്രവർത്തന പരിപാടികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കി വരുന്നു.
സിനിമാ നടി മഞ്ജു വാര്യരാണ് കുടുംബശ്രീയുടെ അംബാസിഡർ. ഫ്രെയിം ശ്രീ എന്ന പത്രവും മീന എന്ന റേഡിയോ പ്രോഗ്രാമും ഫ്രെയിം ശ്രീ എന്ന പത്രവും രംഗശ്രീ എന്ന നാടക ട്രൂപ്പും കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്നു.
Kudumbasree Latest Vacancies
ദാരിദ്ര്യം നിർമാർജനം പ്രധാന ലക്ഷ്യമായിട്ടുള്ള കുടുംബശ്രീ കൂട്ടായ്മകളിലൂടെയുള്ള തൊഴിൽ പ്രവർത്തനങ്ങളിലൂടെ മാത്രമല്ല, തൊഴിൽ നൈപുണ്യ വികസന പരിശീലനത്തിലൂടെ വ്യക്തിപരമായും തൊഴിലവസരങ്ങൾ തേടുവാനുള്ള അവസരം ലഭ്യമാക്കുന്നു.
ദീൻദയാൽ ഉപാധ്യായ കൗസല്യ യോജന, യുവകേരളം എന്നിങ്ങനെയുള്ള രണ്ട് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതികളാണ് കുടുംബശ്രീയുടെ കീഴിൽ നിലവിലുള്ളത്.
ഈ രണ്ടു പദ്ധതികളിലൂടെയും തൊഴിൽ പരിശീലനം തികച്ചും സൗജന്യമായാണ് നൽകിവരുന്നത്.
ഇതുകൂടാതെ കേരളത്തിലെ തൊഴിൽരഹിതർക്ക് അനുയോജ്യമായ മേഖലയിൽ തൊഴിൽ നേടി കൊടുക്കുന്നതിനായി പ്രാദേശികമായി തൊഴിൽമേളകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്.
മുകളിൽ പറഞ്ഞതെല്ലാം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന തൊഴിൽ പദ്ധതികളാണ്. ഇതിന് പുറമേ കേരളമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പല തലങ്ങളിലായി മറ്റനേകം തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.
Currently Opened Kudumbasree Latest Vacancies
കുടുംബശ്രീയിൽ പർച്ചേസ് മാനേജർ
കുടുംബശ്രീയിൽ മാർക്കറ്റിംഗ് മാനേജർ